sections
MORE

അശ്വതി ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം അശ്വതി നക്ഷത്രക്കാർക്കെങ്ങനെ?
Aswathy2020
SHARE

അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് 2020 ൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എല്ലാ കാര്യങ്ങളിലും അനുകൂലമായ വിജയം കാണുന്നു. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരമുണ്ടാകും. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ കഴിയും. അതുവഴി തൊഴിൽരംഗത്ത് അഭൂതപൂർവമായ വളർച്ചയും സാമ്പത്തിക സുസ്ഥിരതയും കാണുന്നു. വിദേശത്തുള്ളവർക്ക് എന്തെങ്കിലും അനിശ്ചിതത്വം   ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടും. വ്യാപാരവിപണനവിതരണ രംഗത്തെ മാന്ദ്യത മാറി സെപ്റ്റംബർ മാസത്തോടു കൂടി പുരോഗതി കാണുന്നു. തൊഴിൽമേഖലകളിലും പുരോഗതി കാണുന്നു. വ്യവസ്ഥകൾ പാലിച്ചു കൊണ്ടു ചെയ്യുന്ന മേഖലകളിലെല്ലാം വിജയം കൈവരിക്കും. 

കുടംബത്തിൽ സമാധാനം കാണുന്നു. ഗവേഷണ വിദ്യാർഥികള്‍ക്ക് വിജയം കൈവരിക്കാൻ കഴിയുന്നതു വഴി ഉന്നതസ്ഥാനമാനങ്ങളോടു കൂടി ജോലി ലഭിക്കും. വിഭാവനം ചെയ്യുന്ന പദ്ധതികൾക്ക് അനുകൂലമായ സാമ്പത്തിക സഹായം ലഭിക്കുകയും ലക്ഷ്യപ്രാപ്തിയിലെത്തിക്കാനും സാധിക്കും. അതു വഴി പുതിയ അവസരങ്ങൾ ലഭിക്കും. ബഹുമുഖപ്രതിഭകളുടെ ആശയങ്ങൾ സ്വീകരിക്കുന്നതും ചിട്ടയോടെ കാര്യങ്ങൾ ചെയ്യുന്നതും സർവകാര്യവിജയത്തിനു കാരണമാകും. സഹോദര– സുഹൃത്ത് സഹായത്താല്‍ മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ അനുകൂലമാകും. ഗുരുകാരണവന്മാരുടെയും മാതാപിതാക്കളുടെയും അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന കർമമണ്ഡലങ്ങളിലെല്ലാം തന്നെ വിജയം കൈവരിക്കും. ഏപ്രിൽ മാസം മുതൽ ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. 

വേണ്ടപ്പെട്ടവരുടെ കൂടെ പുണ്യതീർഥഉല്ലാസയാത്രയ്ക്ക് അവസരം കാണുന്നു. വിദേശത്ത് പഠനവും ജോലിയും ഒരുമിച്ച് ചെയ്യാനുള്ള അവസരം ലഭിക്കും. ഉത്തരവാദിത്തത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ മേലധികാരികളിൽ നിന്നു അനുമോദനം ലഭിക്കും. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളിൽ വിജയം കാണുന്നു. പ്രണയം വിവാഹത്തിലെത്തുന്നതിനുള്ള സാധ്യത കാണുന്നു. പ്രാരംഭത്തിൽ മാതാപിതാക്കളിൽ നിന്ന് അനുമതി ലഭിക്കില്ല എങ്കിലും പിന്നീട് അനുകൂലമായ സാഹചര്യം കാണുന്നു. വിശാലമനസ്സോടു കൂടിയ സമീപനം സർവകാര്യവിജയത്തിനു വഴിയൊരുക്കും. വ്യക്തിസ്വാതന്ത്ര്യത്തിനും പലവിധ കാര്യങ്ങൾക്കും, കഴിഞ്ഞവർഷം നിർത്തി വച്ച പല കാര്യങ്ങളും തുടങ്ങുന്നതിനുമുള്ള സാഹചര്യം കാണുന്നു. പുതുമയുള്ള ആശയം കൈകാര്യം ചെയ്യുന്നതു വഴി പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നേട്ടം കൈവരിക്കാൻ സാധിക്കും. 

ദുശ്ശീലങ്ങൾ ഉപേക്ഷിച്ച് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുകയും, ഈശ്വരാരാധനകള്‍ക്ക് സമയം കണ്ടെത്താനുമുള്ള സാഹചര്യം കാണുന്നു. സെപ്റ്റംബർ മാസം മുതൽ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കം. നാഡീനീർദോഷരോഗപീഡകളെക്കൊണ്ട് അസ്വാസ്ഥ്യം അനുഭവപ്പെടും. വ്യായാമമുറകളും പ്രാണായാമങ്ങളും ചെയ്യുന്നതു വഴി ഇവയൊക്കെ കുറയ്ക്കാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ പണം കടം വാങ്ങുന്ന സാഹചര്യം ഒഴിവാക്കാം. നിരപരാധിത്വം തെളിയിക്കുന്നതു വഴി കേസിൽ വിജയിക്കും. ശമ്പളവർധനവ് മുൻപ്രാബല്യത്തോടു കൂടി ലഭിക്കും. സത്യാവസ്ഥ മനസ്സിലാക്കി മാത്രമേ അഭ്യൂഹങ്ങളോട് പ്രതികരിക്കാവൂ. മക്കളുടെ സംരക്ഷണം മനസമാധാനത്തിന് വഴിയൊരുക്കും. പൂർവീക സ്വത്ത് രേഖാപരമായി ലഭിക്കും. സഹോദരങ്ങൾക്ക് ഭൂമി വിട്ടുകൊടുക്കാനുള്ള സാഹചര്യം കാണുന്നു. പ്രവർത്തനമണ്ഡലങ്ങളിൽ ആധുനിക സംവിധാനങ്ങൾ നടപ്പിലാക്കുന്നത് പ്രവർത്തനക്ഷമതയ്ക്കും സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനും വ്യാപാരവിപണനവിതരണമേഖലകളുടെ പുതിയ ആശയങ്ങൾ സ്വീകരിക്കുവാനും ക്രമാനുഗതമായ പുരോഗതിക്കും സാഹചര്യം കാണുന്നു. 

വിശാലമനസ്സോടു കൂടിയ സമീപനം സർവകാര്യവിജയത്തിനു വഴിയൊരുക്കും. അർഥപൂര്‍ണമായ ആശയങ്ങൾ മാതൃകാപരമായി തീർന്നു എന്നതിൽ ആശ്വാസം തോന്നും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി നേടും. അനാവശ്യമായ ചിന്തകൾ ഒഴിവാക്കി കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിർവഹിച്ച് നിലവിലുള്ള ജോലിയിൽ വളരെ ചിട്ടയായിട്ടുള്ള സമീപനം സ്വീകരിക്കുന്നതു വഴിയും ഈ2020–ൽ അശ്വതി നക്ഷത്രക്കാർക്ക് എല്ലാപ്രകാരത്തിലും സർവകാര്യവിജയം നേടാനുള്ള സാധ്യത കാണുന്നു.  

English Summary:  Ashwathy Birth Star / Yearly Prediction 2020  by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA