sections
MORE

ഭരണി ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം ഭരണി നക്ഷത്രക്കാർക്കെങ്ങനെ?
Bharani2020
SHARE

ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്ക് 2020–ൽ പ്രവർത്തനമണ്ഡലങ്ങളോട് ബന്ധപ്പെട്ട് ഉപരിപഠനത്തിന് അവസരം വന്നു ചേരും. വിദ്യാർഥികൾക്ക് പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ സർവകാര്യം വിജയം കാണുന്നു. ആഗ്രഹിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഉപരിപഠനം നടത്താൻ സാധിക്കും. കലാകായിക മത്സരങ്ങൾ നറുക്കെടുപ്പ് സമ്മാനപദ്ധതികൾ എന്നിവയിലെല്ലാം വിജയിക്കും. കഴിഞ്ഞവർഷം ലഭിക്കാതെ പോയ ഉദ്യോഗക്കയറ്റം ഈ വർഷം ലഭിക്കുകയും ഇഷ്ടപ്പെട്ട വിഭാഗം കൈകാര്യം ചെയ്യുവാനും സ്വന്തം കഴിവുകൾ പൂർണമായി പ്രകടിപ്പിക്കാനും മേലധികാരികൾക്ക് തൃപ്തിയായ രീതിയിൽ എല്ലാ കാര്യങ്ങളും അവതരിപ്പിക്കാനുമുള്ള സാഹചര്യം കാണുന്നു.  ആത്മവിശ്വാസം വർധിക്കുന്നതിലൂടെ  മറ്റൊരു ബഹുരാഷ്ട്രസ്ഥാപനത്തിൽ ഉയർന്ന പദവിയോടു കൂടിയുള്ള ഉദ്യോഗം ലഭിക്കുവാനുമുള്ള സാഹചര്യം കാണുന്നു.

വ്യാപാരവിപണനവിതരണരംഗത്ത് കഴിഞ്ഞ വർഷത്തേക്കാൾ ക്രമാനുഗതമായ പുരോഗതി സെപ്റ്റംബർ മാസം മുതൽ വന്നു ചേരും. നേട്ടം കുറഞ്ഞ വിഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് അനുകൂലമായ വിഭാഗങ്ങൾ മാത്രം കൈകാര്യം ചെയ്യുകയോ മറ്റുള്ളവരെ ഏല്പിക്കേണ്ടതായോ ഉള്ള സാഹചര്യം കാണുന്നു. സഹപ്രവർത്തകരുടെ സഹായസഹകരണങ്ങളോടെ ബൃഹത് പദ്ധതികൾ ഏറ്റെടുക്കും. പദ്ധതി സമർപ്പണത്തിൽ അനുകൂലമായ വിജയം കൈവരിക്കും. കഴിഞ്ഞ വർഷം നിർത്തി വച്ചതായ കരാർ ജോലികൾ നഷ്ടപ്പെട്ടതിന് പകരം പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിച്ച് ബന്ധുജനങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കുന്നതു വഴി ആശ്വാസകരമായ അന്തരീക്ഷം സംജാതമാകും.

ചികിത്സകളാലും വിശ്രമത്താലും സന്താനസൗഭാഗ്യ യോഗം കാണുന്നു. അവഗണിക്കപ്പെട്ട അവസ്ഥകളെ പരിഗണിക്കപ്പെടുന്നത് വഴി ആശ്വാസം ഉണ്ടാവാം. സൗമ്യസമീപനത്താൽ സർവകാര്യവിജയം കാണുന്നു. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനുള്ള അവസരം കാണുന്നു. മറ്റു ചിലർക്ക് കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനുള്ള സാഹചര്യം കാണുന്നു. പൂർവികമായുള്ള സ്വത്ത് വിൽപന ചെയ്ത് പട്ടണത്തിൽ 2022 ലോ 2023 ലോ പൂർത്തിയാകുന്ന ഗൃഹം വാങ്ങുവാനുള്ള കരാറെഴുതും. വിദ്യാർഥികൾക്കും, ഗവേഷകർക്കും, ശാസ്ത്രജ്ഞർക്കും വിജയം കൈവരിക്കാനുള്ള സാഹചര്യവും അതുവഴി ആശ്വാസകരമായ അന്തരീക്ഷവും സംജാതമാകും. മറ്റു ചിലർക്ക് ജോലിയോടൊപ്പം ഉപരിപഠനത്തിനുള്ള അവസരവും കാണുന്നു.

വിദേശത്ത് സ്ഥിരതാമസത്തിനുള്ള സാധ്യത കാണുന്നു. വിദേശബന്ധമുള്ള വ്യാപാരവിപണനവിതരണ മേഖലകളിൽ പങ്കു ചേരുന്നത് നന്നായിരിക്കും. ഏറ്റെടുത്ത ദൗത്യം കൃത്യതയോടെ പൂർത്തീകരിക്കും. ചിന്തകളും പ്രവർത്തനങ്ങളും അനുകൂലമായ ഫലങ്ങൾക്കു വഴിയൊരുക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാനുള്ള കഴിവും സന്നദ്ധതയും മനസമാധാനത്തിന് വഴിയൊരുക്കും. അസുലഭനിമിഷങ്ങളെ അനിർവചനീയമാക്കാനുള്ള അവസരം കാണുന്നു. ജന്മസിദ്ധമായിട്ടുള്ള കഴിവുകൾ പ്രകടിപ്പിക്കുന്നതു വഴി സത്കീർത്തി, സജ്ജനപ്രീതി, പ്രതാപം, ഐശ്വര്യം, ആത്മാഭിമാനം എന്നിവ കാണുന്നു. ആചാരാനുഷ്ഠാനങ്ങൾ അനുവർത്തിക്കുന്നതു വഴി ആത്മസംതൃപ്തിയും  മാനസികാരോഗ്യവും ലഭിക്കും. അവഗണിക്കപ്പെടുന്ന സാഹചര്യം മാറി പരിഗണിക്കപ്പെടും. ബന്ധുവിന്റെ സംരക്ഷണ ചുമതലകൾ ഏറ്റെടുക്കും. നാഡീനീർദോഷരോഗപീഡകൾക്ക് വ്യായാമമുറകളും പ്രകൃതിജീവനൗഷധ രീതികൾ സ്വീകരിക്കാനുള്ള സാഹചര്യങ്ങൾ കാണുന്നു. ഇവയൊക്കെ സ്വീകരിക്കുന്നതു വഴി പലവിധ രോഗങ്ങളെയും പ്രതിരോധിക്കുവാനും സാധിക്കും.

വിമർശനങ്ങളെ അതിജീവിക്കുന്നതു വഴി ആശ്വാസത്തിനു യോഗം കാണുന്നു. ദമ്പതികൾ ഒരുമിച്ചു താമസിക്കുന്നതിനു യോഗം കാണുന്നു. വിദേശവാസത്തിനും യോഗം കാണുന്നു. ഭൂമി വിൽപനയ്ക്ക് അനുകൂലമായ സാഹചര്യം കാണുന്നു. സത്യവും നീതിയുകതവുമായ സമീപനം ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുന്നതിന് വഴിയൊരുക്കുവാൻ യോഗം കാണുന്നു. പണം കടം കൊടുക്കരുത്. പഠിച്ച വിദ്യ വേണ്ടവിധത്തിൽ പ്രായോഗികമാക്കുവാൻ സാധിക്കും. ബന്ധുക്കളിൽ നിന്നും സ്വന്തക്കാരിൽ നിന്നും പലപ്പോഴും അപസ്വരങ്ങൾ കേൾക്കാനിടവരുമെങ്കിലും അവയോടുള്ള സൗമ്യസമീപനത്താൽ അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. പുണ്യതീർഥഉല്ലാസവിനോദയാത്രകൾ മംഗളകരമാക്കി ത്തീർക്കുവാൻ യോഗം കാണുന്നു.

വിദേശത്ത് താമസിക്കുന്ന മാതാപിതാക്കളോടൊപ്പം ദിവസങ്ങളോളം താമസിക്കുന്നതിനും തിരികെ വന്ന് ഉപരിപഠനത്തിന് ചേരുവാനും ‌ഉള്ള അവസരം ഉണ്ടായിത്തീരും. മറ്റു ചിലർക്ക് പുത്രപൗത്രാദികളോടൊപ്പം അന്യദേശത്ത് മാസങ്ങളോളം താമസിക്കുവാനുള്ള അവസരം ലഭിക്കും. വാഹനഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടതാണ്. നിശ്ചയിച്ച കാര്യങ്ങൾക്ക് പ്രാരംഭത്തില്‍ ചില തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും ഈശ്വര  പ്രാർഥകളാൽ അന്തിമമായി വിജയം കൈവരിക്കുവാൻ ഭരണി നക്ഷത്രക്കാർക്ക് ഈ 2020 ൽ സാധ്യത കാണുന്നു.  

English Summary:  Bharani Birth Star / Yearly Prediction 2020 2020 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA