sections
MORE

കാർത്തിക ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം കാർത്തിക നക്ഷത്രക്കാർക്കെങ്ങനെ?
Karthika2020
SHARE

കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർക്ക് 2020 ൽ  ഉദാസീനത, അനുസരണക്കുറവ്, മുൻകോപം ഇവ കാണുന്നു. വിദ്യാർഥികൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു വർഷമാണ്. സാരസ്വതം നെയ്യ് സേവിക്കുകയും ഒരു വട്ടമെങ്കിലും മൂകാംബിക ക്ഷേത്രദർശനം നടത്തുകയും ചെയ്യുന്നത് നന്നായിരിക്കും. അതുവഴി പരാജയത്തിനെ അതിജീവിക്കാൻ പറ്റും. പഠിച്ച വിദ്യ പ്രാവർത്തികമാക്കാൻ പറ്റാത്തതിനാൽ മനോവിഷമം ഉണ്ടാകാം. പ്രവർത്തനമണ്ഡലങ്ങളോട് ബന്ധപ്പെട്ട് ചർച്ചകളും യാത്രകളും പലപ്പോഴും നിഷ്ഫലമായിത്തീരാനും ഉള്ള സാഹചര്യം കാണുന്നു. ശാസ്ത്രജ്ഞർക്ക് പ്രതികൂല സാഹചര്യം കാണുന്നു. പരീക്ഷണനിരീക്ഷണങ്ങളിൽ ശ്രദ്ധക്കുറവിനാൽ  പരാജയം ഉണ്ടാകുവാനുള്ള യോഗം കാണുന്നു.

ഔദ്യോഗിക മേഖലകളിൽ ചുമതലകളും അധ്വാനവും വർധിക്കും. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നോ ഉള്ള  ചിന്തകൾ വർധിക്കും. വിദേശത്ത് താമസിക്കുന്നവർക്ക് അവിചാരിതമായി ജോലി നഷ്ടപ്പെടാനും ജന്മനാട്ടിലേക്ക് തിരിച്ചു പോരാനും സാധ്യത കാണുന്നു. കൂടുതൽ പണം മുതൽമുടക്കുള്ള മേഖലകളിൽ ഏർപ്പെടുന്നത് ഈ വർഷം നന്നല്ല. എത്രയൊക്കെ അധ്വാനഭാരവും ചുമതലകളും ദൂരദേശവാസവും വേണ്ടി വന്നാലും നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് ഉചിതമല്ല. മേലധികാരിയുടെ നിര്‍ദേശങ്ങൾ അനുസരിക്കുന്നത് ഗുണം ചെയ്യും. അവധി ദിനങ്ങളിൽ പോലും അഹോരാത്രം ജോലി ചെയ്യേണ്ട സാഹചര്യം കാണുന്നു. അതുവഴി കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുന്നതിനാൽ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാതെ നോക്കണം. ജീവിതപങ്കാളിയുടെ നിർേദശങ്ങളോട് ക്ഷമയോടുകൂടി സമീപിക്കുന്നത് കുടുംബ ബന്ധങ്ങളിൽ മാത്രമല്ല തൊഴിൽ മേഖലയിലും ഗുണം ചെയ്യും.

പ്രയത്നത്തിന് വിചാരിച്ച ഫലം ലഭിക്കില്ല. വരവും ചെലവും തുല്യമായിരിക്കും. ജീവിതഭാരത്താൽ പൊതുപ്രവർത്തനമോ ജീവകാരുണ്യപ്രവൃത്തികളോ നിർത്തിവയ്ക്കുകയോ അതിൽ നിന്നു പിന്മാറാനോ യോഗം കാണുന്നു. ഏറ്റെടുക്കുന്ന മേഖലകളിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും മറ്റുള്ളവർക്ക് മാതൃകയാകാൻ കഴിഞ്ഞതിൽ ആശ്വാസം തോന്നും. അന്യരുടെ ദൃഷ്ടിയിൽ ധനാഢ്യനായി ജീവിക്കാനുള്ള അവസരം കാണുന്നുവെങ്കിലും സാമ്പത്തികാവശ്യത്തിനായി പൂർവിക സ്വത്ത് വിൽക്കേണ്ട സാഹചര്യം കാണുന്നു. അലർജി, ശ്വാസകോശരോഗങ്ങൾ ഇവയെക്കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടുമെന്നതിനാൽ വ്യായാമ മുറകൾക്കും പ്രാണായാമത്തിനും പ്രകൃതിജീവനൗഷധ രീതികൾക്കൊക്കെ തന്നെ പ്രാധാന്യം നൽകുകയും ജീവിതചര്യയിൽ ഉൾപ്പെടുത്തുന്നതും നന്നായിരിക്കും. അധികൃതരുടെ ആജ്ഞകൾ അർധമനസ്സോടു കൂടി സ്വീകരിക്കുന്നതിനുള്ള സാധ്യത കാണുന്നു.

മേലധികാരികളുടെ അബദ്ധങ്ങൾ തിരുത്തുന്നതു വഴി കൃതാർത്ഥത തോന്നും. ഔദ്യോഗികതലത്തിൽ ഉത്തരവാദിത്തങ്ങൾ വർധിക്കാൻ ഇടയുണ്ട്. സ്വാർഥ കാര്യങ്ങൾക്കുള്ള പ്രവർത്തനം അബദ്ധമായിത്തീരും. പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിക്കുന്നത് ഗുണകരമായിത്തീരുവാനും യോഗം കാണുന്നു. സ്വന്തം തെറ്റു മറയ്ക്കുന്നതിന് മറ്റുള്ളവരെ കുറ്റം പറയുന്നത് അബദ്ധങ്ങൾക്ക് വഴിയൊരുക്കും. ഗൗരവമുള്ള വിഷയങ്ങൾ അഭിമുഖീകരിക്കുവാനുള്ള സാഹചര്യം ഉണ്ടായിത്തീരും. സ്നേഹബന്ധങ്ങൾ ഉണ്ടായിത്തീരും. മറ്റു ചിലർക്ക് സ്നേഹബന്ധങ്ങളിൽ അകൽച്ച ഉണ്ടായിത്തീരും. മനസ്സിന്റെ ആകുലതകൾ ഒഴിവാക്കണം. ആശയവിനിമയങ്ങളിലുള്ള അവ്യക്തത മൂലം അവസരങ്ങൾ നഷ്ടപ്പെടാം.

മനസ്സിനു വിഷമമുണ്ടാകുമെങ്കിലും പിന്നീട് ലഭിക്കുന്ന അവസരത്തിലൂടെ ലക്ഷ്യപ്രാപ്തിയിലെത്താൻ സാധിക്കും. കലാകായിക മത്സരങ്ങളില്‍ ശ്രദ്ധക്കുറവു മൂലം പരാജയം സംഭവിക്കുമെങ്കിലും പിന്നീട് നല്ല അവസരങ്ങൾ ലഭിക്കും. അവിചാരിതമായ സാമ്പത്തിക ബുദ്ധിമുട്ടിനാൽ ആത്മാർഥ സുഹൃത്തിൽ നിന്നും സഹായം തേടും. നിശ്ചയിച്ച കാര്യങ്ങളിൽ മാറ്റം കാണുന്നു. ഉപകാരം ചെയ്തവരിൽ നിന്ന് വിപരീത അനുഭവത്തിനുള്ള യോഗം കാണുന്നതിനാൽ മനസ്സിന് വിഷമം തോന്നുമെങ്കിലും ഈശ്വരന് അഹിതമായി പ്രവർത്തിക്കാത്തതിനാൽ മനസ്സിന് സമാധാനം തോന്നും. അഴിമതി ആരോപണങ്ങളിൽ കുറ്റവിമുക്തനായതിനാൽ വർഷത്തിന്റെ അവസാനത്തോടു കൂടി ഉദ്യോഗത്തിൽ തിരികെ പ്രവേശിക്കാം.

വസ്തു തർക്കം പരിഹരിക്കും. വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിൽ വരാൻ ഇടവരുമെങ്കിലും വ്യാപാരവിപണനവിതരണ മേഖലകളിൽ പണം മുതൽ മുടക്കുന്നത് ഉചിതമല്ല. മാനസിക സമ്മർദ്ദങ്ങളും അസ്വസ്ഥതകളും ഉണ്ടാകുമെങ്കിലും ഈശ്വരപ്രാർഥനകളോട് കൂടി കുടുംബാംഗങ്ങളുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശങ്ങൾ സ്വീകരിക്കന്നതു വഴി എല്ലാം ശുഭകരമായിത്തീരും.

English Summary:  Karthika Birth Star / Yearly Prediction 2020 2020 by Kanippayyur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA