sections
MORE

രോഹിണി ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം രോഹിണി നക്ഷത്രക്കാർക്കെങ്ങനെ?
Rohini2020
SHARE

രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്ക് 2020–ൽ പുനഃപരീക്ഷയിൽ ആത്മവിശ്വാസം കുറവായതിനാൽ ലഭിച്ച വിഷയത്തിൽ ഉപരിപഠനത്തിന് ചേരേണ്ടതായി വരും. പദ്ധതി സമർപ്പണത്തിന് അധികം പണം ചെലവഴിക്കേണ്ടതായി വരും. ചെലവ് ഇരട്ടിക്കുന്നതിനാൽ നീക്കിയിരിപ്പ് കുറയും. സാമ്പത്തികാവശ്യത്തിന് ധനകാര്യസ്ഥാപനത്തെ ആശ്രയിക്കേണ്ടി വരും. ഉദ്യോഗത്തോടൊപ്പം ഉപരിപഠനത്തിന് ചേരും. വ്യത്യസ്തവും വിവിധങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടുകയും ലക്ഷ്യപ്രാപ്തിയിലെത്തുകയും ചെയ്യും. നിലവിലുള്ള ജോലിയിൽ ചുമതലകൾ വർധിക്കുമെങ്കിലും  അവ ഏറ്റെടുക്കുന്നതു വഴി ഗുണാനുഭവം കാണുന്നു. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടുന്നതിനാൽ അനുബന്ധസ്ഥാപനം തുടങ്ങുവാനുള്ള തീരുമാനം ഉപേക്ഷിക്കും. നിലവിൽ ലാഭം കുറവുള്ള മേഖലകൾ ഒഴിവാക്കുന്നത് നന്നായിരിക്കും.

പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കണം. ദുഷ്കീർത്തി കേൾക്കുമെങ്കിലും അന്തിമവിജയം നേടാനുള്ള സാഹചര്യം കാണുന്നു. ബന്ധുജനങ്ങളുടെയും, കുടുംബാംഗങ്ങളുടെയും അപ്രീതി കാണുന്നുണ്ടെങ്കിലും പിന്നീട് അനുകൂലമായ സാഹചര്യം കാണുന്നു. നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് ഉചിതമല്ല. വ്യാപാരവിപണനവിതരണമേഖലകളിൽ പണം മുതൽ മുടക്കുന്നത് നല്ലതല്ല. നിർണായക തീരുമാനങ്ങളിൽ വിദഗ്ധരുടെയും അനുഭവജ്ഞാനമുള്ളവരുടെയും ഉപദേശം തേടുന്നത് ഗുണകരമായിത്തീരും. വ്യത്യസ്തമായ കർമപഥങ്ങളിൽ ഏർപ്പെടുനുള്ള അവസരം കാണുന്നു. അധ്വാനഭാരം കൂടുമെങ്കിലും സാമ്പത്തിക നേട്ടം കാണുന്നില്ല. പ്രകൃതിജീവനൗഷധങ്ങൾ സ്വീകരിക്കുന്നതു വഴി ദേഹത്തിനും മനസ്സിലും വളരെ ആശ്വാസം ലഭിക്കും. എല്ലാ കാര്യങ്ങളും ഊർജസ്വലതയോടെ ചെയ്തു തീർക്കും.

നിലവിലുള്ള ജോലിയോടൊപ്പം തന്നെ ലാഭകരമായ പ്രവർത്തനമേഖലകളിൽ ഏർപ്പെടുന്നതിനുള്ള അവസരം ലഭിക്കും. പുതിയ പാഠ്യപദ്ധതികളിൽ ചേരും. ചെലവ് വർധിക്കുന്നതിനാൽ വിദേശത്തു നിന്ന് കുടുംബാംഗങ്ങളെ നാട്ടിലേക്ക് കൊണ്ടു വരാനുള്ള സാഹചര്യം കാണുന്നു. പ്രവർത്തനശൈലിയിൽ കാലോചിതമായിട്ടുള്ള മാറ്റങ്ങൾ വരുത്തുന്നത് പിൻതള്ളപ്പെട്ടുകൊണ്ടിരുന്ന അവസഥകളെ അതിജീവിക്കുന്നതിന് സഹായിക്കും. മറവി മൂലം മേലധികാരികളുടെ നിർദേശങ്ങൾ പാലിക്കാത്തത് മേലധികാരികളുടെ അതൃപ്തിക്കു കാരണമാകാം. സ്വന്തം ചുമതലകൾ മറ്റൊരാളെ ഏൽപിക്കുന്നത് അബദ്ധമായിത്തീരും. പരിഷ്കാരങ്ങൾക്കും ആർഭാടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതു വഴി അമിതമായ ചിലവുകൾ നിയന്ത്രിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ ചെലവ് അനുഭവപ്പെടും. എല്ലാ കാര്യങ്ങൾക്കും ഇരട്ടിച്ചെലവ് അനുഭവപ്പെടുന്നതിനാൽ സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും.

മക്കളുടെ സംരക്ഷണം ലഭിക്കും. ഗർഭിണികൾക്ക് അവധിയോടുകൂടി പൂർണ വിശ്രമവും, വിദഗ്ധ ചികിത്സയും വേണ്ടി വരും. സാമ്പത്തിക നേട്ടമില്ലാത്തതിനാൽ അപൂർണമായ പദ്ധതികൾ സമർപ്പിക്കുന്നത് സെപ്റ്റംബര്‍ മാസം കഴിഞ്ഞായാൽ നന്ന്. വീട്ടിൽ നിന്ന് മാറിത്താമസിക്കേണ്ടതായ സാഹചര്യം കാണുന്നു. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും സ്വന്തം നിലയിൽ നേട്ടങ്ങൾ ഉണ്ടാവുകയില്ല എന്നാൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിൽ ആശ്വാസം തോന്നും. അറിവും കഴിവും പ്രാപ്തിയുമുണ്ടെങ്കിലും അവസരം കുറയും. വ്യത്യസ്തകാഴ്ചപ്പാടുകളുള്ളവരുമായുള്ള സംയുക്തസംരഭങ്ങളിൽ നിന്ന് യുക്തിപൂർവം പിന്മാറുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. അനുരഞ്ജനശ്രമം അന്തിമനിമിഷം വിജയിക്കുന്നതു വഴി ആശ്വാസം കാണുന്നു. ആത്മാർഥബന്ധുവിന്റെ അകാലവിയോഗം മൂലം അതീവദുഃഖത്തിനു കാരണമാകും.

ഔദ്യോഗികാവശ്യങ്ങൾക്കായി അന്യദേശവാസത്തിനു യോഗം കാണുന്നു. കുടുംബത്തിൽ വന്നു പോകാൻ പറ്റുന്ന വിധത്തിൽ ഉദ്യോഗമാറ്റത്തിന് യോഗം കാണുന്നു. ഈയൊരു വർഷം പലതരത്തിലുള്ള മാർഗ തടസ്സങ്ങളും, അശ്രാന്തപരിശ്രമവും, സാമ്പത്തിക ബുദ്ധിമുട്ടുകളെ അതിജീവിക്കേണ്ട സാഹചര്യങ്ങളും ഉണ്ടാകുമെങ്കിലും പരിമിതികൾക്കനുസരിച്ചു ജീവിക്കാൻ തയ്യാറാവുക, കുടുംബത്തിൽ അന്യോന്യം പരിഗണിക്കാൻ തയ്യാറാവുക, ക്ഷമയോടു കൂടി കാര്യങ്ങൾ ചെയ്യുക വഴി കുടുംബത്തിലും ഔദ്യോഗികമായിട്ടും സാമ്പത്തികമായിട്ടും ഉള്ള അനിഷ്ടങ്ങളെല്ലാം ഒഴിവായി സമാധാനമായിട്ടുള്ള അന്തരീക്ഷം സംജാതമാകും. 

  

English Summary:  Rohini Birth Star / Yearly Prediction 2020 2020 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA