sections
MORE

സമ്പൂർണ വാരഫലം (ജനുവരി 12 -18)

HIGHLIGHTS
  • അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ?
Star-Prediction
SHARE

അശ്വതി :

ഗൃഹനിർമ്മാണ  പ്രവർത്തനങ്ങൾ  പൂർത്തീകരിക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. അനാവശ്യ വിവാദങ്ങളിൽ നിന്നും വിട്ടുനിൽകുവാൻ ശ്രദ്ധിക്കുക. പൊതുപ്രവർത്തനത്തിൽ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുന്നതിനെക്കുറിച്ചുളള  ആലോചനകളിൽ  തീരുമാനമുണ്ടാകും.   

ഭരണി : 

കാലാവസ്ഥാജന്യ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. മുൻകാല നിക്ഷേപങ്ങളിൽ നിന്നു നേട്ടം. കരുതിവെച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും. 

കാർത്തിക : 

ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്കു സാധ്യത. ഉത്തരവാദിത്തം വർധിക്കും. പണമിടപാടുകളിൽ  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താൽക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

രോഹിണി: 

വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുവാൻ   സാധിക്കും. ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം.  ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

മകയിരം:

പ്രശ്നപരിഹാരത്തിനായി സുഹൃത്തുക്കളുടെ  സഹായം തേടേണ്ടി വരും. പൊതു പരിപാടികളിൽ  സംബന്ധിക്കും. സ്നേഹിക്കുന്നവരിൽ നിന്ന് എതിർപ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തിക വിഷമമുണ്ടാകും.

തിരുവാതിര:   

ദീർഘദൂര യാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. ഇഷ്ടജനങ്ങൾക്ക് തൊഴിൽപരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദർശനം നടത്തും. 

പുണർതം:

രോഗദുരിത ശമനം. ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതർക്ക് ഏതെങ്കിലും തരത്തിലുളള തടസങ്ങൾ ഉണ്ടാകാം.  കോപം  നിയന്ത്രിച്ചു നിർത്തണം. അമിത ആത്മവിശ്വാസം പലപ്പോഴും ആപത്തായിത്തീരും. ബാങ്കുകളിൽ നിന്ന്  ലോൺ പാസായിക്കിട്ടും.  

പൂയം:

കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം. ബന്ധുജനഗുണം വർധിക്കും. പൊതുപ്രവർത്തകർക്ക് ജനസമ്മിതി വർധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങൾക്ക്  ഉന്നത സ്ഥാനലബ്ധി.

ആയില്യം :

സഹോദരങ്ങൾക്കു വേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാര  വിജയം നേടും. മേലുദ്യോഗസ്ഥരിൽ  നിന്ന് അനുകൂല തീരുമാനം  ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവർ  അധിക ശ്രദ്ധ പുലർത്തുക. ചെറിയ പരിക്ക് , വാഹനത്തിന് അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക്  സാദ്ധ്യത.

മകം :

സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾ  പരിഹരിക്കും. ഏതുതരത്തിലുളള തടസ്സങ്ങളും തരണം ചെയ്യുവാൻ  സാധിക്കും. പെരുമാറ്റത്തിലൂടെ അന്യരുടെ  വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. മനസിനിഷ്ടപ്പെട്ട  ഭക്ഷണം ലഭിക്കും. 

പൂരം:

കർമ്മ പ്രതിബന്ധം ഉണ്ടാവാം. അനാരോഗ്യം. വിദേശസഞ്ചാര കാര്യത്തിൽ  വിഘ്നം നേരിടാം . തൊഴിൽരംഗത്ത്  അരിഷ്ടതകൾ . ഗുണാനുഭവങ്ങൾ  ലഭിക്കുവാൻ  അൽപം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. അപ്രതീക്ഷിത ധനനഷ്ടം നേരിടും. 

ഉത്രം:

വാഹനം, ഭൂമി എന്നിവ വാങ്ങാനുളള തീരുമാനം അൽപം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളിൽ  താല്പര്യം വർധിക്കും . വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. ദീർഘയാത്രകൾ  സാധിക്കുമെങ്കിൽ  ഒഴിവാക്കുക. 

അത്തം: 

പ്രവർത്തന മേഖലയിൽ  അവിചാരിത നഷ്ടം. ബന്ധുജന സഹായം ലഭിക്കും.  എങ്കിലും അനുകൂലമായി നിലനിന്നിരുന്ന  പല കാര്യങ്ങളും  തടസ്സപ്പെടും . സർക്കാർ  ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ  ലഭിക്കും. വിവാഹ ആലോചനകളിൽ തീരുമാനം.  

ചിത്തിര:

മത്സാപ്പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം.   തൊഴിൽപരമായനേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളിൽ  ഏർപ്പെട്ടിരിക്കുന്നവർക്ക്  മുതിർന്നവരിൽ നിന്ന് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. 

ചോതി:

നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക് അനുകൂല സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുളള കാര്യങ്ങളിൽ  ഏർപ്പെടും . പൊതുപ്രവർത്തന രംഗത്തുളളവർക്ക്  ജനസമ്മിതി ലഭിക്കാം.

വിശാഖം:

ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും . സ്ത്രീകളുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുളള ശ്രമങ്ങൾ വിജയം കൈവരിക്കും. ഇന്ഷുറന്സ്, ചിട്ടി എന്നിവയിൽ നിന്നു ധനലാഭത്തിനു സാധ്യത.

അനിഴം: 

മത്സരപ്പരീക്ഷ, ഇന്റർവ്യൂ  ഇവയിൽ മികച്ച പ്രകടനം, തൊഴിൽ ലാഭം എന്നിവയുണ്ടാകും.  സൗന്ദര്യ വർധക  വസ്തുക്കൾക്കായി  പണം മുടക്കും. രാഷ്ട്രീയരംഗത്തു പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകൾ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും.

തൃക്കേട്ട:

മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം. കുടുംബസമേതം യാത്രകൾ നടത്തും. വിവാഹമാലോചിക്കുന്നവർക്ക് അനുകൂല ബന്ധങ്ങൾ ലഭിക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം. 

മൂലം:

ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. ബന്ധുക്കൾ വഴി കലഹങ്ങൾക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. പണമിടപാടുകളിൽ ചതിവു പറ്റാൻ  സാധ്യതയുളളതിനാൽ അധിക ശ്രദ്ധ പുലർത്തുക.  

പൂരാടം:

തടസ്സങ്ങൾ  മാറി അനുകൂല ഫലങ്ങൾ ലഭിക്കുവാന് സാദ്ധ്യതയുളള   വാരമാണ് .  ധനലാഭമുണ്ടാകും. ഭക്ഷണസുഖം വർധിക്കും. കടങ്ങൾ വീട്ടുവാൻ  സാധിക്കും. അന്യജനസഹായം ലഭിക്കും. മുൻ പരിചയമില്ലാത്തവരിൽ  നിന്ന് സഹായങ്ങൾ സ്വീകരിക്കാതിരിക്കുക. യാത്രകൾ കൂടുതലായി വേണ്ടിവരും. 

ഉത്രാടം :

വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അന്യർ ഇടപെടുന്നതു മൂലം കുടുംബത്തിൽ ചില്ലറ  പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത, ബിസിനസ്സിൽ ചെറിയ തിരിച്ചടികൾ .

തിരുവോണം: 

തൊഴിലന്വേഷകർക്ക് അനുകൂല ഫലം ലഭിക്കും. മറ്റുള്ളവർ  സഹായിക്കുക വഴി  പെട്ടെന്നുളള കാര്യസാധ്യം. വിവാഹാലോചകൾ  തീരുമാനത്തിലെത്തും. കടങ്ങൾ  വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. മാനസികമായി ആശ്വാസം കിട്ടും.

അവിട്ടം: 

കുടുംബത്തിലെ മുതിർന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാൻ  സാധ്യത .അപ്രതീക്ഷിത ചെലവുകൾ വർധിക്കും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങേണ്ടിവരും. യാത്രകൾക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാൻ  സാദ്ധ്യത. തൊഴിൽ പരമായും ഈ വാരം  നന്നല്ല. 

ചതയം: 

ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുളള ഉന്നതി. മാതാവിനോ ബന്ധുക്കൾക്കോ  ഉണ്ടായിരുന്ന അരിഷ്ടതകൾ  ശമിക്കും . അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം ലഭിക്കും. യാത്രകൾ കൊണ്ട് നേട്ടം  ഉണ്ടാകും . ബന്ധുക്കൾ മുഖേനയും നേട്ടങ്ങൾക്കു സാദ്ധ്യത. 

പൂരുരുട്ടാതി :

യാത്രകൾ കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക് ആശ്വാസം. മനസ്സിലെ ആഗ്രഹങ്ങൾ നിറവേറും ധനസമ്പാദനത്തിനുളള വഴികൾ തുറന്നു കിട്ടും . മുൻകാല നിക്ഷേപങ്ങളിൽ നിന്നുളള ലാഭം പ്രതീക്ഷിക്കാം. 

ഉത്രട്ടാതി :

മാനസിക നിരാശ മാറും,  ധനപരമായ വിഷമതകൾ ശമിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ  ജോലി ലഭിക്കും. വിവാഹാലോചനകളിൽ തീരുമാനമാകും. ഉപഹാരങ്ങൾ  ലഭിക്കുവാൻ  ഇടയുണ്ട്. ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം .  

രേവതി:

സ്വഗൃഹം വെടിഞ്ഞു നിൽക്കുവാൻ ഇടയുണ്ട്. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ  കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.

English Summery : Weekly Star Prediction By Sajeev Shasthaaram / January 12 to 18

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA