sections
MORE

സമ്പൂർണ നക്ഷത്രഫലം (ജനുവരി 12 -18)

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
  • 2020 ജനുവരി 12 മുതൽ 18 വരെയുള്ള ഫലം
weekly-star-prediction-january-12-to-18
SHARE

ഈയാഴ്ചയിൽ വ്യാഴവും ശനിയും ധനു രാശിയിലാണു നിൽക്കുന്നത്. സൂര്യൻ ജനുവരി 14നു രാത്രി ധനു രാശിയിൽ നിന്നു മകരം രാശിയിലേക്കു കടക്കും. ഇവ ഉൾപ്പെടെയുള്ള ഗ്രഹചാരത്തിന്റെ അടിസ്ഥാനത്തിൽ മേടം മുതൽ മീനം വരെയുള്ള കൂറുകാർക്ക് ഈയാഴ്ചത്തെ ഫലം ചുവടെ:  

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):


ധനുമാസം കഴിഞ്ഞ് മകരമാസം പിറക്കുന്ന ഈയാഴ്ച  മേടക്കൂറുകാർക്ക് ആഴ്ചയുടെ രണ്ടാംപകുതിയിൽ കൂടുതൽ അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം.  ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. വിചാരിച്ചതിലേറെ ചെലവും ഉണ്ടാകും. ബുധനാഴ്ച മകരമാസം പിറക്കുന്നതോടെ സൂര്യൻ പത്താം ഭാവത്തിലേക്കു മാറുന്നതിനാൽ കാര്യങ്ങൾ അനുകൂലമാകും.  ആരോഗ്യം മെച്ചപ്പെടും.  കണ്ടകശ്ശനിയൊന്നും ഇല്ലാത്തതിനാൽ ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും.  തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. വിചാരിച്ച കാര്യം നേടിയെടുക്കാൻ സാധിക്കും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):


മകരമാസം പിറക്കുന്ന ഈയാഴ്ച  ഇടവക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.  അഷ്മശ്ശനിയും അഷ്ടമവ്യാഴവും തുടരുന്നതിനാൽ ഇടപെടുന്ന കാര്യങ്ങളിൽ വിചാരിക്കാത്ത തടസ്സങ്ങൾ അനുഭവപ്പെട്ടെന്നു വരാം. ചെറിയ തോതിൽ രോഗാരിഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. മരുന്നുകൾ യഥാസമയം കഴിക്കണം. അതിലൂടെ ആരോഗ്യം നിലനിർത്താൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും.  

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):


മകരമാസപ്പിറവി നടക്കുന്ന ഈയാഴ്ച  മിഥുനക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ദൈവാനുഗ്രഹമുള്ളതിനാൽ ഗുണഫലങ്ങൾ തന്നെയാണു കൂടുതലായും അനുഭവപ്പെടുക.  കണ്ടകശ്ശനി തുടരുന്നതിനാൽ ജോലികാര്യങ്ങളിൽ ഇടയ്ക്കിടെ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടാനിടയുണ്ട്. ഏറ്റെടുത്ത കാര്യങ്ങൾ  വിജയകരമായി ചെയ്തുതീർക്കാൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. കണ്ടകശ്ശനി തടസ്സങ്ങൾ മാറാൻ പ്രാർഥനകൾ വേണം.  ആരോഗ്യം മെച്ചപ്പെടും.  ആഴ്ചയുടെ ആദ്യപകുതിയിൽ മകരം പിറക്കുന്നതുവരെയുള്ള ദിവസങ്ങളിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):


ധനുമാസം കഴിഞ്ഞ് മകരമാസം പിറക്കുന്ന ഈയാഴ്ച  കർക്കടകക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളായിരിക്കും അനുഭവപ്പെടുക.  ആഴ്ചയുടെ ആദ്യത്തെ 3 ദിവസങ്ങളിൽ സൂര്യൻ ഉപചയരാശിയിലായതിനാൽ സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ സാധിക്കും.  ആരോഗ്യം നിലനിർത്താനും കഴിയും. എന്നാൽ സൂര്യൻ മകരത്തിലേക്കു കടക്കുന്ന ബുധനാഴ്ചയോടെ ശരീരസുഖം കുറയും. ഇടയ്ക്കിടയ്ക്ക് വയറുവേദന അനുഭവപ്പെടും. വ്യാഴം അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ ആവശ്യമാണ്. അതിലൂടെ മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.  സാമ്പത്തികകാര്യങ്ങളിൽ ചെറിയ പുരോഗതി കാണപ്പെടും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):


ചിങ്ങക്കൂറുകാർക്ക് കണ്ടകശ്ശനി പോലുള്ള ദോഷങ്ങളൊന്നും ഇല്ലാത്തതിനാൽ ഈയാഴ്ച  പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക.  ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടും. അതുകൊണ്ട് വലിയ പ്രതിസന്ധികളിലൊന്നും പെടില്ല.   കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.  കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.  ആഴ്ചയുടെ ആദ്യത്തെ 3 ദിവസം ശത്രുശല്യം ഉണ്ടാകാമെങ്കിലും മകരമാസം പിറക്കുന്നതോടെ സൂര്യൻ ഉപചയഭാവത്തിലേക്കു മാറുന്നതിനാൽ ബുധനാഴ്ചയ്ക്കു ശേഷം കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):


ഈയാഴ്ച  കന്നിക്കൂറുകാർക്ക് വ്യാഴം അനുകൂലഭാവത്തിലുള്ളതിനാൽ പൊതുവേ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും കണ്ടകശ്ശനി കൂടി ഉള്ളതിനാൽ ഏറ്റെടുത്ത കാര്യങ്ങൾ സമയത്തിനു ചെയ്തുതീർക്കാൻ കഴിയണമെന്നില്ല. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമായിരിക്കും.   കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും.  ജോലിരംഗത്തു പുരോഗതി കാണപ്പെടും. ദൈവാനുഗ്രഹമുള്ളതിനാൽ വിചാരിക്കാത്ത ഭാഗത്തു നിന്നുപോലും സഹായം ഉണ്ടാകും.  

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):


മകരമാസം പിറക്കുന്ന ഈയാഴ്ച  തുലാക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിരിക്കും. ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.  മകരം പിറക്കുന്നതോടെ സൂര്യൻ ഉപചയത്തിൽ നിന്നു മാറുന്നതിനാൽ ബുധനാഴ്ചയ്ക്കു ശേഷം ചെറിയ തോതിൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടും. സുഹൃത്തുക്കളിൽ ചിലർ പിണങ്ങാനും സാധ്യതയുണ്ട്.  എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.  കുടുംബത്തിൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):


മകരമാസം പിറക്കുന്ന ഈയാഴ്ച  വൃശ്ചികക്കൂറുകാർക്ക് പൊതുവേ നല്ല അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്.  ദൈവാനുഗ്രഹമുള്ളതിനാൽ ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും.  പ്രതീക്ഷിക്കാത്ത ചില വരുമാനവും ഉണ്ടാകാം.  മകരം പിറക്കുന്ന ബുധനാഴ്ച മുതൽ തികച്ചും നല്ല ഫലങ്ങൾ അനുഭവപ്പെടും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത. ശത്രുതയിൽ കഴിഞ്ഞവർ അനുകൂലഭാവത്തിലേക്കു വരും. ജോലിയിൽ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):


ധനുമാസം കഴിഞ്ഞു മകരമാസം പിറക്കുന്ന ഈയാഴ്ച  ധനുക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജന്മശ്ശനി കൂടിയുള്ളതിനാൽ കൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടും. ശരീരസുഖം കുറയും.  എങ്കിലും ദൈവാനുഗ്രഹത്താൽ വലിയ പ്രതിസന്ധികളിലൊന്നും പെടില്ല. മകരമാസം പിറക്കുന്ന ബുധനാഴ്ചയ്ക്കു ശേഷം കണ്ണിനു ചെറിയ തോതിൽ ചൊറിച്ചിലും മറ്റും അനുഭവപ്പെടാനിടയുണ്ട്. ആഴ്ചയുടെ ആദ്യപകുതിയിൽ ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും.  കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.  

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):


മകരമാസം പിറക്കുന്ന ഈയാഴ്ച  മകരക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.  മകരം പിറക്കുന്നതോടെ സൂര്യൻ അനിഷ്ടഭാവത്തിൽ നിന്നു മാറുന്നതിനാൽ ബുധനാഴ്ചയ്ക്കു ശേഷം പൊതുവേ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ ആവശ്യമാണ്. അതിലൂടെ ആത്മവിശ്വാസം നേടിയെടുക്കാൻ സാധിക്കും.  കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും.  ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും.  വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):


മകരമാസം പിറക്കുന്ന ഈയാഴ്ച  കുംഭക്കൂറുകാർക്ക്  ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. ഉയർന്ന സ്ഥാനലബ്ധി സംബന്ധിച്ച സൂചനകൾ കിട്ടും. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും.  മകരം പിറക്കുന്നതോടെ സൂര്യൻ പ്രതികൂലഭാവത്തിലേക്കു മാറുന്നതിനാൽ ബുധനാഴ്ചയ്ക്കു ശേഷം ചെലവു കൂടും. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതിൽ കൂടുതൽ കാലതാമസം അനുഭവപ്പെടും. ശരീരസുഖം കുറയുമെങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പെടില്ല.  

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):


ധനുമാസം കഴിഞ്ഞ് മകരമാസം ആരംഭിക്കുന്ന ഈയാഴ്ച  മീനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. കണ്ടകശ്ശനി ഉള്ളിനാൽ ചെറിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകും. എങ്കിലും ദൈവാനുഗ്രഹം ഉള്ളതിനാൽ തടസ്സങ്ങളെ കുറെയൊക്കെ മറികടക്കാൻ കഴിയും. അൽപം അധ്വാനിച്ചാണെങ്കിലും വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. കുടുംബത്തിലും സ്വസ്ഥത നിലനിർത്താൻ കഴിയും. മകരം പിറക്കുന്ന ബുധനാഴ്ചയ്ക്കു ശേഷം കാര്യങ്ങൾ കൂടുതൽ അനുകൂലത്തിലാകും. കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. 

English Summery : Weekly Star Prediction by Raveendran Kalarikkal / January 12 to 18

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA