sections
MORE

മകം ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം മകം നക്ഷത്രക്കാർക്കെങ്ങനെ?
Makam-2020
SHARE

മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020–ൽ സന്താനസൗഭാഗ്യത്തിനുള്ള സാഹചര്യം കാണുന്നു. ഉപരിപഠനം പൂർത്തിയാക്കി മനസ്സിനിണങ്ങിയ ഉദ്യോഗം ലഭിക്കും. വിദ്യാർഥികൾക്ക് വളരെ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ ലാഘവത്തോടെ അവതരിപ്പിക്കാൻ സാധിക്കും. പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം, കലാകായിക മത്സരങ്ങൾ തുടങ്ങിയവയിൽ എല്ലാം വിജയം കൈവരിക്കും. വിജ്ഞാനപ്രദമായിട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും സാധിക്കുന്നതിൽ സംതൃപ്തി തോന്നും. ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതു വഴി സാമ്പത്തിക നേട്ടം ലഭിക്കും. ജീവിത നിലവാരം വർധിക്കുന്നതു വഴി നിലവിലുള്ള ഗൃഹം വിൽപന ചെയ്ത് കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുന്നതിനുള്ള യോഗം സെപ്റ്റംബർ മുതൽ കാണുന്നു. പഠിച്ച വിദ്യ പ്രാവർത്തികമാക്കാനിടവരും. സാമ്പത്തിക സുരക്ഷിതത്വം ഉള്ള മേഖലകളില്‍ പണം മുതൽമുടക്കും.

മറ്റു ചിലർക്ക് ദീർഘകാല നിക്ഷേപം എന്ന നിലയിൽ പൂർവിക  സ്വത്ത് വാങ്ങുവാനുള്ള സാധ്യത കാണുന്നു. വിദേശത്ത് താമസിക്കുന്ന മക്കളോടൊപ്പം താമസിക്കുന്നതിനുള്ള അവസരം ഈ വർഷം ലഭിക്കും. അഭിപ്രായവ്യത്യാസം പരിഹരിച്ച് അനുകൂലമായ വിജയം കൈവരിക്കുന്നതു വഴി സംയുക്തസംരംഭങ്ങളിലും വിജയിക്കും. ഏറ്റെടുക്കുന്ന കരാർജോലികളിലും പദ്ധതി സമർപ്പണങ്ങളിലും അനുകൂല വിജയം കൈവരിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ അംഗീകാരം ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതി അനുഭവപ്പെടും. സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിക്കുന്നതു വഴി സൽകീർത്തി, സജ്ജനപ്രീതി, പ്രതാപം, ഐശ്വര്യം എന്നിവയ്ക്കു യോഗം കാണുന്നു. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമപഥങ്ങളില്‍ ഏർപ്പെടുവാനുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കുന്നത് മനസ്സമാധാനത്തിനും ആത്മാഭിമാനത്തിനും വഴിയൊരുക്കും.

ഉന്നതാധികാരസിദ്ധി ലഭിക്കുന്നതു വഴി സ്ഥാനമാനങ്ങളും, അംഗീകാരങ്ങളും ആനുകൂല്യങ്ങളും നേടുന്നതു വഴി എല്ലാക്കാര്യങ്ങളിലും വിനയത്തോടുകൂടി അഹംഭാവം ഒഴിവാക്കിയുള്ള സമീപനം നന്നായിരിക്കും. വിദഗ്ധോപദേശം സ്വീകരിച്ച് കർമപഥങ്ങളിൽ മാറ്റങ്ങൾ വരുത്തുവാൻ തയാറാകുന്നതിന്റെ ഫലങ്ങൾ ഏപ്രിൽ മാസം മുതൽ കണ്ടു തുടങ്ങും. സെപ്റ്റംബർ മാസം മുതൽ സാമ്പത്തികമായിട്ടുള്ള നേട്ടങ്ങൾ ഉണ്ടാകുവാനിടയുണ്ട്. ഏത് വിപരീത സാഹചര്യങ്ങളെയും അതിജീവിക്കുവാനുള്ള കഴിവ് ഫലപ്രാപ്തിനേടുന്നതിന് ഉപകരിക്കും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കുന്നതു വഴി പുതിയ അവസരങ്ങൾ വന്നു ചേരും. സഹപ്രവർത്തകരുടെ സഹായ സഹകരണത്താൽ ബൃഹത് പദ്ധതികൾ ഏറ്റെടുക്കുന്നത് പ്രവർത്തി പരിചയത്തിന് വഴിയൊരുക്കും. ഗൃഹപ്രവേശന കർമം മംഗളകരമാക്കിത്തീർക്കുവാൻ സാധിക്കും.

വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയ ദർശനം നടത്തുവാനും ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാനുമുള്ള സാധ്യത കാണുന്നു. സുരക്ഷിതത്വബോധമുള്ള മക്കളുടെ സാമീപ്യം മനസമാധാനത്തിന് വഴിയൊരുക്കും. മഹത് വ‍്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകുന്നതു വഴി എല്ലാ പ്രകാരത്തിലും സമാധാന അന്തരീക്ഷം സംജാതമാകും. സുപ്രധാനമായിട്ടുള്ള കാര്യങ്ങൾക്ക് അനുകൂല വിജയം കൈവരിക്കും. ജീവിതത്തിൽ  അനുകൂലകാര്യങ്ങൾ വന്നു ചേരുന്നതു വഴി സമാധാനപരമായ അന്തരീക്ഷം സംജാതമാകും. സത്യസന്ധവും നീതിയുക്തവുമായിട്ടുള്ള സമീപനവും വാക്കുകളും സർവകാര്യവിജയങ്ങൾക്ക് വഴിയൊരുക്കും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. വാഹനം മാറ്റി വാങ്ങാൻ സാധ്യത കാണുന്നു.  കാർഷിക മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുക വഴി ആശ്ചര്യമുണ്ടാകും.

ഈയൊരു വർഷം എല്ലാ പ്രകാരത്തിലും മകം നാളുകാർക്ക് അനുകൂലമായ ഫലമാണ് കാണുന്നത് എന്നാൽ സെപ്റ്റംബർ മാസം മുതൽ നാലിൽ കേതു നിൽക്കുന്ന അവസ്ഥയ്ക്ക് കുടുംബത്തിൽ സമാധാനാ ന്തരീക്ഷം നിലനിർത്തുവാൻ അല്പം  വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കേണ്ടതാണ്. പൊതുവെ എല്ലാ പ്രകാരത്തിലും സമാധാനപരമായിട്ട് കുടുംബജീവിതം നയിക്കുവാനും സർവോപരി  ഐശ്വര്യത്തോടെയും  പ്രതാപത്തോടും കൂടി ജീവിക്കുവാനായിട്ട് മകം നക്ഷത്രക്കാർക്ക് 2020–ൽ സാധിക്കും.    

English Summary : Makam / Yearly Prediction  2020 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA