sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കനുകൂലമോ?
Weekly-Prediction-845x440
SHARE

അശ്വതി :

സൗമ്യസമീപനത്താൽ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. അന്ധമായ ആത്മവിശ്വാസം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. ഊഹക്കച്ചവടത്തിൽ പ്രതീക്ഷിച്ച നേട്ടം കുറയും. 

ഭരണി :

സുവ്യക്തമായ കർമപദ്ധതികൾക്ക് പണം മുടക്കും. സഹപ്രവർത്തകരുടെ ജോലികൂടി ചെയ്‌തുതീർക്കേണ്ടതായി വരും. പഠിച്ച വിദ്യകൾ പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും. പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും.

കാർത്തിക :

പുതിയ വ്യാപാരമേഖലയ്‌ക്ക് തുടക്കം കുറിക്കും. സമാനചിന്താഗതിയിലുളളവരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. മാതാപിതാക്കൾ നിർദ്ദേശിക്കുന്ന വിവാഹത്തിന് സമ്മതം അറിയിക്കും.

രോഹിണി :

മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റും. കാര്യങ്ങൾ ശരിയായ നിഗമനത്തിൽ എത്തിച്ചേരും. പ്രവൃത്തിയിലുളള നിഷ്കർഷത, ലക്ഷ്യബോധം തുടങ്ങിയവ പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കും. ഉപകാരം ചെയ്‌തുകൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും. 

മകയിരം :

സാങ്കേതികകാരണങ്ങളാൽ യാത്രയ്‌ക്ക് തടസ്സങ്ങൾ നേരിടും. ജീവിതപങ്കാളിയുടെ ആശയങ്ങൾ പ്രവർത്തനതലത്തിൽ കൊണ്ടുവരും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പാരമ്പര്യപ്രവൃത്തികളിൽ സജീവമാകും.  

തിരുവാതിര :

കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. അബദ്ധചിന്തകൾ ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും. സഹോദരങ്ങളുമായി സ്‌നേഹബന്ധം നിലനിർത്താൻ വിട്ടുവീഴ്‌ചയ്‌ക്ക് തയാറാകും. സാമ്പത്തികക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധവേണം.

പുണർതം :

വ്യവസ്ഥകൾ പാലിക്കുവാൻ അശ്രാന്തപരിശ്രമം വേണം. ദമ്പതികളുടെ ആഗ്രഹങ്ങളും ആശയങ്ങളും സഫലമാകും. ഗൃഹനിർമ്മാണത്തിനുളള ഭൂമിവാങ്ങുവാൻ ധാരണയാകും.  ഭരണചുമതല ഏറ്റെടുക്കും. ഔദ്യോഗികമായ ചർച്ചകളും യാത്രകളും മാറ്റിവയ്‌ക്കും.

പൂയം :

മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കുവാൻ സാധിക്കും. നിരവധികാര്യങ്ങൾ നിഷ്കർഷയോടുകൂടി ചെയ്‌തുതീർക്കുവാൻ സാധിക്കും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. ഉദ്യോഗമന്വേഷിച്ചുളള വിദേശയാത്ര വിഫലമാകും.

ആയില്യം :

സ്തുത്യർഹമായ സേവനം കാഴ്‌ചവയ്‌ക്കുവാൻ സാധിക്കും. സ്വന്തം നിലപാടിൽ നിന്നും വ്യതിചലിക്കാതെ പ്രവർത്തിക്കുവാൻ ആർജവമുണ്ടാകും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. പകർച്ചവ്യാധി പിടിപെടും. ദാമ്പത്യസൗഖ്യമുണ്ടാകും.

മകം :

മംഗളകർമങ്ങളൽ പങ്കെടുക്കും. നിരാലംബരായവർക്ക് സാമ്പത്തികസഹായം നൽകും. ബന്ധുക്കളുടെ സമീപനത്തിൽ അസംതൃപ്‌തി തോന്നുമെങ്കിലും പ്രതികരിക്കരുത്. യാത്രാക്ലേശം വർധിക്കും.  

പൂരം :

സുവ്യക്തമായ കാഴ്‌പ്പാടോടുകൂടി പുതിയ പ്രവർത്തനങ്ങൾ തുടങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വിദേശ ഉദ്യോഗം നഷ്‌ടപ്പെടുവാനിടയുണ്ട്. സ്വത്തുതർക്കം പരിഹരിക്കുവാൻ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകും. 

ഉത്രം :

സഹജീവികളോട് മമത വർധിക്കും. നിരവധികാര്യങ്ങൾ നിശ്ചിതസമയത്തിനുളളിൽ ചെയ്‌തുതീർക്കും. ഓർമശക്തിയും പ്രവർത്തനക്ഷമതയും ഉത്സാഹവും വർധിക്കും. കലാകായികമത്സരങ്ങളിൽ വിജയിക്കും. 

അത്തം :

മാതാപിതാക്കളുടെ ആഗ്രഹങ്ങൾ അറിഞ്ഞുപ്രവർത്തിക്കുന്നതിൽ ആത്മസംതൃപ്‌തിതോന്നും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ സാധിക്കും. കലാകായികമത്സരങ്ങളിൽ വിജയിക്കും.

ചിത്തിര :

യുക്തിപൂർവമുളള സമീപനത്താൽ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. ദമ്പതികളുടെ ആഗ്രഹങ്ങളും ആശയങ്ങളും ഫലപ്രദമാകും. മാസാവസാനത്തിൽ ജന്മനാട്ടിലേക്ക് യാത്രപുറപ്പെടും.   വാക്‌വാദങ്ങളിൽ നിന്നും പിന്മാറണം.

ചോതി :

സുരക്ഷിതമായ വ്യാപാരമേഖലയിൽ പണം മുടക്കും. ചികിത്സ ഫലിക്കും. ആഗ്രഹസാഫല്യത്തിനായി പ്രത്യേക വഴിപാടുകൾ നടത്തും.  മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും.

വിശാഖം :

വിജ്‌ഞാനപ്രദമായ ആശയങ്ങൾ പങ്കുവയ്‌ക്കുവാനവസരമുണ്ടാകും. ആത്മവിശ്വാസവും കാര്യനിർവഹണശക്തിയും വർധിക്കും. വസ്തുനിഷ്‌ഠമായ അന്വേഷണം യുക്തമായ തീരുമാനങ്ങൾ കൈകൊളളുവാൻ ഉപകരിക്കും. സഹപ്രവർത്തകർ അവധിയായതിനാൽ ജോലിഭാരം വർധിക്കും.

അനിഴം :

ഹ്രസ്വകാലപാഠ്യപദ്ധതിക്ക് ചേരും. മാസാന്ത്യത്തിൽ ജന്മനാട്ടിലേക്ക് പോകുവാൻ തയാറെടുക്കും. വ്യാപാര വിപണന മേഖലകളിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കും.   കടംകൊടുത്ത സംഖ്യ തിരിച്ചുലഭിക്കുവാൻ നിയമസഹായം തേടും.

തൃക്കേട്ട :

സഹപ്രവർത്തകർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാൻ അഹോരാത്രം പ്രയത്നിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾക്ക് സാമ്പത്തികസഹായം നൽകും.  വിവിധങ്ങളായ ആവശ്യങ്ങൾ സഫലമാകും. വരവും ചെലവും തുല്യമായിരിക്കും. വാത–നീർദോഷരോഗപീഡകൾ വർധിക്കും. 

മൂലം :

പുത്രപൗത്രാദികളുടെ ആഗമനം മനസ്സന്തോഷത്തിന് കാരണമാകും. പുതിയ ഭരണസംവിധാനം അവലംബിക്കും. സുപരിചിതമായ മേഖലകളിൽ പണം മുടക്കും.   പ്രലോഭനങ്ങളിൽ അകപ്പെടരുത്. വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.

പൂരാടം :

പ്രവർത്തനമേഖലകളിൽ നൂതന ആശയങ്ങൾ നടപ്പിലാക്കും. കലാകായികമത്സരങ്ങളിൽ വിജയിക്കും.  തൃപ്‌തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.  സന്താനസംരക്ഷണത്താൽ ആശ്വാസമാകും.

ഉത്രാടം :

വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. മാർഗതടസ്സങ്ങൾ നീങ്ങും.  പ്രവർത്തനരംഗം പുഷ്‌ടിപ്പെടും. മക്കളുടെ വിദ്യാഭ്യാസവിഷയങ്ങൾക്കായി പട്ടണത്തിലേക്ക് താമസം മാറും. 

തിരുവോണം :

അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കും. നിലവിലുളളതിനേക്കാൾ സൗകര്യമുളള ഗൃഹം വാങ്ങുവാൻ അന്വേഷണമാരംഭിക്കും.  രക്തദൂഷ്യജന്യങ്ങളായ രോഗപീഡകൾ വർധിക്കും. മാതാവിന് ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും.

അവിട്ടം :

വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. വാക്‌വാദങ്ങളിൽ നിന്നും പിന്മാറുകയാണ് നല്ലത്. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. പുത്രിയുടെ വിവാഹം തീരുമാനമായതിൽ ആശ്വാസമാകും.  പരീക്ഷണനിരീക്ഷണങ്ങളിൽ വിജയിക്കും.

ചതയം :

നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും വിജയിക്കും. സഹോദരസഹായത്താൽ ഗൃഹനിർമ്മാണം പൂർത്തീകരിക്കും. വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.  അധ്വാനഭാരവും ചുമതലകളും വർധിക്കും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും. 

പൂരുരുട്ടാതി :

അധിവാസഭൂമിയോടനുബന്ധമായ ഭൂമിവാങ്ങുവാൻ പ്രാഥമികസംഖ്യകൊടുത്ത് കരാറെഴുതും. സാഹസപ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കണം. സാമ്പത്തികക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്‌മതയും വേണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

ഉത്രട്ടാതി :

ആത്മവിശ്വാസവും കാര്യനിർവഹണശക്തിയും വർധിക്കും. ആരോഗ്യം തൃപ്‌തികരമായിരിക്കും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.   സാമ്പത്തികദുരുപയോഗം ചെയ്യുന്ന ജോലിക്കാരെ പിരിച്ചുവിടും.

രേവതി :

പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. യാത്രാക്ലേശവും ചുമതലകളും വർധിക്കും. കടംകൊടുത്തസംഖ്യ തിരിച്ചുലഭിക്കും.  പ്രലോഭനങ്ങളിൽ അകപ്പെടരുത്. 

English Summery : Weekly Star Prediction by Kanippayyur / January 12 to 18

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA