sections
MORE

പൂരം ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം പൂരം നക്ഷത്രക്കാർക്കെങ്ങനെ?
Pooram-2020
SHARE

പൂരം നക്ഷത്രത്തിൽ ജനിച്ച  വിദ്യാർഥികൾക്ക് ഈ 2020 ൽ  ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം എന്നിവയിൽ വിജയിക്കും. കലാകായികമത്സരങ്ങളിൽ വിജയം കൈവരിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അംഗീകാരം, ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഇവ ലഭിക്കും. വ്യാപാരവിപണനവിതരണമേഖലകളുമായി ബന്ധപ്പെട്ട യാത്രകൾ ലക്ഷ്യം നേടുന്നതു വഴി സാമ്പത്തിനേട്ടം കാണുന്നു. ജീവിതനിലവാരം വർധിക്കും. വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ലക്ഷ്യപ്രാപ്തിനേടുകയും ഈ പ്രവർത്തി പരിചയം ഭാവിയിലേക്ക് ഗുണകരമാവുകയും ചെയ്യും. വർഷത്തിന്റെ രണ്ടാത്തെ പകുതിയിൽ മറ്റൊരു സ്ഥാപനത്തിൽ സർവാധികാരിസ്ഥാനം ലഭിക്കും.

കുട്ടികളില്ലാതിരുന്ന ദമ്പതികൾക്ക് സന്താനസൗഭാഗ്യത്തിനുള്ള യോഗം കാണുന്നു. മറ്റു ചിലർക്ക് മക്കളോടൊപ്പം വിദേശവാസത്തിനുള്ള യോഗം കാണുന്നു. വിജ്ഞാനപ്രദമായിട്ടുള്ള കാര്യങ്ങൾ ആർജിക്കുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും കഴിയും. സംഭവബഹുലമായ കാര്യങ്ങൾ അഭിമുഖീകരിക്കുകയും ലക്ഷ്യപ്രാപ്തിയിലെത്തിക്കുകയും ചെയ്യും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കുന്നതാണ്. മക്കളുടെ സംരക്ഷണം ലഭിക്കുന്നത് വഴി ആശ്വാസം തോന്നും. ആത്മവിശ്വാസത്തോടു കൂടി പുതിയ കർമപദ്ധതികളോ കരാറുകളോ ഏറ്റെടുത്ത് ലക്ഷ്യപ്രാപ്തിയിലെത്തിക്കുകയും മറ്റു ചില ബൃഹത്പദ്ധതികൾ ഏറ്റെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടം ലഭിക്കുന്നത് വഴി ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരം ലഭിക്കും. പുതിയ തൊഴിലവസരങ്ങൾ വന്നു ചേരും.

എല്ലാ മേഖലകളിലും അഭൂതപൂർവമായ  വളർച്ച അനുഭവപ്പെടും. നിക്ഷേപം എന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങിക്കും. സെപ്റ്റംബറോടു കൂടി വിദൂരപഠനത്തിനുള്ള സാധ്യത കാണുന്നു. വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കുവാനും, പുതിയ സ്നേഹബന്ധത്തിനും ഉള്ള അവസരം കാണുന്നു. ക്ഷമയോടും വിനയത്തോടും കൂടി ചെയ്യുന്ന ഏതൊരു കാര്യവും അനുകൂലമായിത്തീരും. ഗൗരവമുള്ള വിഷയങ്ങൾ ലാഘവത്തോടു കൂടി ചെയ്തു തീർക്കുന്നത് ആശ്ചര്യം അനുഭവപ്പെടും. ജീവിതയാഥാർഥ്യങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ജീവിതം നയിക്കുന്നത് ദമ്പതികൾക്ക് അനുകൂലമായിട്ടുള്ള ജീവിതം നയിക്കുന്നതിന് സഹായിക്കും. അഭിലാഷങ്ങൾ സഫലമാകും. പ്രവർത്തന ക്ഷമത വർധിപ്പിച്ച് വിതരണ മേഖല കൂടുതൽ വിപുലമാക്കാൻ കഴിവുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതു വഴി ഏപ്രിൽ മുതൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും.

കാര്യനിർവഹണശക്തി വർധിക്കും. പുനഃപരീക്ഷയിൽ അനുകൂലമായ വിജയം കൈവരിക്കും. പ്രത്യുപകാരം ചെയ്യാനുള്ള അവസരം ലഭിക്കും. വിദേശ ഉദ്യോഗത്തിൽ അനുകൂലമായ വിജയം, വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി എന്നിവ ലഭിക്കും. സഹിക്കാനും ക്ഷമിക്കാനുമുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. സെപ്റ്റംബർ  മാസം മുതൽ മാതാവിന് അസുഖം വർധിക്കും. ഈ വര്‍ഷാവസാനത്തിൽ പുണ്യതീർഥഉല്ലാസയാത്രകൾക്ക് അവസരം ലഭിക്കുമെങ്കിലും വാഹനഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. 2020 സെപ്റ്റംബർ മാസം മുതൽ ഒന്നരവർഷത്തേക്ക് മാതാപിതാക്കൾക്ക് പ്രത്യേകിച്ചും മാതാവിന് അസുഖം വർധിക്കുന്നതിനാൽ ജന്മനാട്ടിൽ വന്നു പോകുന്നതിനുള്ള യോഗം കാണുന്നു.

കാലപ്പഴക്കം ചെന്ന ഗൃഹം വില്പന നടത്തി മറ്റൊരു ഭൂമി വാങ്ങി ഗൃഹം നിർമിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. ശ്രദ്ധക്കുറവു കൊണ്ട്  സെപ്റ്റംബർ മാസം മുതൽ വാഹനാപകടത്തിന് സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധയും സൂക്ഷമ്തയും എല്ലാ കാര്യത്തിലും വേണം. പൂരം നക്ഷത്രക്കാർക്ക് പൊതുവെ ‌2020 ൽ എല്ലാ പ്രകാരത്തിലും അനുകൂലമായ വിജയം ലഭിക്കും. എന്നാൽ 2021 ൽ പ്രതികൂലമായിരിക്കുന്നതിനാൽ സാമ്പത്തികമായിട്ടുള്ള കരുതൽ ഈ വർഷം എടുക്കുന്നത് എല്ലാ പ്രകാരത്തിലും ഗുണം ചെയ്യും. 

English Summary : Pooram Birth Star / Yearly Prediction 2020 2020 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA