sections
MORE

ഉത്രം ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം ഉത്രം നക്ഷത്രക്കാർക്കെങ്ങനെ?
uthram-2020
SHARE

ഉത്രം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2020 ൽ ഉപരിപഠനത്തിന് വിദ്യാർഥികൾക്ക്  അവസരം ലഭിക്കും. പ്രവേശനപരീക്ഷയിൽ വിജയം ലഭിക്കാം. മറ്റു ചിലർക്ക് പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം കൈവരിക്കും. ഉദ്യോഗം ലഭിക്കും. ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റം ലഭിക്കും. കുടുംബവുമൊത്ത് ഒരുമിച്ചു കഴിയാനുള്ള യോഗം കാണുന്നു. സാമ്പത്തിക നേട്ടം കൈവരിക്കുന്നതു വഴി നിർത്തിവച്ച വ്യാപാരവിപണനവിതരണ മേഖലകൾ പുനരാരംഭിക്കും. വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുയോ കരാറെഴുതുകയോ ചെയ്യാനുള്ള അവസരം കാണുന്നു. കുടുംബത്തിൽ സമാധാനം, സ്വസ്ഥത, ദാമ്പത്യസൗഖ്യം എന്നിവ കാണുന്നു. തൊഴിൽപരമായോ വ്യാപാരവിപണനവിതരണ രംഗത്തോ ഔദ്യോഗികമായോ ഉയർച്ചകൾ ഉണ്ടാകാം. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. പ്രതാപം, ഐശ്വര്യം എന്നിവ ലഭിക്കുന്നതു വഴി ആത്മസംതൃപ്തി കാണുന്നു.

പ്രധാനപ്പെട്ട വിഷയങ്ങൾ വേണ്ട വിധത്തിൽ സ്വീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നത് ജീവിതത്തിൽ വഴിത്തിരിവിന് കാരണമാകാം. ഭക്തിപുരസ്സരം ചെയ്യുന്ന കാര്യങ്ങൾക്ക് അനുകൂലവിജയം കാണുന്നു. സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതി ലഭിക്കും. ശ്രമകരമായിട്ടുള്ള പ്രവർത്തനമണ്ഡലങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുന്നതു വഴി ആശ്ചര്യം അനുഭവപ്പെടും. പ്രതികൂലമായ സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടു കൂടി അതിജീവിക്കും. വൈജ്ഞാനിക മേഖലകളിൽ അംഗീകാരം ലഭിക്കും. വിജ്ഞാനം സ്വീകരിക്കുകയും വേണ്ടപ്പെട്ടവർക്ക് പകർന്നു കൊടുക്കുകയും ചെയ്യും. വിദഗ്ധോപദേശം സ്വീകരിച്ച് കഴിഞ്ഞവർഷം നിർത്തിവച്ച വ്യവാസായിക മേഖലകൾ പുനരാരംഭിക്കുമെങ്കിലും 2021 ൽ മാത്രമേ അതിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കുകയുള്ളൂ. വിമർശനങ്ങളെ അതിജീവിക്കും. സെപ്റ്റംബർ മാസം മുതൽ പുതിയ അവസരങ്ങൾ വന്നു ചേരും.

സെപ്റ്റംബർ മാസം വരെ പിതാവിന്റെ രോഗം മൂലം സ്വസ്ഥതക്കേടും അന്യദേശത്ത് താമസിക്കുന്നവർക്ക് നാട്ടിൽ വന്നു പോകേണ്ട സാഹചര്യവും കാണുന്നു. അസുഖങ്ങൾ ഉണ്ടോ എന്ന അനാവശ്യ തോന്നലുകൾ ഒഴിവാക്കി പ്രകൃതിജീവന ഔഷധ രീതികൾ സ്വീകരിക്കുന്നത് നന്നായിരിക്കും മറ്റു രോഗാവസ്ഥകളെ പ്രതിരോധിക്കാനും സാധിക്കും. സഹായാഭ്യർഥന നിരസിക്കുന്നതു വഴി ബന്ധുവൈരാഗ്യം ഉണ്ടാകാമെങ്കിലും പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. കൂട്ടുകെട്ടുകളിൽ നിന്ന് പിന്മാറുന്നതും വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കുന്നതും നന്ന്. പുരോഗതിയില്ലാത്ത ഗൃഹം വിൽപന ചെയ്ത് ഏപ്രിൽ മാസത്തിൽ താൽക്കാലിക ഗൃഹം വാങ്ങിക്കാനുള്ള യോഗം കാണുന്നു. വിദേശത്ത് താമസിക്കുന്നവർക്ക് ജന്മനാട്ടിലെ ഉത്സവത്തിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. 

പുതിയ സ്ഥാപനങ്ങൾ ഈ വർഷം തുടങ്ങുന്നതിനേക്കാൾ 2021 ൽ  തുടങ്ങുന്നതായിരിക്കും കൂടുതൽ ഉചിതം. ജനമധ്യത്തിൽ പരിഗണന ലഭിക്കുന്നതു വഴി കക്ഷി രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമാകുമെങ്കിലും പിന്നീട് പിന്മാറിയേക്കാം. അഭിപ്രായസമന്വയത്തിന് ശ്രമിക്കുന്നതിൽ അനുകൂലം വിജയം കൈവരിക്കും. പൂർവിക  സ്വത്ത് ഭാഗം വയ്ക്കുന്നതിൽ വളരെ ഏകോപനപരമായിട്ടുള്ള സമീപനം സ്വീകരിക്കുന്നത് ഗുണം ചെയ്യും. സ്വഭാവ രൂപീകരണത്തിന് ശ്രമിക്കുന്നത് കുടുംബത്തിൽ സമാധാനവും വേണ്ടപ്പെട്ടവരില്‍ നിന്ന് അനുമോദനം നേടുന്നതിനും സഹായിക്കും. അപ്രതീക്ഷിതമായ സാഹചര്യങ്ങളെ അതിജീവിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. അവസരോചിതമായ പ്രവർത്തനങ്ങളിൽ അനുകൂല വിജയം കൈവരിക്കുന്നതു വഴി സൽകീർത്തി, സ്ജ്ജനപ്രീതി എന്നിവ കൈവരിക്കും. സമചിത്തതയോടെയുള്ള സമീപനം എല്ലാപ്രകാരത്തിലും പ്രീതി നേടാൻ സഹായിക്കും.

വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരം താമസിക്കുന്നതിനുള്ള അനുമതി ലഭിക്കും. കാർഷിക മേഖലകളിൽ നിന്ന് ആദായം ലഭിക്കും. ആധുനിക സംവിധാനങ്ങൾ സ്വീകരിച്ചു കൊണ്ട് കാർഷിക മേഖല വിപുലീകരിക്കും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സഹകരിക്കും. മനസ്സിലെ അനാവശ്യ ചിന്തകൾ ഒഴിവാക്കി എല്ലാം സമാധാനപരമായിട്ടുള്ള അന്തരീക്ഷം സംജാതമാകുവാൻ ഉത്രം നക്ഷത്രക്കാർക്ക് ഈ 2020 ൽ  സാധ്യത കാണുന്നു. 

English Summary : Uthram Birth Star / Yearly Prediction  2020 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA