ADVERTISEMENT

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

 

മേട രാശിയുടെ 10 ൽ ശനി നിൽക്കുന്നതിനാൽ തീവ്ര പ്രയത്നങ്ങളും വരുമാനക്കുറവും ഉണ്ടാവുമെങ്കിലും  ഉള്ളത് സ്ഥിരമായി സമയത്തിന് ലഭിക്കും. സൽപ്രവർത്തിയുടെ ഫലമായിട്ട്  സമ്പത്ത് വർധനവുണ്ടാകാം. അദ്ധ്വാനത്തിലൂടെ ലഭിക്കുന്ന ലാഭങ്ങൾ തെറ്റായ പ്രവർത്തികൾ വഴി  നാശം ഉണ്ടാക്കുന്ന കാലമായതിനാല്‍ സൂക്ഷ്മത പുലർത്തണം. പലരിൽ നിന്നും അകൽച്ചയും ഉണ്ടാവാം. അച്ഛന്റെ പൂർവ കുടുംബത്തിൽ നിന്നും അസ്വാരസ്യങ്ങൾ  പ്രതീക്ഷിക്കാം. മെല്ലെ പൊക്കു കാരണം പ്രതിസന്ധികൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഉണർന്ന് പ്രവർത്തിക്കാൻ ശ്രമിക്കേണ്ടതാണ്. ഏകാന്ത വാസം ഇഷ്ടപ്പെടും  വിദ്യയിൽ താൽപര്യവും ജനപ്രതിനിധികൾക്ക് ഉയര്‍ച്ചയും ഉണ്ടാവും .  കയറ്റുമതി ഇറക്കുമതിയിൽ ഉയർന്ന പദവികൾ സമ്മാനിക്കുന്നതാണ്. കൂടാതെ 5 ഉം 10 ഉം ഭാവങ്ങൾ സംബന്ധിച്ച പൂർണഫലങ്ങളും ലഭിക്കുന്നതാണ്. ഹനൂമാൻ , ഭദ്രകാളി, ലോകനാർ കാവിലമ്മ, ശ്രീ ഗുരുവായൂരപ്പൻ, മഹാദേവന്‍ എന്നിവരെ പ്രാർഥിക്കുകയും കരിക്ക്, പഞ്ചാമൃതാഭിഷേകം എന്നിവ നടത്തുകയും നാമജപം നടത്തുകയും  ചെയ്യുക.

 

ഇടവം

(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം)

 

ഇടവത്തിന്റെ 9 ൽ ശനി നില്‍ക്കുന്നതിനാൽ രാജയോഗപ്രദമാണ്. ഉയർന്ന പദവികളും വിദേശയാത്രയും പ്രശസ്തിയും സഞ്ചാരത്തിലൂടെ സമ്പത്തും ലഭിക്കാം. നിയമങ്ങൾ കൈകാര്യം ചെയ്തു വിജയവും ഉണ്ടാവാം . ചില രോഗങ്ങളുടെ കടന്നു കയറ്റവും ശത്രുക്കളുടെ പ്രവർത്തി മൂലം തടസ്സങ്ങളും പ്രതീക്ഷിക്കണം. പൂർവിക സ്വത്തുക്കൾ അധീനതയിൽ വന്നു ചേരും. ചിലർക്ക് ഇത്  പരിപാലിക്കാൻ അറിയാതെ അന്യാധീനപ്പെടുകയും ചെയ്യും. ഇങ്ങനെ വീണ്ടു പാപ്പരായി തീരുകയും ചെയ്യുന്നതാണ്. ഇതൊഴിവാക്കാനായി ബുദ്ധിപൂർവം പ്രവർത്തിക്കുകയും രക്ഷിതാക്കളുടെ അഭിപ്രായം മാനിക്കുകയും ചെയ്യുക. സമ്പത്തിനു  സ്ഥിരതയില്ലാത്ത കാലമാണ്. ഇങ്ങനെയൊക്കയാണെങ്കിലും 2021 ജനുവരി 24 വരെ ഉത്രാടത്തിൽ സഞ്ചരിക്കുന്നതിനാൽ പൂർണഫലം ലഭിക്കുന്നതാണ്. ദുർഗ്ഗയെയും ഗണപതിയെയും മൂകാംബികയെയും ഹനുമാനേയും മഹാദേവനെയും പ്രാർഥിക്കുകയും,നാമജപം  നടത്തുകയും ചെയ്യുക.

 

മിഥുനം

(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

 

മിഥുനം രാശിയുടെ 8 ൽ ശനി നിൽക്കുന്നതിനാൽ ദീർഘായുസുണ്ടാവും. ചിലരുടെ പിതാവിന് അരിഷ്ടതകൾ  സംഭവിക്കും.  സന്താനങ്ങൾക്ക് ഉയർച്ച  പ്രതീക്ഷിക്കാം . നല്ലൊരു കുടുംബിനിയുടെ സഹായങ്ങളാൽ പ്രശ്നങ്ങൾ പരിഹാരമുണ്ടാകാനും സാധിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും 2021 ജനുവരി 24 വരെ ശനി ഉത്രാടത്തിൽ സഞ്ചരിക്കുന്നതിനാൽ ഇളയ സഹോദരനു  ദോഷം വരുത്തുന്നതാണ്. ജാതകത്തിലെ 3 ഉം 8 ഉം 9ന്റെയും ഫലം പൂർണമായും ലഭിക്കുന്നതുമായിരിക്കും. ഇടവം രാശിയുടെ പരിഹാരങ്ങൾ ചെയ്യുക.

 

കർക്കടകം

(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

 

കർക്കിടകത്തിന്റെ 7 ൽ‌ ശനി സഞ്ചരിക്കുന്നതിനാൽ വിവാഹ ജീവിത വിജയം പ്രതീക്ഷിക്കാം.ജീവിതത്തിൽ  ധാരാളം പരിശ്രമിക്കേണ്ടതായും വരും.തൊഴിലിൽ ഇതുവരെയുള്ള പ്രയത്നത്തിന്റെ ഫലമായി അപ്രതീക്ഷിതമായ ഉയർച്ചകൾ പ്രതീക്ഷിക്കാം. ധനപരമായി പ്രശ്നങ്ങളുണ്ടാകും. വീട്ടിലെ അതിഥികൾ കാരണം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട സമയമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഉത്രാടത്തിൽ സഞ്ചരിക്കുന്ന 2021 ജനുവരി 24 വരെ പലവിധ ഐശ്വര്യങ്ങളും ലഭിക്കാം. കണ്ണിനും ഉദരത്തിനും അസുഖങ്ങളും വരും. 2 ഉം 7 ഉം ജാതകനാൽ പൂർണ  ഫലം ലഭിക്കുന്ന കാലമാണ്. ഇടവം രാശിയുടെ പരിഹാരം നടത്തുക.

 

ചിങ്ങം

(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)

 

ചിങ്ങത്തിന്റെ 6 ൽ  ശനി സഞ്ചരിക്കുന്നു. രോഗങ്ങളിൽ നിന്നും ശാന്തിയും തടസ്സങ്ങൾ നീങ്ങുകയും   ശത്രുക്കളുടെ നാശവും  കുടുംബ ഐശ്വര്യവും  പിതാവിന്  ധനവരവും തൊഴിലിലുയർച്ചയും പ്രതീക്ഷിക്കാം. ചിലർക്ക് ചിലവുകൾ വർധിക്കാൻ ഇടയുണ്ട്. ഇളയസഹോദരത്തിന് ഉയർച്ചയും ലഭിക്കാം.  പരിഹാരം ഇടവം രാശി കാണുക.

 

കന്നി

(ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

 

ശനി മകരത്തിലായതിനാൽ  സൽസന്താന ഭാഗ്യം ഉണ്ടാവാം. സ്ത്രീ സന്താനത്തിന് സാധ്യത കൂടുതലുണ്ട്. ഉത്രാടത്തിൽ ശനി സഞ്ചരിക്കുന്നതിനാൽ 2021 ജനുവരി 24 വരെ ചില ബുദ്ധിമുട്ടുകൾ സന്താനത്തിനുണ്ടാകാം. ജാതകന് മനക്ലേശവും വരുന്നതാണ്. ആരെയും ശല്യപ്പെടുത്താതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നതായിരിക്കും ഈ സമയങ്ങളിൽ ഉചിതം. കൂടാതെ മറ്റുള്ളവരെ അധികം ആശ്രയിക്കുന്നത് ഒഴിവാക്കണം. പരിഹാരങ്ങൾ ഇടവം രാശി കാണുക.

 

തുലാം

(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

 

സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതിനാൽ കടമെടുക്കേണ്ടി വരും. പ്രിയപ്പെട്ടവർ  അകന്നു പോകാനിടയുണ്ട്. ഉത്തരവാദിത്വബോധമുള്ളവരാകും. അമ്മയോടും കുടുംബത്തോടും സ്നേഹം കൂടും. എതിരാളികളെ എതിർക്കുന്നതിൽ താൽപര്യം കൂടും.  സന്താനങ്ങൾ നിന്ന്  നന്മകൾ പ്രതീക്ഷിക്കാം. ഉത്രാടത്തിൽ ശനി സഞ്ചരിക്കുന്ന 2021 ജനുവരി 24 വരെ  സഹോദരനുമായി അസ്വാരസ്യങ്ങൾ ഉണ്ടാവാം. ജാതകത്തിൽ രവി സംഭാവന ചെയ്യുന്ന കാര്യങ്ങളും സംഭവിക്കും. ഇടവം രാശിയുടെ ‍പരിഹാരം നടത്തുക.

 

വൃശ്ചികം

(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

 

വൃശ്ചികത്തിന്റെ 3 ൽ ശനി സഞ്ചരിക്കുന്നതിനാൽ താമസ തൊഴില്‍ സ്ഥലങ്ങൾ മാറാനിടയുണ്ട്. സന്താനഭാഗ്യ  സാധ്യത ഉണ്ട്. പ്രേമബന്ധത്തിൽ തിരിച്ചു വരവും പ്രതീക്ഷിക്കാം. കൂടുതൽ ഗുണങ്ങളൊന്നും ലഭിക്കുകയില്ല. ശത്രുക്കളിൽ നിന്നും വിജയം പ്രതീക്ഷിക്കാം. ഉത്രാടത്തിൽ സഞ്ചരിക്കുന്ന സമയം. 2021 ജനുവരി 24 വരെ കൃഷിയിൽ താൽപര്യം കൂടും. പരിഹാരം ഇടവം രാശി കാണുക.

 

ധനു

(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)

2 ൽ ശനി നിൽക്കുന്നതിനാൽ പൂർവിക  കുടുംബത്തിൽ പ്രതിസന്ധികൾ ഉണ്ടാകുന്നതാണ്. ജാതകന് നല്ല ഗുണങ്ങൾ പ്രതീക്ഷിക്കാം. സ്വയം കാര്യങ്ങൾ ചെയ്യുന്നതിൽ താല്പര്യം വർധിക്കും.  സ്ഥിര സ്വത്തും വീടും ലഭിക്കും. ധനവരവ് ഉണ്ടാകും. പരിഹാരം ഇടവ കൂറ് കാണുക.

 

മകരം

(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

 

മകരക്കൂറുകാർക്ക്  ലഗ്നത്തിൽ  ശനി സഞ്ചരിക്കുന്നതിനാൽ സമ്പത്തും സന്തോഷവും ലഭിക്കും. പ്രശസ്തിയും പക്വതയും കൈവരിക്കും. ഉന്നത തീരുമാനങ്ങളെടുക്കാൻ കഴിവുണ്ടാകും. ഉന്നത തൊഴിലവസരങ്ങൾ വന്നു ചേരും. ഉത്രാടത്തിൽ ശനി സഞ്ചരിക്കുന്ന 2021 ജനുവരി 24 വരെ സർക്കാർ ജോലി സാധ്യമാകുന്നതാണ്. സേവനാത്മാക്കൾക്ക് കാലം അനുകൂലം. പിതാവിന്   സന്തോഷം ലഭിക്കും. ആരോഗ്യം നന്നായിരിക്കും. പരിഹാരം ഇടവം രാശി കാണുക.

 

കുംഭം

(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

 

കുംഭം രാശിയുടെ 12 ൽ ശനി നിൽക്കുന്നതിനാൽ എല്ലാ വിധ ഗുണങ്ങളും ഉണ്ടാകും. എതിർലിംഗക്കാരുമായി സൗഹൃദം സ്ഥാപിക്കും. അന്യരുടെ സ്വത്ത് കൈവശം വന്നു ചേരും. ആരോഗ്യം  നന്നായിരിക്കും. സാമൂഹിക ജീവിതത്തിലും അന്യരുടെ ഗുണത്തിനായി പ്രവര്‍ത്തിക്കുന്നതിനാൽ വിട്ടുവിട്ട് കൂടുതൽ സമയം പ്രവർത്തിക്കും. സന്താനങ്ങൾക്ക് അനുസരണാശീലം വർധിക്കും.രക്ഷിതാക്കളുമായി നല്ല ബന്ധത്തിലാണെങ്കിലും സാമൂഹിക ജീവിതം അത്ര മെച്ചമായിരിക്കില്ല. ഈ രാശി സ്ത്രീകൾക്ക് ശനി സ്ഥിതി നന്നായിരിക്കും. പരിഹാരം ഇടവം കാണുക.

 

മീനം

(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

 

11 ൽ ശനി സഞ്ചരിക്കുന്നതിനാല്‍ നല്ല ഫലങ്ങള്‍ കിട്ടും. പുതിയ സ്ഥലത്ത് കൂടുതൽ നേട്ടം ലഭിക്കാം. എന്തൊക്കെ സംഭവിച്ചാലും അതിൽ നിന്നും ഉന്മേഷം നേടി പുതിയ ജീവിതം കെട്ടിപ്പടുക്കും. ഗവേഷകർക്ക് നന്നായി ചെയ്യാൻ പറ്റുന്ന കാലമാണ്. പരിഹാരം ഇടവം രാശി കാണുക.

 

 

 ലേഖകൻ 

Aruvikkara Krishna  Sreekandan Nair

KRRA – 24,

Neyyasseri Puthen Veedu Kothalam Road, 

Kannimel Fort

Trivandrum -695023

Phone Number- 9497009188

 


English Summery : Saturn Transit 2020 By Aruvikkara Sreekandan Nair

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com