ADVERTISEMENT

 ചോതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ വിദ്യാർഥികൾക്ക് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പ്രതീക്ഷിച്ച വിജയമോ അവസരങ്ങളോ ഈ വർഷം ലഭിക്കുകയില്ല. മാനസിക സമ്മർദ്ധം, ഓർമശക്തിക്കുറവ് എന്നിവ കാണുന്നു. ഈ സാഹചര്യങ്ങൾ അതിജീവിക്കുവാൻ ശുദ്ധിയോടെ സാരസ്വതഘൃതം സേവിക്കുന്നതും മൂകാംബിക ക്ഷേത്ര ദർശനം നടത്തുന്നതും നന്നായിരിക്കും. മറ്റു ചിലർക്ക് നിലവിലുള്ള പാഠ്യപദ്ധതിയോടൊപ്പം മറ്റു ചില വിഷയങ്ങൾ പഠിക്കാൻ അവസരമുണ്ടാകും. എന്നാൽ പണം ചെലവഴിച്ച് വിദേശപഠനം നടത്തുന്നത് ഉചിതമാകില്ല. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കുക. ഭരണസംവിധാനത്തില്‍ പല വിധത്തിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനായി വിദഗ്ധരെ നിയമിക്കും. കൂടുതലായി ജോലി ചെയ്യേണ്ടി വന്നേക്കാം.

ഗതാഗതത്തിലുള്ള അപാകത പരിഹരിക്കാനോ വേണ്ട സമയത്തിൽ എത്തിച്ചേരുവാൻ സാധിക്കാത്തതിനാലോ നിലവിലുള്ള ഗൃഹം വാടകയ്ക്ക് കൊടുത്ത് ജോലി സ്ഥലത്തോടനുബന്ധമായി വാടക വീടെടുത്ത് താമസിക്കുന്നത് നന്നായിരിക്കും. ഔദ്യോഗികമായ ചുമതലകളും അധികാരപരിധിയും വർധിക്കുന്നതു വഴി പ്രവർത്തി പരിചയം നേടുവാൻ ഉപകരിക്കും. അഹോരാത്രം പ്രവർത്തിക്കുകയും പ്രായോഗികമായി ചിന്തിച്ച് കൊണ്ട് അവലംബിക്കുന്നതുമായ കാര്യങ്ങളിൽ അനുകൂലമായ ഫലം 2022 ലേ ലഭിക്കുകയുള്ളൂ. നിലവിലുള്ള ജോലിക്കു പകരം മറ്റൊരു സ്ഥാപനത്തിൽ സർവാധികാരി സ്ഥാനത്തോടെയുള്ള അവസരം വന്നു ചേരുമെങ്കിലും അത് സ്ഥിരമാകുമോ എന്ന ആശങ്കയിൽ നിലവിലുള്ള ജോലിയിൽ തന്നെ തുടരുന്നത് നന്നായിരിക്കും. വ്യാപാരവിപണനവിതരണ മേഖലകളിൽ വികസനപ്രവർത്തനങ്ങളോ നവീകരണ പ്രവർത്തനങ്ങളോ ഉപേക്ഷിച്ച് നിലവിലുള്ളത് തുടരുന്നത് 2022 ൽ നേട്ടത്തിന് അവസരം കാണുന്നു.

 

വ്യാപാരവിപണനവിതരണ മേഖലകൾ വിപുലമാക്കുവാൻ തീരുമാനിക്കുമെങ്കിലും അതിനനുസരിച്ചുള്ള നേട്ടം ഉണ്ടാകില്ല എന്നറിഞ്ഞതിനാൽ ആ തീരുമാനം ഉപേക്ഷിക്കും. മറ്റു ചിലർക്ക് വ്യാപാര സ്ഥാപനത്തിന്റെ ഉപവിഭാഗങ്ങളോ മറ്റു സ്ഥാപനങ്ങൾ തുടങ്ങുന്നതോ ആയിട്ടുള്ള തീരുമാനം ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. ക്രമാനുഗതമായ പുരോഗതിക്ക് ഉതകുന്ന വിധം പ്രവർത്തന മണ്ഡലങ്ങൾ വിപുലീകരിക്കുന്നതിനുള്ള അവസരം ഉണ്ടാകും. തൊഴിൽ മേഖലകളിലെ അനിശ്ചിതാവസ്ഥ പരിഹരിക്കാനായി ചിലരെ പിരിച്ചുവിടേണ്ട സാഹചര്യവും പുതിയ ജോലിക്കാരെ നിയമിക്കേണ്ടതായുമുള്ള സാഹചര്യം കാണുന്നു. സാമ്പത്തിക കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക വഴി ധനകാര്യ സ്ഥാപനത്തെ ആശ്രയിക്കേണ്ടതായ സാഹചര്യം കാണുന്നു. നിലവിലുള്ള ആധാരം പണയപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാവാം  എങ്കിലും 2021 ലോ 2022 ലോ അതു തിരികെ എടുക്കാൻ സാധിക്കും. അഹംഭാവം ഒഴിവാക്കേണ്ടതാണ്.

 

സാഹസ പ്രവർത്തികളിൽ നിന്ന് ഒഴിവാക്കണം. വാഹനം ഉപയോഗം പരമാവധി ഒഴിവാക്കുന്നത് നന്നായിരിക്കും. ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് ക്ഷമയോടുകൂടിയുള്ള സമീപനവും നന്നായിരിക്കും. കുടുംബാംഗങ്ങളുടെയോ ശത്രുക്കളുടെയോ പോലും വിലപ്പെട്ട നിർദേശങ്ങൾ സ്വീകരിക്കുന്നത് നന്നായിരിക്കും. അന്ധ വിശ്വാസങ്ങൾ ഒഴിവാക്കേണ്ടതാണ്. നിയുക്തപദ്ധതിയിൽ നിന്ന് വ്യതിചലിക്കാതെ മറ്റു സ്ഥാപനങ്ങളിലേക്ക് നിർദേശങ്ങൾ നൽകുവാനുള്ള തീരുമാനം കൈക്കൊള്ളുന്നത് നന്നായിരിക്കും. അവധി ദിവസങ്ങളിൽ കൂടി ജോലി ചെയ്യേണ്ടി വന്നേക്കാം. വാക്കും പ്രവർത്തിയും പ്രാവർത്തികമാക്കുവാൻ അഹോരാത്രം പ്രവർത്തിക്കേണ്ടി വരും. വ്യത്യസ്ത സ്വഭാവമുള്ളവരുമായി ആശയ വിനിമയം നടത്താനുള്ള അവസരം അബദ്ധങ്ങളെ ഒഴിവാക്കുന്നതിന് സഹായിക്കും. ഗർഭമലസാനുള്ള സാധ്യത ഉള്ളതിനാൽ ജോലി രാജിവയ്ക്കുന്നതിനുള്ള സാഹചര്യം കാണുന്നു. പ്രകൃതിജീവന ഔഷധ രീതികളും വിശ്രമവും വേണ്ടി വരും. സംയുക്തസംരഭങ്ങളിൽ നിന്ന് പിന്മാറണം.

 

നിലവിലുള്ള പുരയിടത്തിൽ കാർഷികമായ മേഖലകളിൽ താല്‍പര്യം വര്‍ധിക്കുകയും കൃഷി ചെയ്യുന്നതും വഴി വളരെ കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം സംജാതമാകും. കുടുംബാംഗങ്ങളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും അവസരം കാണുന്നു. സ്വയംഭരണാധികാരം ലഭിക്കുന്നതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാനുള്ള അവസരം ലഭിക്കും. പലതരത്തിൽ ദേഹാസ്വാസ്ഥ്യങ്ങൾ വർധിക്കുന്നതിനാൽ പ്രകൃതി ജീവന ഔഷധങ്ങൾ സ്വീകരിക്കും. അഭ്യൂഹങ്ങൾ പലതും വന്നു ചേരുമെങ്കിലും സത്യാവസ്ഥ മനസ്സിലാക്കാതെ പ്രതികരിക്കരുത്. ഭക്തിപുരസ്സരം ചെയ്യുന്ന കർമമണ്ഡലങ്ങളിൽ എല്ലാം തന്നെ ക്രമാനുഗതമായ വിജയം കൈവരിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ വേണ്ടവിധത്തിൽ നിർവഹിക്കും.

 

വ്യക്തിത്വ വികസനത്തിന് മാനസികമായി തയാറാകുന്നവഴി എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. പൊതുവേ 2020 സ്വസ്ഥതക്കേടും സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടും തൊഴിൽപരമായിട്ടുള്ള  ക്ഷീണാവസ്ഥ എന്നിവയ്ക്കൊക്കെ ഇടവരുമെങ്കിലും മാതാപിതാക്കളുടെ കാര്യങ്ങൾ പരിഗണിക്കുക. എല്ലാ കാര്യങ്ങളിലും ക്ഷമയോടും ഈശ്വരപ്രാർഥനകളോടും കൂടി സമീപിച്ചാൽ എല്ലാ വിധ അനിഷ്ടങ്ങളും അതിജീവിച്ച് എല്ലാം മേഖലകളിലും  സമാധാനപരമായ അന്തരീക്ഷം സംജാതമാകുവാൻ ചോതി നക്ഷത്രക്കാർക്ക് 2020 ല്‍ സാധിക്കുന്നതാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com