sections
MORE

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ

HIGHLIGHTS
  • അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ?
Bi-weekly-prediction
SHARE

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

സുരക്ഷാനടപടികൾക്ക് സുശക്തമായ തീരുമാനം സ്വീകരിക്കും. വിരോധികളുടെ സമീപനത്തെ ഗൗനിക്കാതെ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസം ആർജിക്കും. അസുഖങ്ങൾക്ക് ആയുർവേദ ചികിത്സ തുടങ്ങും. പണം കടംകൊടുക്കരുത്. അശ്രദ്ധ കൊണ്ട് വീഴ്ചയോ മാനഹാനിയോ വന്നു ചേരും. ദൂരയാത്ര മാറ്റി വയ്ക്കും. സൗമ്യസമീപനത്തിൽ സർവകാര്യ വിജയം നേടും. ബാഹ്യപ്രേരണകളെ അതിജീവിക്കാൻ അവസരമുണ്ടാകും. അഗ്നി, ആയുധം, ധനം, വാഹനം തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ വളരെ സൂക്ഷിക്കണം. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. ചുമതലാബോധമില്ലാത്ത ജോലിക്കാരെ പിരിച്ചു വിടും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ ഉറക്കക്കുറവ് അനുഭവപ്പെടും.

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

അസുഖങ്ങളാൽ അവധിയെടുക്കും. വാഹന ഉപയോഗത്തിൽ പ്രത്യേക ജാഗ്രത പുലർത്തുക. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റം വരുത്താൻ തയാറാകും. പുണ്യതീർഥ ദേവാലയ യാത്ര പുറപ്പെടും. പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിജ്ഞാനപ്രദമായ വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. വ്യവസ്ഥകൾ പാലിക്കും. ആശയങ്ങളും ആഗ്രഹങ്ങളും ഏറെക്കുറെ അനുഭവത്തിൽ വന്നു ചേരും. സങ്കീർണമായ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തും. വ്യാപാര വിപണന മേഖലകളിൽ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. പുത്രപൗത്രാദികളോടൊപ്പം പുണ്യതീർഥ ഉല്ലാസയാത്രയ്ക്ക് പുറപ്പെടും. ധാർമികമായ ഉത്തരവാദിത്തങ്ങൾ വർധിക്കും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ഭക്ഷ്യ വിഷബാധയേൽക്കാതെ സൂക്ഷിക്കണം. സഹപ്രവർത്തകർ അവധിയിൽ ആയതിനാൽ അധ്വാനഭാരം വർധിക്കും. ജീവിതപങ്കാളിയുടെ പേരിൽ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. പ്രവർത്തനങ്ങൾക്ക് പൂർണഫലമുണ്ടാകും. കഴിഞ്ഞ വർഷം തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള സാഹചര്യം വന്നു ചേരും. ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണു നല്ലത്. അനാവശ്യ അഭിപ്രായപ്രകടനങ്ങൾ ബോധപൂർവം നിയന്ത്രിക്കുക. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറും. മുൻകോപം നിയന്ത്രിക്കണം. അസുഖം വരാൻ സാധ്യതയുണ്ടെന്ന ആധി ഒഴിവാക്കണം.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. സങ്കല്‍പങ്ങൾ യാഥാർഥ്യമാകും. തൊഴിൽമേഖലകളിൽ അവിസ്മരണീയമായ നേട്ടമുണ്ടാകും. അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. ഉഷ്ണ, ത്വക് രോഗങ്ങളാൽ അസ്വസ്ഥ്യമനുഭവപ്പെടും. രക്ഷിതാക്കളുടെ നിർദേശപ്രകാരം കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. ജാമ്യം നിൽക്കരുത്. പണമിടപാടുകളിൽ കരുതൽ വേണം. പുനഃപരീക്ഷയിൽ വിജയിക്കും. ചർച്ചകൾക്ക് പൂർണതയും അനുഭവ ഫലവും ഉണ്ടാകും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങൾ വന്നു ചേരും. അവധിയെടുത്ത് ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. മുൻകോപം നിയന്ത്രിക്കണം.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള അനുമതി ലഭിക്കും. ചികിത്സ ഫലിക്കും. ഏറെ നാളായി അലട്ടിയിരുന്ന അസുഖത്തിന് ആയുർവേദ ചികിത്സകൾ ആരംഭിക്കും. ശുഭാപ്തി വിശ്വാസത്താൽ പുതിയ പദ്ധതികൾ ഏറ്റെടുക്കും. വ്യക്തമായ പദ്ധതിയോടെ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ ശുഭഫലം നൽകും. ഭാവിയിൽ അബദ്ധമുണ്ടാകാതിരിക്കാൻ സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറും. നിലവിലുള്ളതിനു പുറമെ മറ്റൊരു ഗൃഹം കൂടി വാങ്ങാൻ അന്വേഷണമാരംഭിക്കും. പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. ഗുരു കാരണവന്മാരുടെ വാക്കുകൾ അനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും. പകർച്ച വ്യാധി പിടിപെടും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

അവ്യക്തമായ പണമിടപാടുകളിൽ നിന്നു നിരുപാധികം പിന്മാറും. സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടാനും ആശയവിനിമയത്തിനും അവസരമുണ്ടാകും. പ്രണയസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. തുടങ്ങിവച്ച കാര്യങ്ങൾ നിറവേറ്റുന്നതിൽ കൃതാർഥതയുണ്ടാകും. ആത്മീയ പ്രഭാഷണങ്ങൾ കേൾക്കാനിടവരും. നിരപരാധിത്വം തെളിയിക്കാൻ സാധിച്ചതിനാൽ ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. അനാവശ്യമായ മാനസിക വിഭ്രാന്തി ഉപേക്ഷിക്കണം. പരമാവധി സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനാൽ പാരിതോഷികങ്ങൾ വർധിക്കും. അശ്രാന്തപരിശ്രമത്താൽ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. ആത്മവിശ്വാസത്തോടെ ആരംഭിച്ച പ്രവർത്തനങ്ങൾക്ക് ഗുണഫലം കണ്ടു തുടങ്ങും.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

സംസർഗ ഗുണത്താൽ സദ്ചിന്തകൾ വർധിക്കും. അനുബന്ധ വ്യാപാരം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. ഉപദേശകസമിതിയിൽ ഉൾപ്പെട്ടതിനാൽ ആത്മാർത്ഥമായി പ്രവർത്തിക്കും. ഗൃഹനിർമാണത്തിന് വായ്പയ്ക്ക് അപേക്ഷ നൽകും. സുദീർഘമായ ചർച്ചയിലൂടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. അധികാരപരിധി വർധിക്കുന്നതിനാൽ കീഴ്ജീവനക്കാരെ നിയമിക്കാൻ അനുമതി തേടും. സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറും. വാഗ്വാദങ്ങളിൽ നിന്നു പിന്മാറുകയാണു നല്ലത്. പാർശ്വഫലങ്ങളുള്ള മരുന്നുകൾ ഉപേക്ഷിക്കും. ചർച്ചകൾ, പരീക്ഷ, ഇന്റർവ്യൂ, പരീക്ഷണ നിരീക്ഷണങ്ങൾ എന്നിവയിൽ വിജയിക്കും. ബിസിനസ്സിൽ വിദഗ്ധോപദേശം തേടും.

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

പുതിയ പാഠ്യപദ്ധതിക്കു ചേരും, പ്രായോഗിക വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. വിദഗ്ധ നിർദേശം സ്വീകരിച്ച് പുതിയ പ്രവർത്തനരീതി അവലംബിക്കും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി നേടും. വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാനിടവരും. അവധിയെടുത്ത് ആരാധനാലയദര്‍ശനം നടത്തും. വിരക്തി വന്നതിനാൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങള്‍ ഉപേക്ഷിക്കും. വരവിൽ കൂടുതൽ ചെലവ് അനുഭവപ്പെടും. സൗമ്യസമീപനം ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപകരിക്കും. വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ അധികചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്താൻ അവസരമുണ്ടാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ഇതുവരെ പ്രകടമാകാതിരുന്ന കഴിവുകളാൽ നേട്ടമുണ്ടാകും. അനുബന്ധ വ്യാപാരം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. ഭിന്നാഭിപ്രായങ്ങളെ ഏകീകരിക്കാൻ സാധിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പ്രതീക്ഷിച്ച ലാഭമുണ്ടായതിനാൽ ഭൂമി വിൽക്കാൻ തയാറാകും യന്ത്രത്തകരാറിനാൽ വ്യവസായ ഉൽപാദനരംഗങ്ങളിൽ മാന്ദ്യം അനുഭവപ്പെടും.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

ശുഭാപ്തി വിശ്വാസത്തോടു കൂടിയ സമീപനം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കാനും പ്രവർത്തിക്കാനും സാധ്യതയുണ്ട്. അവധിയെടുത്ത് കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. ദീർഘകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. ശത്രുതാ മനോഭാവത്തിലായിരുന്നവർ മിത്രങ്ങളായിത്തീരും. നിഷേധാത്മകമായ നിലപാടിൽ നിന്ന് ഒഴിഞ്ഞുമാറി സമന്വയസമീപനം സ്വീകരിക്കും. സന്താനങ്ങളുടെ പഠന കാര്യങ്ങളിൽ ആശങ്ക വർധിക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശ്ശിസുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങള്‍ എല്ലാം വിജയിക്കും.

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)

ക്ഷമ, വിനയം എന്നിവ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ഉപകരിക്കും. മഹദ്‌വ്യക്തികളെ പരിചയപ്പെടാനും ആശയ വിനിമയത്തിനും അവസരമുണ്ടാകും. ഭർത്താവിനൊപ്പം വിദേശത്ത് താമസിക്കാൻ യാത്ര പുറപ്പെടും. പദ്ധകതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടിയതിനാൽ ഉന്നതാധികാര പദവിയിലേക്ക് മത്സരിക്കാൻ അർഹത നേടും. സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച് പുതിയ പ്രവര്‍ത്തനമേഖലകൾ രൂപകൽപന ചെയ്യും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. ജാമ്യം നില്‍ക്കാനുള്ള സാഹചര്യത്തിൽ നിന്ന് യുക്തിപൂർവം പിന്മാറും. ഊഹക്കച്ചവടത്തിൽ ഏര്‍പ്പെടുന്ന സാഹചര്യം ഒഴിവാക്കുക.

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

പറയുന്ന വാക്കുകൾ ഫലപ്രദമായ രീതിയിൽ വന്നുചേരുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രകളും ചർച്ചകളും വേണ്ടിവരും. അസുഖങ്ങൾ ഉണ്ടോ എന്ന അനാവശ്യ ചിന്തകളാൽ ആധി വർധിക്കും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർത്ഥമായി പ്രവർത്തിക്കാൻ തയാറാകും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിര്‍വഹിക്കുന്നതിൽ ആത്മനിർവൃതിയുണ്ടാകും. വാഹനം മാറ്റി വാങ്ങാൻ അന്വേഷണമാരംഭിക്കും. സർവാധികാരിപദം ലഭിക്കുന്നതിനുള്ള പരീക്ഷയിൽ വിജയിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാനുള്ള ആത്മപ്രചോദനമുണ്ടാകും. അധ്യാത്മീക ചിന്തകളാൽ ദുഃഖസ്മരണകളിൽ മോചനമുണ്ടാകും.

English Summery : Bi Weekly Prediction By Kanippayyur / January 15 to 31

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA