sections
MORE

സമ്പൂർണ തൊഴിൽഫലം (ജനുവരി 16 - 31)

professional-prediction-845
SHARE



മേടം രാശി.........Aries
(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

മേടം സൂര്യരാശിക്കാർക്ക് പുതുവർഷത്തിലെ ആദ്യമാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പ്രഫഷനൽ രംഗത്തു കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ജോലിയിൽ സ്‌ഥാനക്കയറ്റമോ അനുകൂലമായ സ്‌ഥലംമാറ്റമോ കിട്ടാൻ സാധ്യതയുണ്ട്. മികച്ച പ്രവർത്തനത്തിനു മേലധികാരിയിൽ നിന്ന് അംഗീകാരം ലഭിക്കും. സഹപ്രവർത്തകരിൽ നിന്നു സഹകരണവുമുണ്ടാകും.



ഇടവം രാശി.......... Taurus
(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഇടവം സൂര്യരാശിക്കാർക്ക് ജനുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ കാര്യങ്ങളിൽ അനുകൂലഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കൂടുതൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ കഴിയും. മേലധികാരിയിൽ നിന്നു പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും. ജോലിരംഗത്ത് അപവാദങ്ങളും ഗോസിപ്പുകളും ഉണ്ടാകാമെങ്കിലും അവയെ കൂസാതെ മുന്നോട്ടുപോകാൻ കഴിയും.

മിഥുനം രാശി .......... Gemini
(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

മിഥുനം സൂര്യരാശിക്കാർക്ക് ജനുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു കാര്യങ്ങൾ നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകാൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും തികച്ചും അനുകൂലമായ ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. സഹപ്രവർത്തകരിൽ നിന്നു വിചാരിച്ചതിലേറെ സഹായസഹകരണങ്ങൾ ലഭിക്കും. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് അതുസംബന്ധിച്ച ഇന്റർവ്യൂ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിജയിക്കാൻ കഴിയും.

കർക്കടകം രാശി .......... Cancer
(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)


കർക്കടകം സൂര്യരാശിക്കാർക്ക് ജനുവരിയിലെ രണ്ടാമത്തെ പകുതിയിൽ ആദ്യദിവസങ്ങളിൽ പ്രഫഷനൽ രംഗത്ത് അൽപം മന്ദത അനുഭവപ്പെടുമെങ്കിലും ജനുവരി 20-ാംതീയതിയോടെ കാര്യങ്ങൾ തികച്ചും അനുകൂലമാകും. താത്‌കാലിക ജോലിക്കാരിൽ ചിലർക്ക് അതു സ്‌ഥിരമായിക്കിട്ടും. മേലധികാരിയിൽ നിന്നു സഹകരണവും പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കാം.


ചിങ്ങം രാശി .......... Leo
(ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

ചിങ്ങം സൂര്യരാശിക്കാർക്കു ജനുവരിയിലെ അവസാനത്തെ രണ്ടാഴ്‌ച പ്രഫഷനൽ കാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണു പൊതുവെ അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ജോലി ചെയ്യാൻ തോന്നാത്ത രീതിയിൽ ആലസ്യം അനുഭവപ്പെടും. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിൽ അൽപ്പം കാലതാമസം വന്നേക്കും. എങ്കിലും വിജയകരമായി നടത്തിയെടുക്കാൻ കഴിയും എന്ന ആശ്വാസമുണ്ട്. സാമ്പത്തികമായി നേട്ടമുണ്ടാകുകയും ചെയ്യും.



കന്നി രാശി .......... Virgo
(ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

കന്നി സൂര്യരാശിക്കാർക്കു ജനുവരിയിലെ അവസാനത്തെ രണ്ടാഴ്ച പ്രഫഷനൽ കാര്യങ്ങളിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും. ബിസിനസ് രംഗത്തുള്ളവർക്കു കഴിഞ്ഞ രണ്ടാഴ്‌ചകളിലേതിനെക്കാൾ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ജോലിയിൽ മേലധികാരികളുടെ പ്രീതിയും അംഗീകാരവും പിടിച്ചുപറ്റാനിടയുണ്ട്.

തുലാം രാശി .......... Libra
(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

തുലാം സൂര്യരാശിയിൽ ജനിച്ചവർക്ക് ജനുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു ഗുണദോഷമിശ്രമായിട്ടായിരിക്കും ഫലങ്ങൾ അനുഭവപ്പെടുക. എങ്കിലും കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിയും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയത്തിലെത്തിക്കാനും കഴിയും. ഉദ്ദേശിച്ച വേഗത്തിൽ കാര്യങ്ങൾ ചെയ്‌തുതീർക്കാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും മേലധികാരികളുടെ പ്രീതി നിലനിർത്താൻ കഴിയും.


വൃശ്‌ചികം രാശി .........Scorpio
(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

ജനുവരിയിലെ രണ്ടാമത്തെ പകുതിയിൽ വൃശ്ചികം സൂര്യരാശിക്കാർക്ക് പ്രഫഷനൽ രംഗത്തു വലിയ പ്രശ്‌നങ്ങൾക്കു സാധ്യതയില്ല. ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. ഈ രാശിക്കാരിൽ ചിലർക്കു പുതിയ സംരംഭങ്ങൾ ആരംഭിക്കാനും കഴിയും. പുതിയ ജോലിക്കു വേണ്ടി ശ്രമിക്കുന്നവർക്ക് അതു സംബന്ധിച്ച അറിയിപ്പു ലഭിക്കാനും സാധ്യതയുണ്ട്.



ധനു രാശി .......... Sagittarius
(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ധനു സൂര്യരാശിക്കാർക്ക് ജനുവരി മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. കഴിഞ്ഞ മാസത്തിന്റെ അവസാനപകുതിയിൽ അനുഭവപ്പെട്ടിരുന്ന പ്രശ്‌നങ്ങളിൽ നിന്നൊക്കെ മോചനം ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. പ്രഫഷനൽ രംഗത്തെ എതിരാളികളെക്കാൾ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും.


മകരം രാശി .......... Capricorn
(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

മകരം സൂര്യരാശിക്കാർക്ക് ജനുവരിയിലെ അവസാനപകുതിയിൽ പ്രഫഷനൽ രംഗത്തെ കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടന്നുപോകും. ചില ദിവസങ്ങളിൽ വിചാരിച്ച അത്രയും നേട്ടങ്ങൾ കിട്ടുന്നില്ലെന്നു തോന്നും. എങ്കിലും ഇടപെടുന്ന കാര്യങ്ങളിലൊന്നും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. സഹപ്രവർത്തകരിൽ ചിലർ ഉടക്കാനിടയുണ്ടെങ്കിലും മനസ്സിന്റെ നിയന്ത്രണത്തിലൂടെ നല്ല അന്തരീക്ഷം നിലനിർത്താൻ കഴിയും.


കുംഭം രാശി .......... Aquarius
(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

കുംഭം സൂര്യരാശിക്കാർക്ക് ജനുവരിയിലെ അവസാനത്തെ രണ്ടാഴ്ച പ്രഫഷനൽ കാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ഗുണഫലങ്ങൾ തന്നെയായിരിക്കും കൂടുതലും. ജോലിരംഗത്തു നിസ്സാരകാര്യത്തെച്ചൊല്ലി ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകാമെങ്കിലും അവയെ വിജയകരമായി മറികടക്കാൻ കഴിയും. പ്രഫഷനൽ കാര്യങ്ങളിൽ മത്സരരംഗത്തുള്ളവരെക്കാൾ ഏറെ മുന്നിലെത്താൻ കഴിയും.


മീനം രാശി .......... Pisces
(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

 


മീനം സൂര്യരാശിക്കാർക്കു ജനുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടത്തിക്കൊണ്ടുപോകാൻ കഴിയും. മേലധികാരിയുടെ പ്രീതി പിടിച്ചുപറ്റാൻ കഴിയും. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. പ്രവർത്തനലക്ഷ്യം സമയത്തിനു മുൻപേ നേടിയെടുക്കാൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ തടസ്സങ്ങളെയെല്ലാം മറികടക്കാൻ സാധിക്കും.

English Summery : Bi Weekly Professhinal Prediction / January 16 to 31




തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA