sections
MORE

വിശാഖം ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം വിശാഖം നക്ഷത്രക്കാർക്കെങ്ങനെ?
Vishakam
SHARE

വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020–ൽ കഴിഞ്ഞവർഷം എല്ലാം കാര്യത്തിലും അനുകൂലമായ സാഹചര്യമായിരുന്നുവെങ്കിലും ഈ വർഷം എല്ലാ കാര്യങ്ങൾക്കും സ്വല്പം കാലതാമസവും തടസ്സവും ഉണ്ടാകാം. വിദ്യാർഥികൾക്ക് ഓർമശക്തിയും ബുദ്ധിയും ഉണ്ടെങ്കിൽ പഠിച്ച വിഷയങ്ങൾ വേണ്ട വിധത്തിൽ പരീക്ഷയിൽ അവതരിപ്പിക്കാൻ സാധിക്കാതെ വരുകയും വിജയശതമാനം കുറയുകയും ചെയ്യും. 2021 ൽ ഉപരിപഠനത്തിന് അവസരം കാണുന്നു. മറ്റു ചിലർക്ക് നിലവിലുള്ള പാഠ്യപദ്ധതിയിൽ ഉദ്യോഗത്തിന്റെ അവസരം കുറയും.ഗുരുനാഥന്മാരുടെയോ അനുഭവജ്ഞാനമുള്ളവരുടെയോ നിർദേശങ്ങൾ സ്വീകരിച്ച് ഉപരിപഠനം തീരുമാനിക്കും. വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്നത് വളരെ സൂക്ഷിച്ചു വേണം. അല്ലെങ്കില്‍ അബദ്ധത്തിന് വഴിയൊരുക്കും. ആധി മൂലം വിദ്യാർഥികൾക്ക് അറിവുള്ള വിഷയങ്ങള്‍ പോലും നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധാക്കാതെ വരും. സാരസ്വതം നെയ്യ് സ്ഥിരമായി ശുദ്ധിയോടെ കാലത്ത് സേവിക്കുന്നതും, മൂകാംബിക ക്ഷേത്രദർശനം നടത്തുന്നതും വിദ്യാർഥികൾക്ക് ഈ സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് സഹായിക്കും.

നിലവിലുള്ള വ്യാപാരത്തിന്റെ ഒരു വിഭാഗം ഒഴിവാക്കി ലാഭമുള്ള വിഭാഗം നിലനിർത്തും. അഹോരാത്രം പ്രയത്നം വേണ്ടി വരും. ജീവനക്കാരെ പിരിച്ചു വിടും. മനസ്സിന് ആധി ഉണ്ടാക്കുന്ന പല മേഖലകളും പല വിഭാഗങ്ങളും ഔദ്യോഗിക തലത്തിൽ വന്നു ചേരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കും. പഠിപ്പ് കുറവുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. സാഹചര്യങ്ങള്‍ മൂലം മനസ്സിന് സ്വസ്ഥതക്കേട് ഉണ്ടാകുമെങ്കിലും നിലവിലുള്ള ജോലി ഉപേക്ഷിക്കുന്നത് നല്ലതല്ല. പണം മുതൽ മുടക്കിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഉചിതമല്ല. ബൃഹത് പദ്ധതികൾ ഉപേക്ഷിച്ച് ഹൃസ്വകാലപദ്ധതികൾ ആവിഷ്കരിക്കും. ലാഭം കുറയും.

സുതാര്യ കുറവിനാൽ വിദേശബന്ധമുള്ള വ്യാപാരവിപണനവിതരണമേഖലകളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. വന്നു ചേരുന്ന അവസരങ്ങൾ അശ്രാന്ത പരിശ്രമം ചെയ്താലും അനുഭവത്തിലെത്തിക്കാനുള്ള യോഗം  കുറവായിരിക്കും. പലപ്പോഴും നിർദേശങ്ങൾ സ്വീകരിക്കുന്നതും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതും സ്വന്തം നിലയിൽ നേട്ടമില്ലെങ്കിൽ പോലും മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നതിൽ ആശ്വാസം തോന്നും. ബഹുവിധ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതിനാൽ മനസ്സിനും ദേഹത്തിനും ഒരേപോലെ ക്ഷീണം അനുഭവപ്പെടും എന്നാല്‍ അവ യാഥാര്‍ഥ്യ ബോധത്തോടെ മനസ്സിലാക്കിക്കൊണ്ട് മാനസികമായി തയാറെടുപ്പ് നടത്തുന്നത് നന്നായിരിക്കും. ജോലിയിൽ പ്രത്യക്ഷമായിട്ടും പരോക്ഷമായിട്ടും വിപരീത പ്രതികരണങ്ങൾ ഉള്ള ജോലിക്കാരെ പിരിച്ചു വിടുന്നത് നന്നായിരിക്കും. ആർഭാടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. പുതിയ ഗൃഹം, വാഹനം എന്നിവ വാങ്ങിക്കുന്നതിന് സാമ്പത്തികം ലഭിക്കാത്തതിനാൽ അവ തൽക്കാലത്തേക്ക് ഉപേക്ഷിക്കും.

സൗമ്യ സമീപനത്താൽ വിപരീത സാഹചര്യത്തെ അതിജീവിക്കും. മനസ്സിന് വിഷമം ഉണ്ടാക്കുന്ന പലവിധത്തിലുള്ള വിഷയങ്ങൾ ഉണ്ടാകുമെങ്കിലും ഈശ്വരപ്രാർത്ഥനയോടെയുള്ള സമീപനം എല്ലാ വിധത്തിലുള്ള അനിഷ്ടങ്ങളെയും അതിജീവിക്കും. ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. എല്ലാ കാര്യത്തിലും ഇരട്ടി ചെലവ് അനുഭവപ്പെടും. കുടുംബത്തിൽ നിന്ന്  അപ്രീതി ഉണ്ടാവുമെങ്കിലും പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. കാർഷികമേഖലയിൽ അല്പം നാശനഷ്ടങ്ങൾ സംഭവിക്കാം അവ ഇൻഷ്വർ ചെയ്യുന്നത് നന്നായിരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കില്ല. ജോലിഭാരം അധികരിക്കും. അധാർമ്മികമായ പ്രവർത്തികളിൽ നിന്ന് യുക്തി പൂർവം പിന്മാറും.

മാതാപിതാക്കളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച്  കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്നത് നന്നായിരിക്കും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശം സ്വീകരിച്ച് എല്ലാ കാര്യങ്ങളും മനസ്സിലാക്കി സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതും നന്ന്. ജീവിതപങ്കാളിയുടെയും മാതാപിതാക്കളുടെയും മേലധികാരികളുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിർദശങ്ങൾ സ്വീകരിക്കുന്നതും ക്ഷമയോടു കൂടിയ സമീപനവും വിശാഖം നക്ഷത്രക്കാർക്ക് ഈ 2020ൽ അനുഭവയോഗ്യമായ ഫലങ്ങൾ അനുഭവത്തിൽ വന്നു േചരും. 

English Summery : Vishakam Birth Star / Yearly Prediction 2020 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA