ADVERTISEMENT

 

ജനുവരി 24–ാം തീയതി ശനി പകര്‍ച്ച വരുന്നു. ധനുരാശിയില്‍ നിന്നാണ് മകരം രാശിയിലേക്ക് ശനി മാറുന്നത്. കുറെ കാലമായി കണ്ടകശനി, ഏഴര ശനി കാലങ്ങളാൽ ബുദ്ധിമുട്ടിൽ ആയിരുന്നവര്‍ക്കു ശനിമാറ്റം പ്രചോദനം നൽകും. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ് 

 

മകയിരത്തിന്റെ അവസാന 30 നാഴിക തിരുവാതിര, പുണർതം ആദ്യ 45 നാഴികയും ചേർന്ന മിഥുനം രാശിയിൽ ജനിച്ചവർക്കു കുറെ കാലമായുള്ള തടസ്സങ്ങളും പ്രയാസങ്ങളും മാറുന്ന ശനിമാറ്റമാണ് ഉണ്ടാകുന്നത്.

 

ഉത്രം നക്ഷത്രത്തിന്റെ അവസാന 45 നാഴിക, അത്തം ചിത്തിര നക്ഷത്രത്തിന്റെ ആദ്യ 30 നാഴികയും ചേരുന്ന കന്നി രാശിയിൽ ജനിച്ചവർക്കും ആശ്വാസമാകുന്ന ശനിമാറ്റമാണ് വരാൻ പോകുന്നത്. സാമ്പത്തികമായും ജോലിസംബന്ധമായും മുടക്കം നിന്നിരുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ ഈ ശനിമാറ്റം ശക്തരാക്കും.

 

വിശാഖം നക്ഷത്രത്തിന്‍റെ അവസാന 15 നാഴിക അനിഴം, തൃക്കേട്ട എന്നീ നക്ഷത്രത്തിൽ ജനിച്ച വൃശ്ചികം രാശിക്കാർക്ക് ഏഴര ശനി മാറുന്നു എന്ന പ്രത്യേകതയാണുള്ളത്.കഴിഞ്ഞ ഏഴര വർഷമായി പലപ്രകാരം  അലട്ടിയിരുന്ന പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകുന്ന ശനിമാറ്റമാണ് വരാൻ പോകുന്നത്. ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുകളും അവഗണനകളും അനുഭവിച്ചിരുന്ന കാലയളവിൽ നിന്നു നിർണായകമായ ഒരു ആശ്വാസം ഈ ശനിമാറ്റം നൽകും.

 

മൂലം, പൂരാടം, ഉത്രാടം നക്ഷത്രത്തിന്റെ ആദ്യ 15 നാഴികയുമുള്ള ധനു രാശിക്കാർക്കു പ്രയോജനം നൽകുന്ന ശനിമാറ്റമാണ് വരുന്നത്. അഞ്ചു വർഷമായി അലട്ടിയിരുന്ന ആശങ്കകൾക്കും അപവാദങ്ങൾക്കും പ്രതിസന്ധികൾക്കും ഒട്ടൊക്കെ പരിഹാരം കാണാൻ ഈ ശനിമാറ്റത്തിനു ശേഷം സാധിക്കും.

 

പൂരുരുട്ടാതി നക്ഷത്രത്തിന്റെ അവസാന 15 നാഴികയും ഉത്രട്ടാതിയും  രേവതി നക്ഷത്രവും ചേരുന്ന മീനം രാശി കൂറുകാരെ സംബന്ധിച്ചു വളരെയേറെ പ്രയോജനകരമായ ശനിമാറ്റമാണ് വരുന്നത്. അനിശ്ചിതത്വങ്ങൾ മാറും.സാമ്പത്തികമായും ജോലിസംബന്ധിയായും കുടുംബജീവിതത്തിലും വാഹനസംബന്ധിയായും നിന്നിരുന്ന വൈഷമ്യങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ ഈ ശനിമാറ്റത്തിനു ശേഷം സാധിക്കും.

 

English Summery : Saturn Transit 2020 by Hari Pathanapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com