sections
MORE

മൂലം ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം മൂലം നക്ഷത്രക്കാർക്കെങ്ങനെ?
Moolam
SHARE

മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ ആരോഗ്യം തൃപ്തികരമാണെങ്കിലും ചില സാഹചര്യങ്ങൾക്കനുസരിച്ചും യാത്രകളെക്കൊണ്ടും ഭക്ഷണക്രമീകരണങ്ങളിലെ അപാകത കൊണ്ടും പല പ്രകാരത്തിലും അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഒഴിവാക്കി പ്രകൃതിജീവന ഔഷധങ്ങൾ സ്വീകരിക്കുന്നതും വ്യായാമങ്ങൾ ചെയ്യുന്നതും ആരോഗ്യത്തെ വീണ്ടെടുക്കാനും രോഗപ്രതിരോധശക്തിക്കും സഹായിക്കും. നിലവിലുള്ള സ്ഥാപനത്തിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതു വഴി മറ്റൊരു സ്ഥാപനത്തിലേക്ക് പോകാനുള്ള സാഹചര്യം ഒഴിവാകും. ശമ്പളം കുറവാണെങ്കിലും നിലവിലുള്ള ഉദ്യോഗത്തിൽ തുടരുന്നത് ഭാവിയിലേക്ക് ഗുണകരമാകും. കഴിഞ്ഞ വർഷത്തിലെ പ്രശ്നങ്ങളും അബദ്ധങ്ങളും ഒക്കെ മാറി ജീവിതനിലവാരം മെച്ചപ്പെടും. അഹോരാത്രം പ്രവർത്തിക്കേണ്ടി വരും.

ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കുക വഴി വ്യാപാരമേഖലയിൽ അനുകൂലമായ മാറ്റം കാണുന്നു. വ്യാപാരമേഖലയിലെ നവീകരണം ഒഴിവാക്കി മറ്റൊരു സ്ഥാപനത്തില്‍ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുവാനുള്ള തീരുമാനം ഗുണകരമാകും. 2021 ൽ പൂർത്തീകരിക്കുന്ന കർമപദ്ധതികളിലും പാഠ്യപദ്ധതികളിലും ചേരാനുള്ള അവസരം കാണുന്നു. ബൃഹത് സംരംഭങ്ങൾ ഉപേക്ഷിച്ച് ചെറിയ വ്യത്യസ്തമായ സംരംഭങ്ങൾ വേണ്ട വിധത്തിൽ വിനിയോഗിക്കുന്നത് നന്നായിരിക്കും. അവിസ്മരണീയ മുഹൂർത്തങ്ങൾ അനശ്വരമാക്കുന്നതിൽ ആശ്വാസം തോന്നും. ദാമ്പത്യ ജീവിതത്തിൽ സെപ്റ്റംബര്‍ മാസം വരെ അസ്വാരസ്യം ഉണ്ടാവാതെ നോക്കണം. വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കണം. ദമ്പതികൾക്ക് ഒരുമിച്ച് താമസിച്ചുകൊണ്ടുള്ള ഉദ്യോഗത്തിന് കാലതാമസം കാണുന്നു. ഈ സാഹചര്യത്തിൽ ഒരാൾക്ക് ജോലിയിൽ നിന്ന് രാജിവയ്ക്കേണ്ടി വരും.

അസാധാരണമായ വ്യക്തിത്വമുള്ളവരെ പരിചയപ്പെടുന്നതിലൂടെ ഈ വർഷാവസാനം നല്ല ഒരു ഉദ്യോഗം ലഭിക്കുന്നതിനുള്ള അവസരം വന്നു ചേരുവാൻ ഉപകരിക്കും. മറ്റു ചിലർക്ക് വ്യാപാരം ഉപേക്ഷിച്ച് ഉദ്യോഗത്തിൽ പ്രവേശിക്കുവാൻ ശ്രമിക്കുന്നത് നന്നായിരിക്കും. നിരാലംബരായവർക്ക് സാമ്പത്തിക സഹായം നൽകുവാനും ജീവകാരുണ്യപ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കാനും സാധിക്കുന്നത് കൃതാർഥത തോന്നും. മനോവാക് കർമശുദ്ധിയോടെ കൂടെയുള്ള സമീപനവും പ്രവർത്തനവും അനുകൂലമായ വിജയം കൈവരിക്കും. അർപ്പണമനോഭാവത്തോടു കൂടിയുള്ള സമീപനം സ്വീകരിക്കുന്നത് സൽകീർത്തി, സജ്ജനപ്രീതി, പ്രതാപം, ഐശ്വര്യം എന്നിവ കാണുന്നു. അഹോരാത്രം പ്രവർത്തിക്കുന്നതു വഴി നല്ല അവസരം ലഭിക്കും. സാഹിത്യം, കല, ചിത്രരചന, ശില്പവിദ്യ എന്നിവയിലെല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കും. ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അവസരവും, അംഗീകാരവും ലഭിക്കും.

കടം കൊടുത്ത സംഖ്യ ഗഡുക്കളായി ലഭിക്കുവാനുള്ള അവസരം ലഭിക്കും. സഹപ്രവർത്തകരുടെ സഹായസഹകരണത്താൽ പുതിയ ചുമതലകൾ ഏറ്റെടുക്കും. പ്രലോഭനങ്ങളിൽ പെടാതെ സത്യാവസ്ഥ മനസ്സിലാക്കി ക്ഷമയോടു കൂടിയ സമീപനം ഗുണകരമായ സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. അന്യരുടെ ദുഃഖത്തിൽ പങ്കുചേരും. നിരാലംബർക്ക് സഹായം ചെയ്യുന്നതു വഴി സൽകീർത്തി കാണുന്നു. സ്വന്തം ആശയം അന്യരുടെ പണവും സമന്വയിപ്പിച്ച്  പുതിയ ചില കർമപദ്ധതികൾ വന്നു ചേരും. ഏറ്റെടുത്ത കർമപദ്ധതികളിൽ അനുകൂല വിജയം കൈവരിക്കും. ആത്മവിശ്വാസത്തോടു കൂടി വിമർശനങ്ങളെ അതിജീവിക്കും. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങൾ അനുകൂല വിജയം. സെപ്റ്റംബർ മാസം മുതൽ മാനസിക സംഘർഷം ഉണ്ടാകുവാനിടയുള്ളതിനാൽ പുണ്യതീർഥഉല്ലാസയാത്രയ്ക്ക് യോഗം കാണുന്നു.

നിര്‍ണായക തീരുമാനങ്ങൾ എടുക്കുമ്പോൾ വിദഗ്ധ നിർദേശം സ്വീകരിക്കുന്നത് നന്നായിരിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂലമായ സാഹചര്യം കാണുന്നു. ചിലർക്ക് പാഠ്യപദ്ധതിയോടനുബന്ധമായി ജോലി ചെയ്യാനുള്ള അവസരവും ജോലി ചെയ്യുന്നവർക്ക് ഉപരിപഠനത്തിന് ചേരുന്നതിനോ ഉള്ള അവസരം കാണുന്നു. വിജ്ഞാനപ്രദമായിട്ടുള്ള ആശയങ്ങൾ പകർന്നു കൊടുക്കാനും സ്വീകരിക്കാനും ഉള്ള അവസരം കാണുന്നു. കാർഷികമേഖലകളിൽ നിന്ന് ആദായം ലഭിക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കി. ആദ്ധ്യാത്മീയ–ആത്മീയ പ്രഭാഷണങ്ങൾ കേള്‍ക്കുന്നത് എല്ലാ പ്രകാരത്തിലും ഗുണകരമായിട്ടുള്ള സാഹചര്യങ്ങൾക്ക് വഴിയൊരുക്കുവാൻ മൂലം നക്ഷത്രക്കാർക്ക് ഈ 2020 ൽ സാധിക്കുന്നതാണ്.

English Summary:  Moolam Birth Star / Yearly Prediction  2020 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA