sections
MORE

തൃക്കേട്ട ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം തൃക്കേട്ട നക്ഷത്രക്കാർക്കെങ്ങനെ?
ketta
SHARE

തൃക്കേട്ട

തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020–ൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി അനുഭവിച്ചുകൊണ്ടിരുന്ന മാർഗതടസ്സ ങ്ങളും സ്വസ്ഥതക്കേടുകളും ഔദ്യോഗികമേഖലകളിലും സ്വന്തമായ കർമമേഖലകളിലും ഉണ്ടായ അവസ്ഥയ്ക്ക് വിരാമം വന്ന് ക്രമാനുഗതമായിട്ടുള്ള പുരോഗതി ജനുവരി 15 മുതൽ വന്നു ചേരും. ഏപ്രിൽ മാസം മുതൽ കുറച്ചു കൂടി അവസരങ്ങൾ വന്നു ചേരും. എല്ലാപ്രകാരത്തിലും 2020 മുതൽ തൊഴിൽപരമായ മേഖലകളിൽ പരിണിത ഫലവും അനുഭവ ഫലവും കാണുന്നു. സാമ്പത്തിക നേട്ടം കാണുന്നു. ജീവിത നിലവാരം വർധിക്കും. നിലവിലുള്ള ഗൃഹം നിലനിർത്തിക്കൊണ്ടു തന്നെ വിസ്തൃതിയുള്ള ഭൂമി വാങ്ങി പുതിയ ഗൃഹം നിർമിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാനുള്ള അവസരം കാണുന്നു. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടെ ചെയ്തു തീർക്കും. പദ്ധതി സമർപ്പണത്തിൽ അനുകൂലമായ വിജയം. വിദ്യാർഥികൾക്കും, ഗവേഷകർക്കും, ശാസ്ത്രജ്ഞർക്കും അനുകൂലമായ വിജയവും അംഗീകാരവും ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യവും അംഗീകാരവും ലഭിക്കും.

തൊഴിൽപരമായ മേഖലകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുകയും പണം മുതൽ മുടക്കുകയും ചെയ്യുന്നതിന്റെ ഫലം ഈ വർഷം തന്നെ ലഭിക്കും. ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കും. മറ്റു ചിലർക്ക് സംഭവബഹുലമായ വിഷയങ്ങളെ വേണ്ടവിധത്തിൽ അവലംബിക്കുവാനും അനുവർത്തിക്കുവാനും പറ്റുന്നത് ആശ്ചര്യമുണ്ടാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം, വ്യാപാരവിപണനവിതരണ രംഗത്ത് സാമ്പത്തിക പുരോഗതി, നിർത്തിവച്ച പല കാര്യങ്ങളും തുടങ്ങും. മറ്റു ചിലർക്ക് അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് യോഗം കാണുന്നു. വിദേശത്തെ ജോലി നഷ്ടപ്പെട്ടവർക്ക് മറ്റൊരു ജോലി ലഭിക്കും. വിദേശ ബന്ധമുള്ള വ്യാപാരവിപണന വിതരണ മേഖലകൾ വിപുലമാക്കും. മറ്റുചിലർക്ക് വിദേശത്ത് സ്ഥരതാമസത്തിനുള്ള യോഗം കാണുന്നു. പുത്രപൗത്രാദികളോടൊപ്പം അന്യരാഷ്ട്രത്തിൽ മാസങ്ങളോളം താമസിക്കുന്നതിനുള്ള അവസരം ലഭിക്കും. വാഹനം മാറ്റി വാങ്ങും. ഏതൊരു കാര്യവും  അർഥവ്യാപ്തിയോടു കൂടിയും അതിന്റെ അന്തസ്സത്ത മനസ്സിലാക്കിയും പ്രവർത്തിക്കുന്നതു വഴി സൽകീർത്തി, സജ്ജനപ്രീതി എന്നിവ കാണുന്നു.

നഷ്ടപ്പെട്ടു എന്നു കരുതിയ ചില അവസരങ്ങൾ വീണ്ടും ലഭിക്കുന്നതു വഴി ആശ്വാസം അനുഭവപ്പെടും. വിജ്ഞാനപ്രദമായ ആശയങ്ങൾ മറ്റുള്ളവർക്കു പകർന്നു കൊടുക്കാനും സ്വീകരിക്കാനും കഴിയുന്നതു വഴി കൃതാർഥത തോന്നും. എല്ലാ മേഖലകളിലും അഭൂതപൂർവമായ വളർച്ച ഉണ്ടാകുന്നതു വഴി ജീവിത നിലവാരം വർധിക്കും. പ്രമേഹ നീർദോഷരോഗപീഡകളെക്കൊണ്ട് അസ്വാസ്ഥ്യം അനുഭവപ്പെടുവാനുള്ള യോഗം ഉള്ളതിനാൽ വ്യായാമമുറകൾക്കും ഭക്ഷണക്രമീകരണങ്ങൾക്കും പ്രാധാന്യം നൽകുകയും പ്രകൃതി– ആയുർവേദ ചികിത്സകൾ സമന്വയിപ്പിച്ച് കൊണ്ടു ചെയ്യുന്ന പക്ഷം ഇവയെല്ലാം അതിജീവിക്കും. വിരോധികളായിരുന്നവർ അനുകൂലമാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതി ലഭിക്കും. വിലപ്പെട്ട നിർദേശങ്ങൾ സ്വീകരിച്ചു ചെയ്യുന്ന പ്രവർത്തന മണ്ഡലങ്ങളിൽ എല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കും. അവിസ്മരണീയമായ മുഹൂർത്തങ്ങളെ അനശ്വരമാക്കും.

ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതി തോന്നും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർവാത്മനാ സഹകരിക്കുകയും താല്പര്യമുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ട് സഹകരിപ്പിക്കുകയും ചെയ്യുന്നതു വഴി സമാധാനം ലഭിക്കും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം അനുകൂലമായ സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. വസ്തു– വാഹന ക്രയവിക്രയങ്ങളിൽ നിന്ന് സാമ്പത്തിക നേട്ടും ലഭിക്കും. ഏതൊരു സാഹചര്യങ്ങളെയും അതിജീവിച്ച് ബുദ്ധിമുട്ടുള്ളവർക്ക് നിർദേശങ്ങൾ നൽകുവാനും സഹായസഹകരണം നൽകുവാനും അവസരം കാണുന്നു. ബന്ധുമിത്രാദികളുടെയും മാതാപിതാക്കളുടെയും ആവശ്യങ്ങൾ നിർവഹിക്കും. പുണ്യതീർഥ ഉല്ലാസ യാത്രകള്‍ മംഗളകരമാകും.

വിദേശ ബന്ധമുള്ള കർമപദ്ധതികളിൽ ആധുനിക സംവിധാനം അവലംബിച്ചു കൊണ്ട് ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാൻ സാധിക്കും. തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ വർഷം വളരെ അനുകൂലമായ സാഹചര്യം വന്നു ചേരുന്നതിനാൽ ആശ്വാസം തോന്നും. എന്നാൽ മാർച്ച് മാസം 30 മുതൽ ജൂൺ 30 വരെയുള്ള മൂന്ന് മാസങ്ങളിൽ എല്ലാ കാര്യത്തിലും ശ്രദ്ധയും സൂക്ഷ്മതയും അമിതമായുള്ള ആത്മവിശ്വാസം ഒഴിവാക്കുന്നതും ഒരു പരിധിവരെ ഗുണകരമായുള്ള സാഹചര്യങ്ങൾക്ക് വഴിയൊരുക്കുവാൻ തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ 2020 ൽ സാധിക്കുന്നതാണ്.  

English Summary : Thriketta Birth Star / Yearly Prediction 2020 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA