sections
MORE

പൂരാടം ; സമ്പൂർണ വർഷഫലം 2020

Pooradam
SHARE

പൂരാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ വ്യാഴം ശനി, രാഹു, കേതുക്കൾ എന്നീ ഗ്രഹങ്ങളുടെ സ്ഥിതികൾക്കനുസരിച്ച് കഴിഞ്ഞവര്‍ഷത്തെ തൊഴിൽപരമായ ക്ഷീണാവസ്ഥകളെല്ലാം മാറി അനുകൂലമായ  ഉദ്യോഗം ലഭിക്കും. നഷ്ടപ്പെട്ട ഉദ്യോഗത്തിനു പകരം ജന്മനാട്ടിൽ സുഹൃത്തു തുടങ്ങുന്ന സ്ഥാപനത്തിൽ ജോലിക്ക് അവസരം കാണുന്നു. വ്യാപാരവിപണനവിതരണ മേഖലയോട് ബന്ധപ്പെട്ട് നിർത്തിവിച്ചിരുന്ന കർമപദ്ധതികൾ പുനരാരംഭിക്കും. കരാർ ജോലികൾ ഏറ്റെടുക്കും. 2021 ൽ പൂർത്തീകരിക്കുന്ന പദ്ധതികൾ സമയബന്ധിതമായി ഏറ്റെടുക്കും. കാർഷികമേഖലകളിൽ ആദായം വർധിക്കും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുകൂലമായ ഫലം ലഭിക്കുന്നതു വഴി ആത്മവിശ്വാസം ലഭിക്കും.

വിദേശബന്ധമുള്ള വ്യാപാരവിപണനവിതരണമേഖലകളിൽ നിന്ന് വഞ്ചനകളുണ്ടാകുന്നതിനാൽ പിന്മാറണം. കലാകായികമത്സരങ്ങൾ, ചിത്രവര, ശില്പ വിദ്യ മുതലായിട്ടുള്ള മേഖലകളിൽ അനുകൂലമായ വിജയം കൈവരിക്കും. കലാസാഹിത്യ, കായിക മേഖലകളിൽ ധാരാളം അവസരം വന്നു ചേരും. നാഡീരോഗപീഡകൾ ശ്വാസസംബന്ധമായ അസുഖങ്ങൾ എന്നിവ കൊണ്ട് അസ്വസ്ഥതകൾ കാണുന്നു. പ്രാണായാമം, വ്യായാമം, യോഗ എന്നിവ ശീലിക്കുന്നത് നന്നായിരിക്കും. തൊഴിൽ മേഖലകളിൽ നിന്ന് സാമ്പത്തികം നേട്ടം കാണുന്നു എങ്കിലും കടം കൊടുക്കുന്നത് നന്നല്ല. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. ദമ്പതികൾക്ക് അകന്നു താമസിക്കുന്നതിനുള്ള യോഗം കാണുന്നു.

ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ശുഭസൂചകങ്ങളായ പ്രവർ‍ത്തനങ്ങൾ ഏറ്റെടുക്കും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുന്നതു വഴി കുടുംബത്തിൽ സമാധാനം കാണുന്നു. പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കും അന്തിമനിമിഷത്തിൽ അനുകൂലമായ ഫലങ്ങൾ വന്നു ചേരും. നഷ്ടസാധ്യതകളുള്ള വ്യാപാരമേഖലയിലെ ചില മേഖലകൾ ഒഴിവാക്കുന്നത് അനുകൂലമായ വിജയത്തിന് യോഗം കാണുന്നു. എല്ലാ കാര്യത്തിലും തൃപ്തികരമായ നിലപാട് സ്വീകരിച്ചാൽ എതിർപ്പുകളെ അതിജീവിക്കും. ശില്പവിദ്യയിൽ പ്രാരംഭത്തിൽ നേട്ടം കുറഞ്ഞിരുന്നാലും അഹോരാത്രം പ്രവർത്തിക്കുന്നതു വഴി അനുകൂലമായ വിജയം കൈവരിക്കും. സ്വന്തം കുറവുകൾ മനസ്സിലാക്കി അറിവുള്ളവരുടെ നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ചെയ്യുന്ന കാര്യങ്ങൾക്ക് അനുകൂല വിജയം കാണുന്നു.  പരസ്പരം വിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്തസംരഭത്തിൽ നിന്ന് പിന്മാറും.

മനസ്സാക്ഷിക്കു വിരുദ്ധമായ പലവിഷയങ്ങളും വേണ്ടപ്പെട്ടവരിൽ നിന്നു വന്നു ചേരുമെങ്കിലും പ്രതികരിക്കാതിരിക്കുന്നതായിരിക്കും നല്ലത്. ഉദരനീർദോഷരോഗപീഡകളെക്കൊണ്ടും കരൾരോഗപീഡകളെക്കൊണ്ടും അസുഖങ്ങൾ ഉണ്ടാകുവാനിടയുള്ളതിനാൽ മാസത്തിലൊരിക്കൽ വിശദമായ പരിശോധനകൾ നടത്തണം. സെപ്റ്റംബർ മാസത്തിനുശേഷം രോഗത്തിന് ശമനം കാണുന്നു. സെപ്റ്റംബർ മാസത്തിനുശേഷം പകർച്ചവ്യാധി പിടിപെടാം. പദ്ധതി സമർപ്പണം, സ്വന്തം നിലയിൽ നിശ്ചയിച്ച് പരീക്ഷ എഴുതുക എന്നിവ സെപ്റ്റംബറിനുശേഷം ആയാൽ നന്ന്. നീക്കിയിരുപ്പ് കുറയും. ഗുരകാരണവന്മാരുടെ അനുഗ്രഹാശ്ശിസുകളാലും, മേലധികാരികളുടെ നിർദേശം സ്വീകരിക്കുന്നതു വഴിയും ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങളിലെല്ലാം അനുകൂലമായവിജയം കൈവരിക്കുവാനും. ജനോപകാരപ്രദമായ കാര്യങ്ങളിൽ സൽകീർത്തി, സജ്ജനപ്രീതി, പ്രതാപം, ഐശ്വര്യം എന്നിവയ്ക്കും യോഗം കാണുന്നു. പ്രത്യക്ഷമായും പരോക്ഷമായും വേണ്ടപ്പെട്ടവരിൽ നിന്ന് അനുമോദനങ്ങളും സഹായസഹകരണങ്ങളും വന്നു ചേരുന്നതു വഴി തൊഴിൽപരമായ മേഖലകളിൽ ക്രമാനുഗതമായ തൊഴിൽപരമായ പുരോഗതി ഉണ്ടാകും. 

2021 ൽ അഭൂതപൂർവമായ വളർച്ചയ്ക്ക് നിദാനമായ ചില കർമമണ്ഡലങ്ങൾ വന്നു ചേരുവാൻ യോഗമുണ്ട്. വിദ്യാർഥികൾക്ക് അനുകൂലമായ വിജയം കൈവരിക്കും. സന്ധിസംഭാഷണം വിജയിക്കും. ആഗ്രഹിക്കുന്ന വിദേശയാത്ര സഫലമാകും. മറ്റുചിലർക്ക് വിദേശത്ത് സ്ഥിരതാമസത്തിന് അനുമതി ലഭിക്കും. മാതാപിതാക്കളെ മാസങ്ങളോളം താമസിക്കുന്നതിനുള്ള അവസരം വന്നു ചേരാനും യോഗം കാണുന്നു. മാർഗതടസ്സങ്ങളും സാമ്പത്തിക നേട്ടങ്ങളും കുറയുമെങ്കിലും ഈശ്വരപ്രാർഥനകളോടു കൂടി ഏതൊരു കാര്യവും ചെയ്യുന്നതു വഴി ഗൃഹപ്രവേശനത്തിനും, കുടുംബത്തിൽ സമാധാനം, തൊഴിൽ മേഖലകളിൽ ക്രമാനുഗതമായ പുരോഗതിക്കും ഉള്ള അവസരം പൂരാടം നക്ഷത്രക്കാർക്ക് 2020 ൽ അവസരം കാണുന്നു.   

English Summary :  Pooradam Birth Star / Yearly Prediction  2020 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA