sections
MORE

ഉത്രാടം ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം ഉത്രാടം നക്ഷത്രക്കാർക്കെങ്ങനെ?
Uthradam
SHARE

ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ തൊഴിൽ മേഖലകളിൽ ഔദ്യോഗിക വിഷയങ്ങളിലും പ്രതീക്ഷിച്ച നേട്ടം കാണുന്നില്ല. ഉദ്യോഗമാറ്റം ഉണ്ടാകും. വ്യാപാരവിപണനവിതരണ മേഖലകളിൽ നീക്കിയിരുപ്പ് കുറയും. വിദ്യാർഥികൾക്ക് പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ പ്രതീക്ഷിച്ച പോലെ വിജയം കൈവരിക്കാനാവില്ല. ശ്രദ്ധക്കുറവു കൊണ്ട് കലാകായിക മത്സരങ്ങളിൽ പരാജയം കാണുന്നു. വ്യത്യസ്തവും വിവിധങ്ങളുമായ കർമപഥങ്ങൾ വന്നു ചേരും. പണം മുതൽ മുടക്കാതെയുള്ള കർമമണ്ഡലങ്ങൾ ഏറ്റെടുക്കുന്നത് നന്ന്. നിശ്ചയിച്ച കാര്യങ്ങൾക്ക് മാറ്റം വരാം. ആരോഗ്യം മോശകരമാണെന്നുള്ള ചിന്ത അലട്ടും.

നിലവിലുള്ള ഉദ്യോഗം ഉപേക്ഷിക്കുന്നത് നന്നല്ല. വ്യാപാരവിപണനവിതരണ മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രയ്ക്ക് അവസരം കാണുന്നു. ഉപരിപഠനത്തിന് ചേരുന്നത് നന്നായിരിക്കും. കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങളുണ്ടാകാതെ നോക്കണം. ദമ്പതികൾ അന്യോന്യം പരിഗണിക്കണം. വിമർശനങ്ങളിൽ സത്യാവസ്ഥ മനസ്സിലാക്കി പ്രതികരിച്ചില്ലെങ്കിൽ അബദ്ധത്തിനു കാരണമാകും. ആശയവിനിമയങ്ങളിൽ വ്യത്യസ്തമായ ആശയങ്ങൾ വന്നു ചേരുന്നതു വഴി വിദഗ്ധമായ നിര്‍ദേശങ്ങൾ സ്വീകരിക്കും. അഹോരാത്രം പ്രവർത്തിക്കേണ്ടി വരും. അപാകതകൾ ഉള്ള മേഖലകൾ ഒഴിവാക്കി പാകതകൾ ഉള്ള കാര്യങ്ങൾ അനുവർത്തിക്കുന്നത് അനുകൂലമയ ഫലം നൽകും.

രേഖാപരമായ സാമ്പത്തിക വിഷയങ്ങളിൽ നിന്നു വിട്ടു നിൽക്കണം. അനുഭവജ്ഞാനമില്ലാത്ത മേഖലകളിൽ പണം മുതൽമുടക്കിയുള്ള കർമമണ്ഡലങ്ങളും  അബദ്ധമായിത്തീരും. ഉത്സാഹക്കുറവ് അവസരങ്ങള്‍ നഷ്ടപ്പെടുത്തും. ബന്ധുവിയോഗത്താൽ മനസ്സിന് സ്വസ്ഥതക്കേട് കാണുന്നു. മാതാവിന് അസുഖം കൂടും. വിദഗ്ധമായ ചികിത്സകളാൽ സന്താനസൗഭാഗ്യത്തിന് യോഗം കാണുന്നു. എല്ലാ മേഖലകളിലും നഷ്ടം ഉണ്ടാവുമെന്ന ധാരണയോടു കൂടി തന്നെ ചിലതെല്ലാം ഒഴിവാക്കേണ്ടി വരും. എന്നാൽ അന്തിമ നിമിഷത്തിൽ അനുകൂല വിജയം കാണുന്നു. ഭക്ഷ്യവിഷബാധ ഏൽക്കാം. സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നതും അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും അബദ്ധങ്ങൾക്കു വഴിയൊരുക്കും. ഗതാഗത നിയമം തെറ്റിക്കുന്നതും പിഴയൊടുക്കേണ്ടി വരാം. കടം കൊടുത്ത രേഖയ്ക്കു പകരം രേഖാപരമായി ഭൂമി സ്വീകരിക്കുന്നതു നന്നായിരിക്കും. സുതാര്യത കുറവിനാൽ  സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറി ജോലിക്ക് ശ്രമിക്കുന്നതുമായിരിക്കും നല്ലത്.

കാർഷികമേഖലകളിൽ ക്രമാനുഗതമായ പുരോഗതി ഉണ്ടാവും. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങളും നിർദേശങ്ങളും സ്വീകരിച്ചു കൊണ്ട് ആധുനീകരിച്ച് വിപുലമാക്കാനും അതിനു വേണ്ടി പണം മുതൽമുടക്കാനും സാഹചര്യം വേണ്ടവിധത്തിൽ അനുവർത്തിക്കും. വ്യക്തി താൽപര്യം പരമാവധി പ്രയോജനപ്പെടുത്തുന്നത് ഗുണകരമാകും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിൽ വന്ന് ഓണാഘോഷത്തിൽ പങ്കെടുക്കും. ഗതകാല സ്മരണങ്ങൾ സഹപാഠികളുമായി പങ്കുവയ്ക്കും. പുണ്യതീർഥ ഉല്ലാസ വിനോദ യാത്രകൾ ഉണ്ടാകുമെങ്കിലും വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. ഇവയാണ് 2020ൽ ഉത്രാടം നക്ഷത്രക്കാരുടെ അനുഭവയോഗ്യമായ ഫലങ്ങൾ. 

English Summery : Uthradam Birth Star / Yearly Prediction  2020 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA