sections
MORE

ഉത്തൃട്ടാതി ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം ഉത്തൃട്ടാതി നക്ഷത്രക്കാർക്കെങ്ങനെ?
Uthrattathi
SHARE

ഉത്തൃട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ പൊതുവേ പലവിധ ചുമതലകൾ വർധിക്കുമെങ്കിലും എല്ലാം ആത്മവിശ്വാസത്തോടെ ഏറ്റെടുക്കും. സഹപ്രവർത്തകരുടെ സഹായ സഹകരണം വേണ്ടി വരും. തൊഴിൽപരമായ ആവശ്യങ്ങളാൽ വീട്ടിൽ നിന്ന് വിട്ടു നിൽക്കേണ്ടിവരും. മാർച്ച് – ജൂൺ മാസത്തിന്റുള്ളിൽ പരിശീലനത്തിന്റെ ഭാഗമായി വിദേശ വാസത്തിന് യോഗം കാണുന്നു. പൊതുവേ തൊഴിൽപരമായ എല്ലാ മേഖലകളിൽ അനുകൂലമായ സാഹചര്യം കാണുന്നു. എന്നാൽ ചുമതലകൾ വർധിക്കും. അപ്രതീക്ഷിതമായ സാഹചര്യങ്ങളെ അതിജീവിക്കാൻ പറ്റുന്നതിനാൽ ആശ്ചര്യം അനുഭവപ്പെടും.

എല്ലാം സമയബന്ധിതമായി ചെയ്തു തീർക്കുന്നതു വഴി വേണ്ടപ്പെട്ടവരിൽ നിന്ന് അനുമോദനം വന്നു ചേരും. 2020 ലോ 2021 ലോ മേലധികാരികൾ തുടങ്ങുന്ന മറ്റൊരു പ്രസ്ഥാനത്തിന്റെ സർവാധികാരി എന്ന പദവി സ്വീകരിക്കും. വ്യാപാരവിപണനവിതരണ മേഖലകളോട് ബന്ധപ്പെട്ട് യാത്രകളും അധികാരപരിധിയും വർധിക്കും. ലാഭശതമാനം കുറയും. കരാർ ജോലികൾ ഒപ്പു വയ്ക്കുമെങ്കിലും സാമ്പത്തിക നേട്ടം കുറയുന്നതിനാൽ ചില മേഖലകള്‍ ഒഴിവാക്കാനും ഉദ്യോഗസ്ഥരിൽ ചിലരെ പിരിച്ചു വിടാനും സാധ്യത കാണുന്നു. അനുബന്ധമായ ചില സ്ഥാപനങ്ങൾ തുടങ്ങാനും സാധ്യത കാണുന്നു. ലാഭ ശതമാനം കുറവായാലും നന്നായി പ്രയത്നിക്കുന്നതാണ് ഉചിതം. വ്യക്തി താൽപര്യം പ്രയോജനപ്പെടുത്തുന്നത് പ്രസ്ഥാനത്തിന് നേട്ടം ഉണ്ടായിത്തീരും.

സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത നേടും. ബാഹ്യപ്രേരണകൾ വന്നു ചേരുമെങ്കിലും യുക്തിപരമായി പ്രവർത്തിക്കുന്നതു വഴി അബദ്ധങ്ങളെ അതിജീവിക്കും. കീഴ്ജീവനക്കാർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കും. വീഴ്ചകൾ ഉണ്ടാവാതെ സൂക്ഷിക്കണം. ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനമണ്ഡലങ്ങൾക്ക് തുടക്കം കുറിക്കുമെങ്കിലും സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. വ്യാപാരവിപണന വിതരണ മേഖലയോടൊപ്പം തന്നെ കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഉപേക്ഷിച്ച് പാരമ്പര്യ പൗരാണിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതു വഴി സമാധാനം കാണുന്നു. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. അർഹമായ പാരമ്പര്യസ്വത്ത്  രേഖാപരമായി ലഭിക്കും.

ജൂൺമാസത്തിനുള്ളിൽ ഗൃഹപ്രവേശനത്തിനുള്ള യോഗം കാണുന്നു. നറുക്കെടുപ്പ്, കലാകായിക മത്സരങ്ങളിൽ വിജയിക്കും. പഠനത്തോടൊപ്പം കലാകായികമേഖലകളിൽ പഠനം തുടരാൻ സാധിക്കും. ശാസ്ത്രജ്ഞർക്കും, ഗവേഷകർക്കും അനുകൂലമായ ഫലം ലഭിക്കുക വഴി സൽകീർത്തി സ‍ജ്ജനപ്രീതി ഇവ കാണുന്നു. സന്താനസൗഭാഗ്യം കാണുന്നു. നിശ്ചയദാർഢ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂല ഫലം കാണുന്നു. ഭക്ഷണക്രമീകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു വഴി പലവിധത്തിലുള്ള അസുഖങ്ങളെയും അതിജീവിക്കും. ചിരകാല അഭിലാഷമായ വിദേശയാത്ര സഫലമാകും. പഠനവും ജോലിയും സമന്വയിപ്പിച്ച് ചെയ്യാനുള്ള യാത്രയാണെങ്കിൽ അത് സഫലമാകാനുള്ള എല്ലാ സാധ്യതയും കാണുന്നു.

കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്നതിനാൽ ബന്ധുജനങ്ങളുടെ കൂടെ വിശേഷപ്പെട്ട ദേവാലയദർശനത്തിനുള്ള യോഗം കാണുന്നു. സഹപാഠികളോടൊപ്പം പുണ്യതീർഥ ഉല്ലാസ യാത്രകൾ പുറപ്പെടുമെങ്കിലും വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. സാമ്പത്തികനേട്ടം ലഭിക്കുന്ന തരത്തിലുള്ള വിളകൾ കൃഷി ചെയ്യുന്നതിലൂടെ സാമ്പത്തിക നേട്ടം കാണുന്നു. പലവിധത്തിലുള്ള ദുഷ്കീർത്തികൾ കേൾക്കുമെങ്കിലും ആത്മാർഥമായ പ്രവർത്തനത്തിലൂടെ അതെല്ലാം അതിജീവിച്ച് തൊഴിൽപരമായും കുടുംബപരമായും വളരെ ഐശ്വര്യപൂർണമായ  ജീവിതം നയിക്കാനുള്ള സാഹചര്യങ്ങൾ ഈ ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ 2020 ൽ യോഗം കാണുന്നു.    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA