sections
MORE

അശ്വതി ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം അശ്വതി നക്ഷത്രക്കാർക്കെങ്ങനെ?
Ashwathy
SHARE

അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ തൊഴിൽ മേഖലകളിൽ ഉണ്ടായിട്ടുള്ള മാർഗ തടസ്സങ്ങളെ അതിജീവിച്ച് അനുകൂലമായിട്ടുള്ള അവസരങ്ങൾ വന്നു ചേരും. ഏപ്രിൽ മാസം മുതല്‍ അതിന്റെ ഫലം കിട്ടിത്തുടങ്ങും. ഉദ്യോഗം നഷ്ടപ്പെട്ടവർക്ക് മറ്റൊരു ഉദ്യോഗം ലഭിക്കും. വിദേശത്ത് താമസിക്കുന്നവർക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ മറ്റൊരു ജോലിക്ക് ശ്രമിക്കും. വ്യാപാരവിപണനവിതരണ മേഖലകളോട് ബന്ധപ്പെട്ട് പല ആശയങ്ങളും പല പുതിയ അവസരങ്ങളും വന്നു ചേരുമെങ്കിലും പ്രവർത്തനക്ഷമത കൈവരാൻ അഹോരാത്രം പ്രയത്നിക്കേണ്ടിവരും. ദൂരയാത്രകളും ചർച്ചകളും വേണ്ടി വരും.

കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം മനസ്സമാധാനത്തിന് വഴിയൊരുക്കും. വരുന്ന അവധിക്കാലത്ത് വിനോദയാത്രയ്ക്കുള്ള അവസരം കാണുന്നു. കാർഷികമേഖലയ്ക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഗവൺമെന്റിൽ നിന്ന് ആനുകൂല്യം ലഭിക്കും. ഗവൺമെന്റിനോട് ബന്ധപ്പെട്ടുള്ള ജോലിക്കായുള്ള പരീക്ഷകൾ കൃത്യമായി അവതരിപ്പിക്കുവാനുള്ള അവസരം ലഭിക്കും. വിദ്യാർഥികൾക്ക് പരീക്ഷാപ്പേടി മാറും. മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രത്യേക വഴിപാടുകളും ഈശ്വരപ്രാർഥനകളും നടത്തും.

ഏവർക്കും  സ്വീകാര്യമായ നിലപാടു സ്വീകരിക്കുന്നതു വഴി എല്ലാ പ്രകാരത്തിലും സമാധാനം ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വ്യക്തി താൽപര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതു വഴി പ്രസ്ഥാനത്തിനു  ഗുണപരമായ സാഹചര്യങ്ങൾ ഉണ്ടാവാം. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും. സന്ധിസംഭാഷണം, ചർച്ചകൾ, പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ അനുകൂലമായ വിജയം കാണുന്നു. സങ്കീർണമായ വിഷയങ്ങളെ നിഷ്പ്രയാസം അഭിമുഖീകരിക്കും. നല്ല നിർദേശങ്ങൾ മറ്റുള്ളവർക്ക് നൽകുവാനുള്ള അവസരം വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നതു വഴി കൃതാർഥതയും സമാധാനവും ചാരിതാർഥ്യവും ഉണ്ടാകുവാൻ യോഗം കാണുന്നു. ഏതൊരു വിപരീത സാഹചര്യങ്ങളെയും നേരിടുവാൻ ഉള്ള കഴിവും പ്രാപ്തിയും അശ്വതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.      

English Summary:  Ashwathy Birth Star / Monthly Prediction in February by Kanippaayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA