sections
MORE

ഭരണി ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം ഭരണി നക്ഷത്രക്കാർക്കെങ്ങനെ?
Bharani
SHARE

ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ വ്യക്തമായ കാഴ്ചപ്പാടോടുകൂടി പുതിയ കർമ മണ്ഡലങ്ങളിൽ ഏർപ്പെടാനുള്ള അവസരം  കാണുന്നു. വന്നു ചേരുന്ന അവസരങ്ങളിൽ നിന്ന് നേട്ടം ലഭിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും.  കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കും. വിദേശ ബന്ധമുള്ള വ്യാപാരവിപണന വിതരണ പ്രാരംഭ  ചർച്ചയിൽ പങ്കെടുക്കുവാനും സുരക്ഷിതമായിട്ടുള്ള വ്യാപാരത്തിൽ ഏർപ്പെടുവാനും ഉള്ള സാഹചര്യം കാണുന്നു. കുടുംബത്തിൽ സമാധാനം, സ്വസ്ഥത, ദാമ്പത്യസൗഖ്യം എന്നിവയ്ക്ക് യോഗം കാണുന്നു. നിരവധി കാര്യങ്ങൾ അനുകൂലമായി തീരുന്നതിൽ ആശ്ചര്യം തോന്നും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യം അനുഭവപ്പെടും. സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിക്കുന്നതു വഴി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുവാനുള്ള അവസരം ഉണ്ടാവാം. 

പ്രസ്ഥാനത്തിനും വ്യക്തിപരമായും ഗുണകരമായിട്ടുള്ള ചില പദ്ധതികൾ ആവിഷ്കരിക്കാനോ ഏറ്റെടുക്കുവാനോ ഉള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കും. എല്ലാ കാര്യങ്ങളും കൃത്യമായ രീതിയിലും സുതാര്യമായ രീതിയിലും മേലധികാരികളെ വേണ്ടവിധത്തിൽ ബോധിപ്പിക്കുന്നതു വഴി സ്ഥാനക്കയറ്റത്തിനുള്ള യോഗം കാണുന്നു. വ്യാപാരമേഖലകളിലെ ചില വിഭാഗങ്ങൾ ഒഴിവാക്കി കൂടുതൽ വിറ്റുവരവുള്ള വിഭാഗങ്ങൾ ഏറ്റെടുക്കുന്നത് നന്നായിരിക്കും അതിന്റെ ഗുണഫലങ്ങൾ ഓഗസ്റ്റ് മാസം മുതലേ ലഭിക്കുകയുള്ളൂ എങ്കിലും അതിനു വേണ്ടി പരിശ്രമിക്കുന്നത് ഗുണകരമായിത്തീരും. വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കും. വാഹനോപയോഗത്തിൽ ശ്രദ്ധ വേണം. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.

ഉന്നതരുമായി പരിചയപ്പെടാനും വിലപ്പെട്ട നിർദേശങ്ങള്‍ സ്വീകരിക്കുന്നതും തൊഴിൽപരമായി ഗുണം ചെയ്യും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ വേണ്ടവിധത്തിൽ പരിഗണിക്കും. കാർഷികമേഖലയിൽ ആദായം വര്‍ധിക്കും. അന്യദേശത്തോ വിദേശത്തോ വസിക്കുന്ന പുത്രപൗത്രാദികൾ രണ്ടു മാസത്തിനുള്ളിൽ അവധിയെടുത്ത് വന്നു ചേരുമെന്നറിഞ്ഞതിൽ ആശ്വാസം തോന്നും. മറ്റു ചിലർക്ക് വിദേശപര്യടനത്തിനുള്ള അവസരം കാണുന്നു. പൂർവികസ്വത്തിൽ ഗൃഹനിർമാണം ആരംഭിക്കും. തൊഴിൽപരമായ ആവശ്യങ്ങളോടൊപ്പം മാതാപിതാക്കളുടെ ആഗ്രഹങ്ങളും വേണ്ടവിധത്തിൽ നടത്തി കൊടുക്കാൻ സാധിക്കുന്നതിൽ ആശ്വാസം തോന്നും.

സങ്കീർണമായ സാഹചര്യങ്ങളെ അതിജീവിക്കും. ബന്ധു മിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. പുണ്യതീർഥ യാത്രകൾക്ക് അവസരം കാണുന്നു. എല്ലാ പ്രകാരത്തിലും സമാധാന അന്തരീക്ഷം സംജാതമാകുവാൻ ഭരണി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

English Summary:  Bharani Birth Star / Monthly Prediction in february by Kanippaayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA