sections
MORE

കാർത്തിക ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം കാർത്തിക നക്ഷത്രക്കാർക്കെങ്ങനെ?
Karthika
SHARE

കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ മാതാപിതാക്കളുടെ അസുഖങ്ങള്‍ കണക്കിലെടുത്ത് അവരുടെ കൂടെ താമസിക്കുന്നതിനോ മറ്റൊരു ജോലിക്കോ ശ്രമിക്കേണ്ടി വരും. ആഗസ്റ്റ് മാസത്തിനുശേഷം അതിൽ അനുകൂല ഫലം ലഭിക്കും. ഗൃഹം വാങ്ങിക്കുവാനോ വാടകയ്ക്കെടുക്കുവാനോ ഉള്ള സാഹചര്യം കാണുന്നു. നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. കാർഷികമേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കുന്നതു വഴി ആദായം ലഭിക്കും. ഔദ്യോഗിക മേഖലകളിൽ ശ്രദ്ധകുറയുന്നതു വഴി മേലധികാരികളിൽ നിന്ന് ശാസന ലഭിക്കും. ജോലി രാജിവയ്ക്കുന്നതിനുള്ള സാഹചര്യം കാണുന്നു. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും.

വ്യക്തമായ ദിശാബോധത്തോടു കൂടി പ്രവർത്തിക്കുന്നത് ഗുണം ചെയ്യും. ഗുരുകാരണവന്മാരുടെ അനുഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയിക്കും. സന്ധി സംഭാഷണം, പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കും. കലാകായിക മത്സരങ്ങളുടെ പരിശീലനം ഈ മാസത്തിൽ തുടങ്ങി വയ്ക്കും. മനസ്സിന് ആശങ്ക തോന്നുമെങ്കിലും എല്ലാം ശുഭമായി തീരും. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. കീഴ് ജീവനക്കാർക്ക് സാമ്പത്തിക സഹായം അനുവദിക്കും.

അവരിൽ നിന്ന് വളരെ സഹായകരമായ അവസ്ഥാ വിശേഷങ്ങൾ ഉണ്ടാകും. വാസ്തുദോഷം മൂലം പുതിയ ഗൃഹം വാങ്ങും. വാഹന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെടും. ഭക്തിപുരസ്സരം ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലം വിജയം കൈവരിക്കും. ഗൗരവമുള്ള വിഷയങ്ങൾ ലാഘവത്തോടെ ചെയ്തു തീർക്കും. കാർത്തിക നക്ഷത്രക്കാർക്ക് ഫെബ്രുവരി മാസത്തിൽ വളരെ നല്ല ഫലങ്ങൾ അനുഭവിക്കുന്നതിനുള്ള യോഗം കാണുന്നു. 

English Summary:  Karthika Birth Star / Monthly Prediction in February by Kanippaayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA