sections
MORE

രോഹിണി ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം രോഹിണി നക്ഷത്രക്കാർക്കെങ്ങനെ?
Rohini
SHARE

രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ വ്യത്യസ്തവും വിവിധങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം വന്നു ചേരുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശം സ്വീകരിച്ചു മാത്രമേ വ്യാപാരവിപണമേഖലകളിൽ ഏർപ്പെടാവൂ. കരാർ ജോലികൾ ഏറ്റെടുക്കുന്നവർ അവ പൂർത്തീകരിക്കാൻ അശ്രാന്തപരിശ്രമം നടത്തേണ്ടിവരും.

വിദ്യാർഥികൾക്ക് പഠനത്തിനൊപ്പം ഉദ്യോഗത്തിനുള്ള അവസരം കാണുന്നു. മറ്റു ചിലർക്ക് ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത കാണുന്നു. പിതാവിന് ഈയൊരു മാസത്തിൽ രോഗം വർധിക്കാം. പുണ്യപ്രവർത്തികളിൽ സഹകരിക്കും.  തന്മൂലം സൽകീർത്തി, സജ്ജനപ്രീതി എന്നിവ വന്നു ചേരും. അഹംഭാവം ഒഴിവാക്കണം. മറ്റുള്ളവരോട് പറഞ്ഞു കൊണ്ട് ദാനം ധർമ്മം ചെയ്യരുത്. മാതാപിതാക്കളുടെയും ഗുരുകാരണവന്മാരിൽ നിന്നും നിർദേശം സ്വീകരിക്കും. ചിരകാലാഭിലാഷമായ വിദേശ ഉദ്യോഗം വന്നു ചേരും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം വന്നു ചേരും. സുതാര്യക്കുറവിനാൽ സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും.

ജാഗ്രതയോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂല ഫലം ലഭിക്കും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടെ ചെയ്യുന്നതു വഴി ആത്മാഭിമാനത്തിന് യോഗം കാണുന്നു. കാര്‍ഷികമേഖലയില്‍ നഷ്ടം കാണുന്നു. ഗവൺമെന്റിൽ നിന്ന്  സഹായം ലഭിക്കും. നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. പണം മുതൽമുടക്കിയുള്ള കർമമണ്ഡലങ്ങൾ ഉചിതമല്ല. അവധിക്കാലത്ത് ദൂരദേശയാത്രകൾ ഉപേക്ഷിക്കും.

വസ്തുതകൾക്ക് നിരക്കാത്ത പ്രവർത്തികളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. ആരാധനാലയങ്ങളിലെ വിശേഷാവസരങ്ങളിൽ പങ്കെടുക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ സാധിക്കും.   

English Summary:  Rohini Birth Star / Monthly Prediction in february by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA