sections
MORE

മകയിരം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം മകയിരം നക്ഷത്രക്കാർക്കെങ്ങനെ?
Makayiram
SHARE

മകയിരം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ തൊഴിൽ മേഖലയിൽ അശ്രാന്തപരിശ്രമം വേണ്ടി വരും. വ്യാപാരവിപണന വിതരണമേഖലകളിൽ മാന്ദ്യം അനുഭവപ്പെടും. നിശ്ചയിച്ച കാര്യങ്ങൾക്ക് ഇരട്ടി ചെലവ് അനുഭവപ്പെടുന്നതു വഴി മനസ്സിന് സ്വസ്ഥതക്കേട് തോന്നും. ആരാധനാലയ ദർശനം നടത്തുന്നത് നന്നായിരിക്കും. വിദേശത്തുള്ളവർക്ക് ഉദ്യോഗം നഷ്ടപ്പെടാം. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും. ജോലിഭാരം വർധിക്കും. 

കാർഷികമേഖലകളിൽ നിന്ന് വിട്ടു നിന്ന് വ്യാവസായിക മേഖലകള്‍ക്ക് തുടക്കം കുറിക്കും. സംയുക്ത സംരഭങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. പണം മുതൽമുടക്കുന്നത് ഒഴിവാക്കണം. വ്യാവസായിക മേഖലകൾ ഒഴിവാക്കി വിതരണമേഖലകള്‍ക്ക് തുടക്കം കുറിക്കുന്നത് നന്നായിരിക്കും. ഓഗസ്റ്റ് മാസം മുതൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. ഗതാഗത നിയമം തെറ്റിക്കുന്നതു വഴി പിഴ അടയ്ക്കേണ്ടി വരും. പണം കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക, മദ്ധ്യസ്ഥതയ്ക്കു പോവുക, കുറി ചേരുക എന്നിവ ഒഴിവാക്കണം. അനുഭവജ്ഞാനമുള്ള വരുടെ നിർദേശം സ്വീകരിച്ച് ചെയ്യുന്ന കാര്യങ്ങൾ സ്വന്തം നിലയിൽ പ്രയോജനം ചെയ്യില്ല എങ്കിലും മറ്റുള്ളവർക്ക് ഗുണകരമായിത്തീരുന്നതിൽ ആശ്വാസം തോന്നും. അഗ്നി, ആയുധം, പണം എന്നിവ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കേണ്ടതാണ്.

 ബന്ധുമിത്രാദികളുടെ അപ്രീതിയുള്ള വചനം കേൾക്കേണ്ടി വന്നാലും പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. അശരണരായവർക്ക് സഹായം ചെയ്യും. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും. കലാകായികമത്സരങ്ങളിൽ വിജയിക്കുന്നതു വഴി അംഗീകാരം വന്നു ചേരും. വസ്തു നിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ഭൂമി വില്പന നടക്കാം. ഗൃഹത്തിന് അറ്റകുറ്റപണികൾക്കോ പുതിയ ഗൃഹം വാങ്ങിക്കുന്നതിനോ ഉള്ള യോഗം കാണുന്നു. വിദേശത്ത് പുത്രപൗത്രാദികളോടൊപ്പം താമസിക്കുന്നതിനുള്ള അവസരം ഉപേക്ഷിക്കേണ്ടതായ സാഹചര്യം കാണുന്നു. 

ആലോചനക്കുറവു മൂലം അബദ്ധം ഉണ്ടാകുമെങ്കിലും  കുടുംബാംഗങ്ങളുടെയും ജീവിതപങ്കാളിയുടെയും ഇടപെടലുകളാൽ അബദ്ധങ്ങളെ അതിജീവിക്കും. ഉഷ്ണഉദരമൂത്രാശയ രോഗപീഡകളെക്കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടുവാൻ ഇടയുള്ളതിനാൽ പ്രകൃതിജീവന ഔഷധ രീതികളും ഭക്ഷണക്രമീകരണങ്ങളും ശീലിക്കുന്നതിനുവേണ്ടി വിദഗ്ധമായ അവസരം സ്വീകരിക്കുവാനുള്ള അവസരം കൂടി മകയിരം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.   

English Summary:  Makayiram Birth Star / Monthly Prediction in february by Kanippayyur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA