sections
MORE

പൂയം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം പൂയം നക്ഷത്രക്കാർക്കെങ്ങനെ?
pooyam
SHARE

പൂയം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ കുടുംബജീവിതത്തിൽ അനുകൂലമായ സാഹചര്യം കാണുന്നു. പൂർവികമായ സ്വത്ത് തൃപ്തിയായ വിലയ്ക്ക് വില്‍ക്കാൻ പറ്റും. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കും. വ്യാപാരവിപണനവിതരണമേഖലയിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ഹ്രസ്വകാല പദ്ധതികളിൽ നിന്ന് സാമ്പത്തിക നേട്ടം കാണുന്നു. യുക്തിക്കു നിരക്കാത്ത പ്രവർത്തനമണ്ഡലങ്ങൾ ഒഴിവാക്കണം.



ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും. വിദ്യാർഥികൾക്ക് ഓർമശക്തി കുറയും. ഈശ്വരപ്രാർഥന നടത്തുന്നത് നന്ന്. കാർഷികമേഖലകളിൽ നിന്ന് തൽക്കാലത്തേക്ക് പിന്മാറുന്നത് നന്നായിരിക്കും. വിദേശത്ത് താസമിക്കുന്നവർക്ക് മറ്റൊരു ഉദ്യോഗം ലഭിക്കും. മറ്റു ചിലർക്ക് ജോലിയിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. കുടുംബത്തിലെ വസ്തുതർക്കം പരിഹരിക്കുന്നതിനായി വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും.



പകർച്ചവ്യാധി പിടിപെടുന്നതിനുള്ള സാഹചര്യം കാണുന്നു. പ്രകൃതിജീവന ഔഷധ രീതികൾ സ്വീകരിക്കുന്നത് നന്നായിരിക്കും. നിലവിലുള്ള വ്യാപാര സ്ഥാപനത്തിന്റെ ചില വിഭാഗങ്ങൾ ഒഴിവാക്കി. കൂടുതൽ വിറ്റുവരവുള്ള മേഖലകൾ വിപുലമാക്കുന്നത് നന്നായിരിക്കും. വിശേഷാവസരങ്ങളിൽ പങ്കെടുക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം.



English Summary : Pooyam / Monthly Prediction in february by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA