sections
MORE

പുണർതം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം പുണർതം നക്ഷത്രക്കാർക്കെങ്ങനെ?
Punartham
SHARE

പുണർതം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ പുത്രപൗത്രാദികളോടൊപ്പം വിദേശവാസത്തി നുള്ള യോഗം കാണുന്നു. കാർഷികമേഖലകളിൽനിന്ന് പിന്മാറി വ്യാപാര മേഖലയിൽ പ്രവർത്തിക്കും. ഗൃഹപ്രവേശനത്തിനുള്ള യോഗം കാണുന്നു. ഉദ്യോഗത്തിനു സ്ഥാനക്കയറ്റം ലഭിക്കും. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കും. വ്യത്യസ്തവും വിവിധങ്ങളുമായ കർമപഥ ങ്ങളിൽ ഏർപ്പെടാനുള്ള അവസരം ശരിയായി വിനിയോ ഗിക്കും.



തൊഴിൽപരമായ മേഖലകളോടനുബന്ധമായി കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും. സന്ധിസംഭാഷ ണങ്ങളിൽ വിജയിക്കും. മാസത്തിന്റെ ആദ്യപകുതിയിൽ മനസംഘർഷം നേരിടുമെങ്കിലും മാസത്തിന്റെ രണ്ടാംപകു തിയിൽ എല്ലാം ശരിയായി വരും. ഏറ്റെടുത്ത ദൗത്യത്തിന് സാമ്പത്തികമായി സഹായം ലഭിക്കും. പ്രസ്ഥാനത്തിന് നേട്ടം കാണുന്നു. സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ നിറവേറ്റും.



കഴിവുകൾ അംഗീകരിക്കപ്പെടും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. മാസത്തിന്റെ ആദ്യ പകുതിയിൽ അശ്രാന്ത പരിശ്രമം വേണ്ടിവരും. എല്ലാ കാര്യങ്ങളിലും കൂടുതൽ പരിശ്രമങ്ങൾ വേണ്ടി വരുമെങ്കിലും എല്ലാം ശുഭമായി തീരുവാനുള്ള യോഗം കാണുന്നു.



മാസത്തിന്റെ ആദ്യപകുതിയിൽ വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. ജാമ്യം നിൽക്കുന്നതും, പണം കടം കൊടുക്കുന്നതും ഒഴിവാക്കണം. നിശ്ചയിച്ച കാര്യങ്ങൾക്ക് മാറ്റം വരാം. ജോലിഭാരം വർധിക്കും. മാസത്തിന്റെ ആദ്യ പകുതിയില്‍ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധിയോടെ ചെയ്യണം.



English Summary: Punartham Birth Star / Monthly Prediction in february by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA