sections
MORE

തിരുവാതിര ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം തിരുവാതിര നക്ഷത്രക്കാർക്കെങ്ങനെ?
Thiruvathira
SHARE

തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ ആദ്യത്തെ പകുതിയിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾക്കുള്ള യോഗം കാണുന്നു. ഔദ്യോഗിക മേഖലകളുമായി ബന്ധപ്പെട്ടുള്ള യാത്രകള്‍ക്കും ചർച്ചകൾക്കും നേട്ടം കുറവായിരിക്കും. ദേഹപരമായിട്ടുള്ള അസ്വാസ്ഥ്യങ്ങൾ മൂലം വിദഗ്ധമായിട്ടുള്ള പരിശോധനകൾ വേണ്ടി വരുമെങ്കിലും മാരകമായ അസുഖങ്ങൾ ഇല്ലെന്നറിഞ്ഞതിൽ ആശ്വാസം തോന്നും. അവധി എടുത്ത് വിശ്രമജീവിതം നയിക്കേണ്ടി വരാം. ഭക്ഷണക്രമീകരണങ്ങളും, പ്രകൃതിജീവന ഔഷധ രീതികളും അനുവർത്തിക്കേണ്ട സാഹചര്യം കാണുന്നു.കലാകായിക മത്സരങ്ങളോട് ബന്ധപ്പെട്ട് മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ അനുകൂലമായ വിജയം കൈവരിക്കും. മാതാപിതാക്കൾക്ക് അസുഖം മൂലം ആശുപത്രിവാസത്തിനുള്ള യോഗം കാണുന്നു. വളരെ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങൾക്കു പോലും അഹോരാത്രം പ്രവർത്തനം വേണ്ടി വരും. അധ്വാനഭാരം വര്‍ധിക്കാം. അശരണർക്ക് സാമ്പത്തിക സഹായം ചെയ്യും.വിദേശത്ത് താമസിക്കുന്ന ചിലർക്ക് അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെടാം. പുതിയ വ്യവസായം തുടങ്ങിയാൽ അതിനനുസരിച്ചുള്ള നേട്ടമോ ആനുകൂല്യമോ സാമ്പത്തിക പുരോഗതിയോ ഉണ്ടാകാനിടയില്ല. വിതരണമേഖലയിൽ പണം മുതൽമുടക്കി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ ആദായം വന്നു ചേരും.ഉഷ്ണനാഡീരോഗപീഡകളെക്കൊണ്ട് അസ്വാസ്ഥ്യം അനുഭവപ്പെടാം. കരൾ സംബന്ധമായ അസുഖങ്ങളെക്കൊണ്ട് യാത്രകൾ ഒഴിവാക്കികൊണ്ടുള്ള ജോലികൾക്കു വേണ്ടി ശ്രമിക്കേണ്ട സാഹചര്യം കാണുന്നു. ആശയങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതും സ്വന്തം നിലയിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ലെങ്കിലും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനാൽ ആശ്വാസം തോന്നും. ജാമ്യം നിൽക്കുന്നതും, പണം കടംകൊടുക്കുന്നതും ഒഴിവാക്കണം.വ്യത്യസ്ത സ്വഭാവമുള്ളവരുമായി ആശയവിനിമയം നടത്താനിട വരുമെങ്കിലും വളരെ നിയന്ത്രണം വേണം. വിട്ടുവീഴ്ചാമനോഭവം സ്വീകരിക്കുന്നതു വഴി കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. സാഹിത്യരചനകൾക്ക് പ്രതീക്ഷിച്ചപോലെ നേട്ടം കുറയും.മാസത്തിന്റെ ആദ്യപകുതിയിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാകാനിടയുള്ളതു കൊണ്ട് ഈശ്വരപ്രാർഥനയോട് കൂടിയുള്ള സമീപനം സ്വീകരിക്കുകയും ക്ഷമ, വിനയം, ആത്മസംയമനം എന്നിവ പാലിച്ചുകൊണ്ടുള്ള സമീപനം സ്വീകരിക്കുന്ന പക്ഷം ഒരു പരിധി വരെ അനിഷ്ടങ്ങളെല്ലാം ഒഴിവായി ഈ മാസത്തിന്റെ രണ്ടാം പകുതിയിൽ തിരുവാതിര നക്ഷത്രക്കാർക്ക് അനുകൂലമായ വിജയം കൈവരിക്കുവാനുള്ള യോഗം കാണുന്നു.English Summary:  Thiruvathira Birth Star / Monthly Prediction in february by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA