sections
MORE

ആയില്യം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം ആയില്യം നക്ഷത്രക്കാർക്കെങ്ങനെ?
Aayilyam
SHARE

ആയില്യം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ ഏറ്റെടുക്കുന്ന കർമമണ്ഡലങ്ങളിൽ കഠിനപ്രയത്നത്തിലൂടെ മാത്രമേ ലക്ഷ്യപ്രാപ്തിയിലെത്താൻ സാധിക്കൂ. മാസത്തിന്റെ രണ്ടാമത്തിന്റെ പകുതിയിൽ വളരെ യധികം ബുദ്ധിമുട്ടുകൾ കാണുന്നു. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിക്കണമെന്നുള്ള തോന്നലുകൾ ഉണ്ടാകുമെങ്കിലും നിലവിലുള്ളത് തുടരുന്നതാകും നല്ലത്.

വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. കരാർ ജോലികളിൽ ഒപ്പു വയ്ക്കുന്നത് മാസത്തിന്റെ ആദ്യപകുതിയിൽ ആയാൽ നന്നായിരിക്കും. ദേഹാസ്വാസ്ഥ്യത്തിന് വിദഗ്ധപരിശോധന വേണ്ടിവരും. ഔദ്യോഗികമേഖലയിൽ നിന്ന് രാജിവയ്ക്കേണ്ടി വരാം. കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാതെ നോക്കണം. എല്ലാക്കാര്യങ്ങളിലും അശ്രാന്തപരിശ്രമം വേണ്ടി വരും. ചെലവ് ഇരട്ടിക്കും. പണം കടംവാങ്ങേണ്ടി വരും.

വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കണം. പണം കടംകൊടുക്കുക, ജാമ്യം നിൽക്കുക, പണം കടം വാങ്ങുക, സ്വന്തം ചുമതലകൾ മറ്റൊരാളെ ഏൽപ്പിക്കുക തുടങ്ങിയവ അബദ്ധങ്ങൾക്ക് കാരണമാകും. വിദേശയാത്രയ്ക്ക് സാങ്കേതികമായ തടസ്സം കാണുന്നു. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറണം.


എല്ലാകാര്യത്തിലും വിപരീതമായ സാഹചര്യങ്ങള്‍ കാണുന്നതിനാൽ ഈശ്വരപ്രാർഥനയോടെ ജീവിതപങ്കാളിയുടെയും ഗുരുകാരണവന്മാരുടെയും നിർദേശങ്ങൾ സ്വീകരിക്കുന്നതും അബദ്ധങ്ങളെ അതിജീവിക്കാൻ ആയില്യം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ സാധിക്കും.


English Summary : Ayilyam / Monthly Prediction in february by Kanippayyur 



തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA