sections
MORE

മകം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം മകം നക്ഷത്രക്കാർക്കെങ്ങനെ?
makam
SHARE

മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ‌ഏറെക്കുറെ തൃപ്തികരമാകും. സാമ്പത്തിക നേട്ടം കുറയും. കഴിഞ്ഞ വർഷം നിർത്തിവച്ച മേഖലകളിൽ വീണ്ടും തുടങ്ങുമെങ്കിലും നേട്ടം കുറവായിരിക്കും. ബൃഹത് പദ്ധതികൾ ഉപേക്ഷിച്ച് ചെറിയ പദ്ധതികൾ വിഭാവനം െചയ്യും. ലാഭശതമാനം ലഭിക്കത്തക്കവിധത്തിൽ ശമ്പളത്തോടു കൂടിയ ഉദ്യോഗത്തിന് ശ്രമിക്കുന്നത് നന്നായിരിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് തൊഴിൽ മേഖലകളിൽ സമ്മർദ്ദം വർധിക്കുമെങ്കിലും മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ അതെല്ലാം അതിജീവിക്കും.

ദമ്പതികൾ ഒരുമിച്ച് താമസിച്ച് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം കാണുന്നു. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകൊണ്ട് അസ്വാസ്ഥ്യം അനുഭവപ്പെടും. വിശേഷാവസരങ്ങളിലോ ആരാധാനലയത്തിലെ ഉത്സവാഘോഷങ്ങളിലോ പങ്കെടുക്കുവാനിടവരും. മനസ്സുഖം കുറയും. നിശ്ചയിച്ച കാര്യങ്ങൾക്ക് അനുകൂല സാഹചര്യം കാണുന്നു.

പുതിയ കർമ മണ്ഡലങ്ങൾ ഏറ്റെടുക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വസ്തുതകൾക്ക് നിരക്കാത്തതായ പല ആശയങ്ങളും പൊതുപ്രവർത്തനങ്ങളിൽ വന്നു ചേരുന്നതു വഴി അതിൽ നിന്നെല്ലാം ഒഴിവാകും. കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങൾ ഒഴിവാക്കും. പകർച്ചവ്യാധി പിടിപെടും.

വിദേശബന്ധമുള്ള വ്യാപാരവിപണനവിതരണ മേഖലയിൽ നിന്ന് സുതാര്യക്കുറവു മൂലം പിന്മാറും. മറ്റു ചിലർക്ക് വിദേശത്ത് താമസിക്കുന്നതിന് സ്ഥരതാമസത്തിനുള്ള അനുവാദം ലഭിക്കും. പുണ്യതീർഥഉല്ലാസയാത്രകൾക്കുള്ള യോഗം മകം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.



English Summary : Makam / Monthly Prediction in february by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA