sections
MORE

പൂരം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം പൂരം നക്ഷത്രക്കാർക്കെങ്ങനെ?
Pooram
SHARE


പൂരം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ പദ്ധതികൾ സമർപ്പിക്കുന്നതിൽ ആത്മവിശ്വാസം ഉണ്ടാകും. പണം മുതൽമുടക്കേണ്ട സാഹചര്യത്തിൽ ധനകാര്യ സ്ഥാപനത്തെ ആശ്രയിക്കേണ്ടി വരും. വിജ്ഞാനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്യുവാനും സ്വീകരിക്കുവാനും മറ്റുള്ളവർക്കു പകർന്നുകൊടുക്കാനുമായി വിനിയോഗിക്കുന്നതു വഴി സൽകീർത്തി, സജ്ജനപ്രീതി, പ്രതാപം, ഐശ്വര്യം എന്നിവ ലഭിക്കും. സർവർക്കും സ്വീകാര്യമായ രീതിയിൽ പുതിയ ഭരണസംവിധാനം അവലംബിക്കും.

കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം അനുകൂലമായിത്തീരും. വ്യാപാരവിപണന വിതരണമേഖലകളോടനുബന്ധമായി യാത്ര വേണ്ടി വരും. ശാരീരിക അസ്വസ്ഥതകൾ മൂലം പ്രകൃതിജീവന ഔഷധ രീതികൾ സ്വീകരിക്കുന്നതു വഴി അവയൊക്കെ അതിജീവിക്കും. നിശ്ചയിച്ച കാര്യങ്ങൾക്ക് അനുകൂലമായ വിജയം. വിദ്യാർഥികൾക്കും, ഗവേഷകർക്കും, ശാസ്ത്രജ്ഞർക്കും മാസത്തിന്റെ രണ്ടാം പകുതിയിൽ അനുകൂലം.

തൊഴിൽ മേഖലകളിൽ അധ്വാനം വർധിക്കും. ക്രയവിക്രയങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതി നേടും. ലാഭ വിഹിതമുള്ള മേഖലകള്‍ പണം മുതൽ മുടക്കം. വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിൽ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം കാണുന്നു. വ്യത്യസ്തവും വിവിധങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടുക വഴി വ്യക്തിപരമായും സമൂഹത്തിനും ഗുണകരമായിത്തീരും.

ആത്മാർഥമായി പ്രവർത്തിക്കുന്നതു വഴി സല്‍കീർത്തി നേടും. പഠിച്ച വിദ്യയോടനുബന്ധമായി ഉദ്യോഗം ലഭിക്കും. കുടുംബാംഗങ്ങളെ ഒരുമിച്ച് താമസിപ്പിക്കുന്നതിനായി ഉദ്യോഗം ക്രമീകരിക്കും. പട്ടണത്തിൽ വീട് വാങ്ങിക്കുന്നതിനോ വാടകയ്ക്കെടുക്കുവാനോ പൂരം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.

English Summary : Pooram Birth Star / Monthly Prediction in february by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA