sections
MORE

ഉത്രം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം ഉത്രം നക്ഷത്രക്കാർക്കെങ്ങനെ?
Uthram
SHARE

ഉത്രം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ മനസ്സിൽ ഉദ്ദേശിക്കുന്ന പദ്ധതികളിൽ ആത്മാർഥമായി പ്രവർത്തിക്കുവാനുള്ള അവസരം ലഭിക്കും. ഏറ്റെടുത്ത ദൗത്യത്തിന് അനുകൂലമായ വിജയം ലഭിക്കും. വ്യാപാരവിപണന വിതരണമേഖലയിൽ പുതിയ ആശയങ്ങൾ വന്നു ചേരും. സ്വന്തമായി പണം മുതൽമുടക്കിയുള്ള പ്രവർത്തന മേഖലകളിൽ ഏർപ്പെടുവാനുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം മനസമാധാനത്തിന് വഴിയൊരുക്കും. വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും.

ഉന്നതരുമായി ആശയവിനിമയം നടത്തും. മാസത്തിന്റെ ആദ്യ പകുതിയിൽ പദ്ധതി സമർപ്പണം, പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ അനുകൂലമായ വിജയം കൈവരിക്കും. പ്രവർത്തന മണ്ഡലങ്ങളിൽ പലവിധത്തിലുള്ള ആശയങ്ങളും വന്നു ചേരുമെങ്കിലും പണം മുതൽമുടക്കിയുള്ള മേഖലകളിൽ നിന്ന് പിന്മാറുന്നത് ഗുണകരമായിത്തീരും. സർവർക്കും സ്വീകാര്യമായ പുതിയ നിലപാട് സ്വീകരിക്കുന്നതു വഴി മേലധികാരികളുടെ അനുമോദനം വന്നു ചേരും. സന്ധിസംഭാഷണം, ചർച്ച, പരീക്ഷ എന്നിവയിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും.

കാർഷികമേഖലകളിൽ ആധുനികസംവിധാനം സ്വീകരിക്കുന്നതിനുള്ള അവസരം ലഭിക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. വിജ്ഞാനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്യാനും മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കുവാനും പകർന്നു കൊടുക്കാനും ഉള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. കുടുംബാംഗങ്ങളെ ഒരുമിപ്പിച്ച് താമസിപ്പിക്കാനുള്ള സാഹചര്യം കാണുന്നു. ഉദ്യോഗമാറ്റത്തിനുമുള്ള യോഗം കാണുന്നു.

മുൻകാലപ്രാബല്യത്തോടെ ശമ്പളവർധനവ് ലഭിക്കും. അസുഖങ്ങൾ വർധിക്കും. ഭക്ഷണക്രമീകരണങ്ങളിൽ ശ്രദ്ധവേണം. ആയുർവേദചികിത്സകൾ തുടങ്ങി വയ്ക്കും. ആത്മാർഥമായി പ്രവർത്തിക്കുന്ന മേഖലകളിൽ എല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കുവാൻ ഉത്രം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.


English Summary : Uthram Birth Star / Monthly Prediction in february by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA