sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കനുകൂലമോ?
Prediction-845
SHARE

അശ്വതി:

തന്ത്രപ്രധാനമായ കാര്യങ്ങൾ ആവിഷ്‌കരിക്കുവാൻ സാധിക്കും. പുതിയ പദ്ധതികൾക്കു രൂപകൽപന തയാറാകും. ഉത്തരവാദിത്തം വർധിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ദാമ്പത്യ ബന്ധത്തിൽ സന്തുഷ്‌ടിയും സമാധാനവും ഉണ്ടാകും.

ഭരണി:

അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. സന്താന സംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും. മാതാപിതാക്കളോടൊപ്പം ഉല്ലാസ യാത്രയ്‌ക്ക് അവസരം ലഭിക്കും. 

കാർത്തിക:

പ്രവർത്തന വിജയമുണ്ടാകും. യാത്രാക്ലേശം വർധിക്കും. വിശ്വാസ വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വിജ്‌ഞാനം ആർജിക്കുവാനും പകർന്നു കൊടുക്കുവാനും അവസരമുണ്ടാകും. സുരക്ഷയോടു കൂടിയുളള ഗൃഹത്തിലേക്കു മാറി താമസിക്കും.  

രോഹിണി:

സ്വന്തം കഴിവു കുറവിനു മറ്റുള്ളവരെ കുറ്റം പറയരുത്. അവസരോചിതമായി പ്രവർത്തിക്കുവാൻ കഠിന പ്രയത്നം വേണ്ടിവരും. ഗുരുഉപദേശത്താൽ ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം. സുനിശ്ചിത കാര്യങ്ങൾക്കു പോലും വ്യതിചലനം വന്നുചേരും. 

മകയിരം :

ഊഹക്കച്ചവടത്തിൽ വിജയിക്കും. ചിന്തിക്കാതെ ഒരു വാഗ്‌ദാനവും അരുത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പിതൃസ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്‌ക്കും. സമർപ്പിച്ച പദ്ധതിക്ക് അന്തിമ നിമിഷത്തിൽ അംഗീകാരം ലഭിക്കും.

തിരുവാതിര:

പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും. സജീവ സാന്നിധ്യത്താൽ സർവകാര്യ വിജയമുണ്ടാകും. മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. പാരമ്പര്യ പ്രവൃത്തികളിൽ പരിശീലനം തേടും. കലാ കായിക മത്സരങ്ങളിൽ വിജയിക്കും. 

പുണർതം:

പ്രതികരണശേഷി വർധിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനിടവരും. നിഷ്‌ഠയോടു കൂടി വ്യവസ്ഥകൾ പാലിക്കും. സജ്ജന സംസർഗത്താൽ സദ്‌ചിന്തകൾ വർധിക്കും. വിവേകത്തോടു കൂടിയുള്ള സമീപനം സർവകാര്യ വിജയങ്ങൾക്കും വഴിയൊരുക്കും. ആഗ്രഹിച്ച പദവി ലഭിക്കും.  

പൂയം:

ദമ്പതികളുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടും. ക്രിയാത്മക നടപടികളിൽ ആത്മാർത്ഥമായി സഹകരിക്കും. ധർമപ്രവൃത്തികൾക്കും പുണ്യ പ്രവൃത്തികൾക്കുമായി പണം ചെലവാക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലമാക്കും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനിട വരും. 

ആയില്യം:

പ്രവർത്തന വിജയത്താൽ പ്രശംസ കേൾക്കുവാനിടവരും. ചർച്ചകളിൽ വിജയിക്കും. അവധിയെടുത്തു ജന്മനാട്ടിലേക്കു യാത്ര പുറപ്പെടും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. പാരമ്പര്യ പ്രവൃത്തികളിൽ പരിശീലനം തേടും. സുഖലോലുപനായ പുത്രനു നിയന്ത്രണം ഏർപ്പെടുത്തും. 

മകം:

കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. പരിശ്രമങ്ങൾക്കു ഫലമുണ്ടാകും. ആഗ്രഹിച്ച വിദേശ യാത്രയ്‌ക്ക് അനുമതി ലഭിക്കും. അമിത ഭക്ഷണത്താൽ അസ്വാസ്ഥ്യമനുഭവപ്പെടും. നീർദോഷ രോഗപീഡകൾ വർധിക്കും. സന്താന സൗഖ്യമുണ്ടാകും.

പൂരം:

വിജ്‌ഞാനം ആർജിക്കുവാനും പകർന്നു കൊടുക്കുവാനും അവസരമുണ്ടാകും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്‌ക്കുവാനിട വരും. വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും. കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും.

ഉത്രം:

മംഗളവേളയിൽ വച്ച് വിശിഷ്‌ട വ്യക്തികളെ പരിചയപ്പെടുവാൻ അവസരമുണ്ടാകും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. മനോധൈര്യം കുറയും. പ്രതിസന്ധികളിൽ താങ്ങായി നിന്നവരെ അനുമോദിക്കുവാൻ അവസരമുണ്ടാകും.                                    

അത്തം:

തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. പുത്രപൗത്രാദികളുടെ ആഗമനം മനസ്സന്തോഷത്തിനു വഴിയൊരുക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. സഹപാഠിയെ കാണുവാനും ഗതകാല സ്‌മരണകൾ പങ്കുവയ്‌ക്കുവാനും അവസരമുണ്ടാകും. 

ചിത്തിര:

അഭിമാനം സംരക്ഷിക്കുവാൻ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകും. ആത്മവിശ്വാസവും കാര്യ നിർവഹണ ശക്തിയും വർധിക്കും. അവധി ലഭിച്ചതിനാൽ ആശ്വാസമാകും. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറി സ്വന്തമായ പ്രവർത്തന മേഖലകൾക്കു തുടക്കം കുറിക്കും. 

ചോതി:

ആരോഗ്യം തൃപ്‌തികരമായിരിക്കും. വ്യവസായത്തിൽ പരിചയസമ്പന്നരെ നിയോഗിക്കും. പുത്രന്റെ അമിത ചെലവിനു നിയന്ത്രണം ഏർപ്പെടുത്തും. പരിശ്രമത്തിനു ഫലമുണ്ടാകും. ചർച്ചകൾ വിജയിക്കും. ചുമതലാ ബോധമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസവും അഭിമാനവും തോന്നും. ഗൃഹനിർമാണം പൂർത്തീകരിക്കും.      

വിശാഖം:

മത്സരങ്ങൾക്കു പരിശീലനം തുടങ്ങിവയ്‌ക്കും. ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കും. അന്യരുടെ വിഷമാവസ്ഥകൾക്കു ശാശ്വതപരിഹാരം നിർദേശിക്കുവാൻ സാധിക്കും. വാക്കുകളും പ്രവൃത്തികളും ഫലപ്രദമായിത്തീരും. മാതാപിതാക്കളോടൊപ്പം ആരാധനാലയങ്ങൾ സന്ദർശിക്കുവാൻ യാത്ര പുറപ്പെടും.

അനിഴം:

സത്യസന്ധതയോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യ പ്രാപ്‌തിക്കു വഴിയൊരുക്കും. പുതിയ വ്യാപാരം തുടങ്ങുന്നതിന്റെ ചർച്ചയിൽ പങ്കെടുക്കും. വരവും ചെലവും തുല്യമായിരിക്കും. സന്ധിവേദന വർധിക്കും. വിദ്യാർഥികൾക്ക് ഉദാസീന മനോഭാവം വർധിക്കും. കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്തു കരാറെഴുതും. 

തൃക്കേട്ട:

മാതാപിതാക്കളുടെ ആഗ്രങ്ങൾ സാധിപ്പിക്കും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ ഉത്സാഹമുണ്ടാകും. അറിവ് സമ്പാദിക്കുവാൻ അവസരമുണ്ടാകും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം. വാക്‌തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം.     

മൂലം:

പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. വസ്തുവിൽപന സാധ്യമാകും. ഒരുപരിധിയിലധികം പണം മുതൽമുടക്കിയുള്ള പ്രവൃത്തികളിൽ നിന്നു വിട്ടുനിൽക്കണം. കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകൾ അന്തിമ നിമിഷത്തിൽ പരിഗണിക്കപ്പെടും. വിശേഷപ്പെട്ട ദേവാലയ ദർശനത്താൽ ആശ്വാസം തോന്നും. 

പൂരാടം:

ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. സന്ധി സംഭാഷണം വിജയിക്കും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. മേലധികാരി പദം ലഭിക്കുന്നതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ കഴിയും. സാമ്പത്തിക ക്രയവിക്രയങ്ങൾക്കു സന്താനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും.  

ഉത്രാടം:

ദേഹ സംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും. വർധിച്ചുവരുന്ന അധികാരപരിധി ഏറ്റെടുക്കും. സ്വത്തുതർക്കം പരിഹരിക്കുവാൻ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകും. പുതിയ വ്യാപാരവ്യവസായങ്ങൾക്കു തുടക്കം കുറിക്കും. പ്രവർത്തനങ്ങളിലുള്ള നിഷ്കർഷ സൽകീർത്തിക്കു വഴിയൊരുക്കും. സുരക്ഷിതമായ മേഖലകളിൽ പണം മുടക്കും. തൃപ്‌തിയായ ഭൂമി വാങ്ങുവാനിട വരും. നിർത്തിവച്ച പാഠ്യപദ്ധതി പുനരാരംഭിക്കും. 

തിരുവോണം:

പ്രവർത്തന മേഖലകളിൽ ക്രമാനുഗതമായ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിശ്വാസ യോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി സഹകരിക്കും. പദ്ധതികൾക്കു പൂർണതയുണ്ടാകും. വിട്ടുവീഴ്‌ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുക്കൾ വിരോധികളായിത്തീരും. സുപ്രധാനമായ കാര്യങ്ങൾക്കു സുവ്യക്തമായ ധാരണയുണ്ടാകും. വാഹന ഉപയോഗം ഉപേക്ഷിക്കണം. അന്യരുടെ വിഷമാവസ്ഥകൾക്കു ശാശ്വതപരിഹാരം കണ്ടെത്തും.  അവിചാരിതമായി ഉദ്യോഗം നഷ്‌ടപ്പെടുമെങ്കിലും മറ്റൊന്നു ലഭിക്കും.

അവിട്ടം:

പഠിച്ച വിഷയത്തോട് അനുബന്ധമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. പുനഃപരീക്ഷയിൽ വിജയിക്കും. മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കുവാനിട വരും. സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറി സ്വന്തമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. മധ്യസ്ഥ ശ്രമങ്ങൾ വിജയിക്കും. ദാമ്പത്യ ബന്ധത്തിന് അനിഷ്‌ടങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. 

ചതയം:

കുടുംബജീവിതത്തിൽ സന്തുഷ്‌ടിയും സമാധാനവും ഉണ്ടാകും. സുവ്യക്തമായ സുരക്ഷാ നടപടികൾക്കു പണം മുടക്കും. കുടുംബസമേതം വിനോദ യാത്രയ്‌ക്ക് അവസരമുണ്ടാകും. ചിരകാലാഭിലാഷ പ്രാപ്‌തിയായ വിദേശ യാത്രയ്‌ക്ക് അവസരം ലഭിക്കും. വരവും ചെലവും തുല്യമായിരിക്കും. ആരോഗ്യം തൃപ്‌തികരമായിരിക്കും. 

പൂരുരുട്ടാതി:

പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. ഭൂമി ക്രയവിക്രയങ്ങളിൽ പണം മുടക്കും. അവനവനിൽ നിക്ഷിപ്‌തമായ ചുമതലകൾ അന്യരെ ഏൽപിച്ചാൽ അബദ്ധമാകും. ദീർഘവീക്ഷണത്തോടു കൂടിയ പ്രവർത്തനങ്ങൾക്കു പൊതുജന പിന്തുണ ലഭിക്കും. ബന്ധുവിന്റെ അകാല വിയോഗം പൂർവകാല സ്‌മരണകൾ ഓർക്കുവാൻ വഴിയൊരുക്കും. 

ഉത്രട്ടാതി:

തൊഴിൽപരമായ അനിശ്ചിതാവസ്ഥകൾക്കു പരിഹാരമാകും. മറ്റുള്ളവരുടെ ഉയർച്ചയിൽ അനുമോദിക്കുവാനും പ്രശംസിക്കുവാനുമുള്ള സന്മനസ്സിനു കീർത്തി ലഭിക്കും. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആശങ്ക വർധിക്കും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യ പ്രാപ്‌തി നേടും. പറയുന്ന വാക്കുകൾ ഫലപ്രദമാകും. 

രേവതി:

സംതൃപ്‌തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. അസാന്മാർഗിക പ്രവൃത്തികളിൽ നിന്നു സുഹൃത്തിനെ രക്ഷിക്കുവാൻ സാധിക്കും. ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. പണമിടപാടുകൾ ചെയ്യുന്നവർക്കു പ്രതികൂല സാഹചര്യമുണ്ടാകും.

English Summery : Weekly Star Prediction By Kanippayyur / February 09 to 15

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA