sections
MORE

അത്തം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം അത്തം നക്ഷത്രക്കാർക്കെങ്ങനെ?
atham
SHARE

അത്തം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന പ്രവർത്തനവും തൊഴിൽ പരമായിട്ടുള്ള രൂപീകരണവും അനുകൂല സാഹചര്യം ലഭിക്കും. ബന്ധുജനങ്ങളിൽ നിന്നും മാതാപിതാക്കളിൽ നിന്നും അനുമോദനങ്ങൾ ലഭിക്കും. സന്ധി സംഭാഷണങ്ങളിൽ വിജയം കൈവരിക്കുന്നതു വഴി മാർഗ്ഗ തടസ്സങ്ങൾ നീങ്ങി അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കും.


2021 ൽ പൂർത്തീകരിക്കുന്ന ബൃഹത്പദ്ധതികൾക്ക് തുടക്കം കുറിക്കും. നിശ്ചയിച്ച കാര്യങ്ങൾക്ക് അനുകൂല വിജയം കൈവരിക്കും. വ്യാപാരവിപണന വിതരണ മേഖലകളിൽ അനുകൂലമായ വിജയം കൈവരിക്കും. സാമ്പത്തിക നില മെച്ചമല്ലാത്തതിനാൽ ധനകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതായി വരും. ഉദര രോഗപീഡകൾ മൂലം പ്രകൃതിജീവനഔഷധങ്ങള്‍ സ്വീകരിക്കും. വ്യാപാരത്തില്‍ പുരോഗതി ഉണ്ടാകും. വ്യാവസായിക മേഖലകളിൽ ചിലത് ഒഴിവാക്കേണ്ടി വരും. വ്യവസായം വിൽക്കണമെന്ന സാഹചര്യത്തിൽ നിന്ന് ഒഴിവാകും. ഉദ്യോഗം ഉപേക്ഷിക്കണം എന്ന തീരുമാനത്തിൽ നിന്ന് പിന്മാറും.


കുടുംബത്തിൽ സമാധാനം,സ്വസ്ഥത, ദാമ്പത്യസൗഖ്യം എന്നിവ ഉണ്ടായിത്തീരും. മംഗളകർമ്മങ്ങളിൽ സജീവ സാന്നിധ്യം വേണ്ടി വരും. വ്യത്യസ്തവും വിവിധങ്ങളുമായ കർമ്മ പഥങ്ങളില്‍ ഏർപ്പെടും. ആരാധനാലയങ്ങളിലെ ഉൽസവാഘോഷങ്ങളിൽ പങ്കെടുക്കുന്നതു വഴി സമാധാനപരമായ അന്തരീക്ഷം സംജാതമാകുവാൻ ഫെബ്രുവരി മാസത്തിൽ അത്തം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.


English Summary : Atham Birth Star / Monthly Prediction in february by Kanippayyur 



തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA