sections
MORE

ചിത്തിര ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം ചിത്തിര നക്ഷത്രക്കാർക്കെങ്ങനെ?
chithira
SHARE

ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ വിഭാവനം ചെയ്യുന്ന പദ്ധതികൾക്കെല്ലാം അനുകൂലമായ സാഹചര്യങ്ങളും സാമ്പത്തിക സഹായങ്ങളും വന്നു ചേരും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ ഗൃഹത്തിൽ നിന്ന് വിട്ട് നിന്ന് ദൂരദേശവാസത്തിനുള്ള യോഗം കാണുന്നു. മറ്റു ചിലർക്ക് അധ്വാനഭാരവും ചുമതലകളും വർധിക്കുന്ന വിഭാഗം ഏറ്റെടുക്കും. വിദേശത്ത് താമസിക്കുന്നവർക്ക് നിലവിലുള്ള ജോലിയിൽ സ്ഥാനക്കയറ്റമോ സാമ്പത്തിക നേട്ടമോ ഇല്ലാത്ത സാഹചര്യത്തിൽ ജോലി രാജി വയ്ക്കാനുള്ള തീരുമാനം സുഹൃത്തിന്റെ നിർദേശത്താൽ ഉപേക്ഷിക്കും.

മക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്ര വേണ്ടി വരും. വിദ്യാർഥികൾക്കും ഗവേഷകർക്കും പലവിധത്തിലുള്ള മാർഗ്ഗതടസ്സങ്ങൾ അനുഭവപ്പെടും. പഠിച്ച വിദ്യ പ്രാവർത്തികമാക്കാൻ ഇടവരുമെങ്കിലും അതിനനുസരിച്ചുള്ള നേട്ടം കുറവായിരിക്കും. വ്യക്തിസ്വാതന്ത്ര്യം പ്രയോജനപ്പെടുത്തും. നിർണ്ണായക തീരുമാനം സ്വീകരിക്കുന്നതു വഴി എല്ലാ കാര്യങ്ങളും സമയബന്ധിതമായി ചെയ്തു തീർക്കും. ദേഹാസ്വാസ്ഥ്യങ്ങളാല്‍ വിദഗ്ധ പരിശോധന വേണ്ടി വരും.

വ്യാപാരവിപണന വിതരണമേഖലകളോട് ബന്ധപ്പെട്ട് ചർച്ചകളും യാത്രകളും ഫലപ്രദമായി വിനിയോഗിക്കുവാൻ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. വാഹനം മാറ്റി വാങ്ങാനുള്ള സാധ്യത കാണുന്നു. വാസ്തുശാസ്ത്ര പ്രകാരം നിലവിലുള്ള ഗൃഹത്തിന് ചില മാറ്റങ്ങൾ വരുത്താൻ തയാറാകും. മറ്റൊരു ഭൂമി വാങ്ങി പുതിയ ഗൃഹം നിർമ്മിക്കാനുള്ള സഹാചര്യം കാണുന്നു.

ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും. സഹജമായിട്ടുള്ള കഴിവുകൾക്ക് അംഗീകാരം ലഭിക്കും. ഏതൊരു കാര്യവും പ്രാരംഭത്തിൽ ചില തടസ്സങ്ങൾ അനുഭവപ്പെടുമോ എന്ന ഒരു ആശങ്ക ഉണ്ടായിത്തീരും എങ്കിലും എല്ലാം ശുഭപരിസമാപ്തിയിലെത്തിക്കുവാനുള്ള ക്ഷമയും വിനയവും ആത്മവിശ്വാസവും ഉണ്ടാകുവാനും അതിലുപരി ഈശ്വരപ്രാർഥനകളോട് കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടെ എല്ലാം ഫലപ്രാപ്തിയിലെത്തിക്കുവാൻ ചിത്തിര നക്ഷത്രക്കാര്‍ക്ക് ഈ ഫെബ്രുവരിയിൽ യോഗം കാണുന്നു.English Summary : Chithira Birth Star / Monthly Prediction in february by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA