sections
MORE

അനിഴം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം അനിഴം നക്ഷത്രക്കാർക്കെങ്ങനെ?
Anizham
SHARE

അനിഴം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ കഴിഞ്ഞ രണ്ടു മൂന്നു വർഷമായി അനുഭവിച്ചു വന്നിരുന്ന അവസ്ഥാവിശേഷങ്ങൾ മാറി ക്രമാനുഗതമായ പുരോഗതി ഉണ്ടാകും. പണം മുതൽമുടക്കുന്നത് അത്ര നല്ലതല്ല. മറ്റു ചിലർക്ക് കർമ മണ്ഡലങ്ങൾക്ക് മാറ്റങ്ങൾ വരുത്തുന്നതും ജന്മനാട്ടിലേക്ക് ഉദ്യോഗമാറ്റം ലഭിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും വിജയം കൈവരിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ജോലി ലഭിക്കും. പഠനത്തോടൊപ്പം ഉദ്യോഗം ലഭിക്കും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന ബന്ധുമിത്രാദികളുടെ സമീപനം അനുകൂലമായിത്തീരും.

മാതാവിന് അസുഖം, വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കണം. സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും നിർദേശം ഉപദേശം നൽകാനുമുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കണം. സ്വീകരിക്കുന്ന ആശയങ്ങൾ സ്വന്തം നേട്ടത്തിനെക്കാൾ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിൽ കൃതാർഥത അനുഭവപ്പെടും. ആത്മാഭിമാനത്തിനെ ചോദ്യം ചെയ്തതിനാൽ ജോലി രാജിവയ്ക്കേണ്ട സാഹചര്യം കാണുന്നു. വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരം താമസത്തിനുള്ള അനുമതി ലഭിക്കും. അന്യദേശത്ത് പുത്രപൗത്രാദികളോടൊപ്പം യാത്ര പുറപ്പെടാനുള്ള യോഗം കാണുന്നു.

ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. നിരവധി കാര്യങ്ങൾ അനുകൂലമാകും. വ്യാപാരവിപണനവിതരണ മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. ബന്ധുമിത്രാദികളോടൊപ്പം ദേവാലയദർശനം നടത്തും. പല സാഹചര്യങ്ങളെയും യുക്തിപൂർവം നേരിടുന്നതു വഴി എല്ലാ കാര്യങ്ങളും അനുകൂലമായിത്തീരും. സഹജമായ കഴിവുകൾക്ക് അംഗീകാരം. എല്ലാ കാര്യങ്ങളും സുതാര്യമായി ചെയ്യുന്നതുവഴി ഈ ഫെബ്രുവരി മാസത്തിൽ ബൃഹത്തായ ആശയങ്ങൾ വന്നു ചേരാൻ അനിഴം നക്ഷത്രക്കാർക്ക് ഈ മാസത്തിൽ യോഗം കാണുന്നു.

English Summary :  Anizham Birth Star / Monthly Prediction in February by Kanippayyur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA