sections
MORE

ചോതി ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം ചോതി നക്ഷത്രക്കാർക്കെങ്ങനെ?
chothi
SHARE

ചോതി നക്ഷത്രത്തിൽ ജനിച്ചവർക്ക് കുടുംബത്തിൽ സമാധാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വാഹനത്തിൽ അസമയങ്ങളിൽ ഒറ്റയ്ക്കുള്ള യാത്ര കഴിവതും ഒഴിവാക്കുക. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പറ്റും. ചെലവുകൾ ഇരട്ടിയാകും. മംഗളകർമങ്ങളിൽ പങ്കെടുക്കും. അന്യദേശത്ത് വസിക്കുന്ന മക്കളോടൊപ്പം ഒരുമിച്ച് താമസിക്കുന്നതിനുള്ള അവസരം ലഭിക്കും. ബന്ധുമിത്രാദികളോടൊപ്പമോ സഹപ്രവർത്തകരോടൊപ്പമോ ഏപ്രിൽ മെയ് മാസ കാലങ്ങളിൽ വിനോദയാത്രയ്ക്കുള്ള യോഗം കാണുന്നു.



വ്യാപാരവിപണനവിതരണ മേഖലയോട് ബന്ധപ്പെട്ട് യാത്രകളും ചർച്ചകളും വേണ്ടി വരും. വിദേശത്തു താമസിക്കുന്നവർക്ക് സ്ഥിരതാമസത്തിനു അനുമതി ലഭിക്കാത്തതിനാൽ കുടുംബാംഗങ്ങളെ നാട്ടിലേക്ക് മാറ്റി പാർപ്പിക്കേണ്ടി വരും. ജീവിത ചെലവ് വർധിക്കും. നീതിന്യായം നടപ്പിലാക്കുന്നതിനായി കഠിനപ്രയത്നം വേണ്ടി വരും. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂലമായ വിജയം കൈവരിക്കും. ഉപരിപഠനത്തിന് ചേരുവാനുള്ള യോഗം കാണുന്നു.



സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും. കലാകായിക മത്സരങ്ങൾക്ക് പരിശീലനത്തിന് തുടക്കം കുറിക്കുവാനുള്ള യോഗം ചോതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.



English Summary : Chothi Birth Star / Monthly Prediction in february by Kanippayyur 



തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA