sections
MORE

തൃക്കേട്ട ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം തൃക്കേട്ട നക്ഷത്രക്കാർക്കെങ്ങനെ?
Thriketta
SHARE

തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ പഠിച്ച വിദ്യയോടനുബന്ധമായി നിയമനാനുമതി ലഭിക്കും. ബന്ധമിത്രാദികളുടെയും മാതാപിതാക്കളുടെയുമൊപ്പം താമസിച്ച് ജോലി ചെയ്യുവാനുള്ള അവസരം ലഭിക്കും. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം മാറ്റി ബന്ധുമിത്രാദികളുടെ വിവാഹാവശ്യത്തിനുവേണ്ടി സാമ്പത്തിക സഹായം ചെയ്യും. കാർഷിക മേഖലകളിൽ നിന്ന് ആദായം ലഭിക്കും. ഗവൺമെന്റുമായി ബന്ധപ്പെട്ട ഇന്റർവ്യൂ, പരീക്ഷ എന്നിവയിൽ വിജയിക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിക്കുന്നതു വഴി അനുകൂലമായ വിജയത്തിന് യോഗം കാണുന്നു.

മാതാപിതാക്കളുടെ അസുഖം മൂലം അവർക്ക് സുരക്ഷിതമായ എല്ലാം കാര്യങ്ങളും ചെയ്തുകൊണ്ട് വിദേശത്തു തന്നെ തുടരാൻ തീരുമാനിക്കുന്നത് ജീവിതത്തിൽ ചില വഴിത്തിരിവിനു തന്നെ കാരണമായേക്കാം. പരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. പരീക്ഷ, ഇന്റർവ്യൂ, കലാകായികമത്സരങ്ങൾ തുടങ്ങിയവയിൽ എല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കും. വാസ്തവ വിരുദ്ധമായ പല തോന്നലുകളെയും അതിജീവിക്കുവാൻ ഒരു പക്ഷേ ജീവിതപങ്കാളിയുടെ ആശയങ്ങൾ പരിഗണിക്കുന്നത് നന്നായിരിക്കും.

അന്യദേശത്ത് വസിക്കുന്ന പുത്രപൗത്രാദികൾ നാട്ടിൽ വന്നു ചേരുന്നതിൽ ആശ്വാസം തോന്നും. ഗൃഹത്തിന്റെ അറ്റകുറ്റ പണികൾ നടത്തും. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന പ്രവർത്തനങ്ങളിൽ എല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കും. നിരവധി കാര്യങ്ങൾ അഭിമുഖീകരിക്കാനുള്ള യോഗം കാണുന്നു. അവ്യക്തമായതും രേഖാപരമായല്ലാത്ത തുമായ സാമ്പത്തിക ഇടപാടുകളിൽ നിന്നും യുക്തിപൂർവം പിന്മാറുന്നത് നന്നായിരിക്കും.

വേണ്ടപ്പെട്ടവർക്കോ ബന്ധുമിത്രാദികൾക്കോ പണം കടം കൊടുക്കേണ്ട സാഹചര്യം കാണുന്നു. വർഷങ്ങൾക്കു മുമ്പ് പണം കടം കൊടുത്ത സംഖ്യയ്ക്കു പകരം ഭൂമി കൈവശം വന്നു ചേരാനോ പൂർവ്വിക സ്വത്ത് രേഖാപരമായി ലഭിക്കാനോ ഉള്ള യോഗം കാണുന്നു. സഹജമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കുന്നതു വഴി ആശ്വാസം തോന്നും.

വിപരീത സാഹചര്യങ്ങളെ നിഷ്പ്രയാസം അതിജീവിക്കും. അമിതമായ ആഹ്ലാദം ഒഴിവാക്കണം. അഹംഭാവം ഒഴിവാക്കിയുള്ള സമീപനം സ്വീകരിച്ചു കഴിഞ്ഞാൽ എല്ലാ പ്രകാരത്തിലും സമാധാനപരമായിട്ടുള്ള അന്തരീക്ഷം സംജാതമാകുവാൻ തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.

English Summary: Thriketta Birth Star / Monthly Prediction in February by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA