sections
MORE

വിശാഖം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം വിശാഖം നക്ഷത്രക്കാർക്കെങ്ങനെ?
Vishakham
SHARE

വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ തൊഴിൽ രംഗങ്ങളിൽ അനുഭവിച്ചു വന്നിരുന്ന ദുരിതങ്ങൾ നില നിൽക്കുന്നതിനാൽ തൽക്കാലത്തേക്ക് വ്യാപാരവ്യവസായങ്ങൾ ഉപേക്ഷിച്ച് ഉദ്യോഗത്തിൽ പ്രവേശിക്കാൻ തീരുമാനിക്കും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ ആശ്വാസം തോന്നും. കുടുംബത്തിൽ സമാധാനം, സ്വസ്ഥത, ദാമ്പത്യസൗഖ്യം എന്നിവയുണ്ടാകും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. വിദ്യാർഥികൾക്ക് ആത്മവിശ്വാസം വർധിക്കും.

പദ്ധതി സമർപ്പണത്തിൽ വിജയിക്കും. പണം കുറച്ചു കൊണ്ട് ഏറ്റെടുക്കേണ്ടതായ സാഹചര്യങ്ങളിൽ നിന്ന് യുക്തിപൂർവം പിന്മാറുന്നത് നന്നായിരിക്കും. മാനസികമായി സ്വല്പം സമാധാനക്കേടുണ്ടാകുമെങ്കിലും എല്ലാം അതിജീവിക്കുവാൻ സാധിക്കും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങൾ സ്വീകരിക്കുന്നത് നന്നായിരിക്കും. നാഡിനീർദോഷ രോഗ പീഡകളെ കൊണ്ടും ഉഷ്ണരോഗപീഡകളെക്കൊണ്ടും അസ്വാസ്ഥ്യമനുഭവപ്പെടുമെങ്കിലും പ്രകൃതി ചികിത്സയും ഭക്ഷണക്രമീകരണവും, വ്യായാമവും സ്വീകരിക്കുന്നതു കൊണ്ട് ആരോഗ്യം മെച്ചപ്പെടും.

വാഹന ഉപയോഗത്തിൽ ശ്രദ്ധവേണം. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കാനിടവരുമെങ്കിലും വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കേണ്ട സാഹചര്യം കാണുന്നു. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനും ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനും സാധിക്കും. കാർഷിക മേഖലകളിൽ നിന്നും ക്രമാനുഗതമായ പുരോഗതി ലഭിക്കും. ഗവൺമെന്റിന്റെ ആനുകൂല്യത്തോടെ കാർഷികമേഖലകൾ വിപുലമാക്കും.



നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരം താമസിക്കുന്നതിനുള്ള അനുമതി ലഭിക്കാത്തതിനാൽ കുടുംബാംഗങ്ങളെ ജന്മനാട്ടിലേക്ക് മാറ്റി പാർപ്പിക്കേണ്ടതായ സാഹചര്യം കാണുന്നു. ജാഗ്രതയോടു കൂടി ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടു കൂടി ലഭിക്കും. മറ്റു ചിലർക്ക് വാഹനം മാറ്റി വാങ്ങുവാനുള്ള യോഗം കാണുന്നു. അനാവശ്യ ചിന്തകൾ ഒഴിവാക്കി ഈശ്വരപ്രാർഥനകളോട് കൂടിയ സമീപനത്താൽ വളരെ നന്നായിരിക്കും എന്നതാണ് വിശാഖം നക്ഷത്രക്കാരുടെ ഫെബ്രുവരിയിലുള്ള അനുഭവ യോഗം.



English Summary: Vishakam Birth Star / Monthly Prediction in february by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA