sections
MORE

മൂലം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം മൂലം നക്ഷത്രക്കാർക്കെങ്ങനെ?
Moolam
SHARE

മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കും. മറ്റു ചിലർക്ക് ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുമെങ്കിലും തൃപ്തികരമായ മേഖലയിൽ ആയിരിക്കില്ല ലഭിക്കുന്നത്. പല മാർഗ്ഗതടസ്സങ്ങളെയും അതിജീവിക്കും. ഫെബ്രുവരി മാസം മുതൽ സാമ്പത്തിക കാര്യങ്ങൾ രേഖാപരമായി ലഭിക്കും. വ്യക്തിസ്വാതന്ത്ര്യം പ്രയോജനപ്പെടുത്തും. കടംകൊടുത്ത സംഖ്യ ഗഡുക്കളായി തിരിച്ചു ലഭിക്കും. വിദ്യാർഥികൾ നന്നായി പഠിക്കുന്നതു വഴി ആത്മവിശ്വാസം ലഭിക്കും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനും നേർന്നു കിടക്കുന്ന വഴിപാടുകൾ നടത്തുവാനും ഉള്ള അവസരം കാണുന്നു.

വ്യാപാരവിപണനവിതരണ മേഖലകളോട് ബന്ധപ്പെട്ട് നിർത്തി വച്ച പദ്ധതികൾ എല്ലാം പുനരാരംഭിക്കുവാനുള്ള സാഹചര്യങ്ങളും സാമ്പത്തിക നേട്ടങ്ങളും കാണുന്നു. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറണം. സാഹസപ്രവർത്തികളിൽ നിന്ന് പിന്മാറണം. പണം കടംകൊടുക്കുക, ജാമ്യം നിൽക്കുക, മധ്യസ്ഥതയ്ക്കു നിൽക്കുക, കുറി ചേരുക എന്നിവ ആദ്യമായി ചെയ്യുന്നവർ ഈ ഫെബ്രുവരി മാസത്തിൽ ചെയ്യുന്നത് ഉചിതമല്ല. ഭക്തി ശ്രദ്ധാ പുരസ്സരം ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം തന്നെ വിജയം കൈവരിക്കുന്നതു വഴി ആത്മവിശ്വാസം വർധിക്കും, അനുമോദനങ്ങൾ വന്നു ചേരും.

തൊഴിൽ മേഖലകളോടനുബന്ധമായി മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവഹിക്കുവാനുള്ള അവസരം ലഭിക്കും. ആഗ്രഹിക്കുന്ന വിദേശയാത്ര, വിദേശപര്യടനം മുതലായവ സഫലമാകും. പുണ്യതീർഥഉല്ലാസ വിനോദയാത്രകൾക്ക് അവസരം കാണുന്നു. വിദേശബന്ധമുള്ള വ്യാപാര വിപണനവിതരണ മേഖലകളുടെ പ്രാരംഭ തല ചർച്ചയിൽ പങ്കെടുക്കുവാനും പണംമുതൽമുടക്കാതെ മറ്റൊരാൾ പണം മുതൽമുടക്കി സ്വന്തം ആശയവും സമന്വയിപ്പിച്ചു കൊണ്ട് ചെയ്യുന്ന കാര്യങ്ങളിൽ ഏർപ്പെടുവാനുള്ള സാധ്യത കാണുന്നു.

വ്യക്തി സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തുന്നത് പ്രസ്ഥാനത്തിന് ഗുണകരമായിത്തീരും. പുതിയ ഭരണസംവിധാനം അവലംബിക്കുവാനുള്ള യോഗം കാണുന്നു. ബൃഹത് പദ്ധതികൾ ഉപേക്ഷിച്ച് ഹ്രസ്വകാല പദ്ധതികൾ വിഭാവനം ചെയ്യുവാനും ഏറ്റെടുക്കുവാനും അതിൽ രേഖാപരമായി ഒപ്പു വയ്ക്കുവാനുമുള്ള അവസരം കൂടി ഉണ്ടായിത്തീരും. സഹജമായ കാര്യങ്ങൾക്ക് അംഗീകാരം ലഭിക്കും. നിരവധി കാര്യങ്ങൾ വന്നു ചേരുമെങ്കിലും പലതിനും യുക്തിപരമായ സാഹചര്യങ്ങൾ ഇല്ലാത്തതുകൊണ്ട് പ്രാവർത്തികമായ നേട്ടം ഉണ്ടാകാൻ സാധ്യത വളരെ കുറവുള്ളതു കൊണ്ടും ചില വിഷയങ്ങളിൽ നിന്നും പിന്മാറേണ്ടതായ സാഹചര്യം കാണുന്നു.

വേണ്ടപ്പെട്ടവർ പലതും പറയുമെങ്കിലും അതിന്റെ യുക്തിപൂർവമായിട്ടുള്ള സമീപനം സ്വീകരിക്കുന്നതായിരിക്കും ഭാവിയിലേക്കു നന്നാവുക. ഫെബ്രുവരി മാസത്തിൽ പലവിധത്തിലുള്ള ദേഹാസ്വാസ്ഥ്യങ്ങൾ വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധനവേണ്ടി വരും എന്നാൽ മാരകമായ അസുഖങ്ങൾ ഒന്നും ഇല്ല എന്നറിയുന്നതിനാൽ സമാധാനപരമായിട്ടുള്ള അന്തരീക്ഷം സംജാതമാകുവാൻ മൂലം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

  English Summary :  Moolam Birth Star / Monthly Prediction in february by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA