sections
MORE

പൂരാടം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം പൂരാടം നക്ഷത്രക്കാർക്കെങ്ങനെ?
Pooradam
SHARE

പൂരാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ നിലവിലുള്ള ജോലിയോടൊപ്പം തന്നെ ലാഭശതമാനവ്യവസ്ഥകളോടു കൂടിയിട്ടുള്ളതായ ചില കർമമണ്ഡലങ്ങൾ വന്നു ചേരുവാൻ ഇടയുണ്ട്. കുടുംബാംഗങ്ങളുടെയും മാതാപിതാക്കളുടെയും അനുഗ്രഹാശ്ശിസ്സുകളൊടെ ഈ മേഖലയിൽ പ്രവർത്തിക്കുവാനും ഏറ്റെടുക്കുവാനും ഉള്ള സാഹചര്യം കാണുന്നു. ഗവൺമെന്റുമായി ബന്ധപ്പെട്ട പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കും. കലാകായിക മത്സരങ്ങൾക്ക് പരിശീലനം തുടങ്ങി വയ്ക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും.

വിദേശ ബന്ധമുള്ള കർമ മണ്ഡ‍ലങ്ങൾക്ക് തുടക്കം കുറിക്കും. വാഹനം മാറ്റി വാങ്ങാൻ സാധ്യത കാണുന്നു. ഗൃഹത്തിന്റെ അറ്റകുറ്റ പണികൾക്ക് പ്രതീക്ഷിച്ചതിലുപരി പണം ചെലവാകും. മാതാപിതാക്കളോടൊപ്പം വിശേഷപ്പെട്ട ദേവാലയത്തിൽ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. വിദേശത്തു താമസിക്കുന്നവർക്ക് ജന്മനാട്ടിൽ എത്തിച്ചേരുവാനും സഹപാഠികളെ കാണുവാനും ഗതാകല സ്മരണകള്‍ പങ്കുവയ്ക്കുവാനും ഉള്ള അവസരം ഉണ്ടായിത്തീരും. വ്യവസായിക മേഖലകളിൽ യന്ത്രത്തകരാറ് സംഭവിക്കുന്നതു വഴി ഉല്പന്നങ്ങൾ മറ്റൊരു സ്ഥാപനത്തിൽ ഉൽപാദിപ്പിക്കേണ്ടതായ സാഹചര്യങ്ങൾ കാണുന്നു. കരാർ ജോലികളിൽ ഒപ്പു വയ്ക്കും.

നിശ്ചയിച്ച കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. സംഭവ ബഹുലമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കും. വിദേശത്ത് സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കും. ബഹുമുഖപ്രതിഭകളെ പരിചയപ്പെടുവാനുള്ള അവസരം ലഭിക്കും. പുതിയ ആശയങ്ങൾ സ്വീകരിക്കുകയും നിലവിലുള്ള സ്ഥാപനത്തിൽ മാറ്റങ്ങൾ വരുത്തുവാനുള്ള നിർദേശം സ്വീകരിക്കുവാനും യോഗം കാണുന്നു. കുടുംബത്തിൽ സമാധാനം സ്വസ്ഥത, ദാമ്പത്യസൗഖ്യം എന്നിവ ഉണ്ടായിത്തീരും. വ്യാപാരവിപണനവിതരണ മേഖലകളോട് ബന്ധപ്പെട്ട പുതിയ ആശയങ്ങൾ ഉണ്ടാകുവാനിടവരുംമെങ്കിലും അത്യധ്വാനം ചെയ്താൽ മാത്രമേ വിചാരിച്ച നേട്ടം ലഭിക്കുകയുള്ളൂ.



English Summary :  Pooradam Birth Star / Monthly Prediction in february by Kanippayyur 



തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA