sections
MORE

തിരുവോണം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം തിരുവോണം നക്ഷത്രക്കാർക്കെങ്ങനെ?
Thiruvonam
SHARE

തിരുവോണം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകത കൊണ്ടോ പകർ‌ച്ചവ്യാധികൾ മൂലമോ ആരോഗ്യസ്ഥിതി മോശമാകാം. നിസ്സാര ചികിത്സകൾ കൊണ്ട് ആരോഗ്യം തൃപ്തികരമാകും. തൊഴിൽ മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതി വന്നു ചേരും. സാമ്പത്തികമായ നീക്കിയിരുപ്പ് ഉണ്ടാകുന്നതു വഴി ലാഭശതമാനവ്യവസ്ഥിതികളോടു കൂടിയിട്ടുള്ളതായ കർമമണ്ഡലങ്ങളില്‍ കൂടുതൽ പണം മുതൽമുടക്കുവാനോ അതിനു വേണ്ടി ശ്രമിക്കുവാനോ സാധ്യതയുണ്ട് എന്നാൽ നേട്ടം അടുത്ത വർഷം മുതലേ ലഭിക്കുകയുള്ളൂ.

സുതാര്യക്കുറവിനാല്‍ സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുവാനുള്ള തീരുമാനം കൈക്കൊള്ളും. വ്യപാരത്തിൽ പുരോഗതി ഉണ്ടാകും. ഈ മാസം അശ്രാന്ത പരിശ്രമം വേണ്ടി വരും. ദൂരയാത്രകൾ വേണ്ടി വരും. ജോലി രാജിവയ്ക്കേണ്ടതായ സാഹചര്യം കാണുന്നു. മനസ്സുഖം കുറയും, ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. വിദേശത്തുള്ളവർക്ക് ഉദ്യോഗം നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. ഗൃഹത്തിന് അറ്റകുറ്റപ്പണികൾ നടത്തും. കാലാവസ്ഥാ വ്യതിയാനം കൊണ്ട് കാർഷികമേഖലയിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായ സാഹചര്യം ഉണ്ടായിത്തീരും.

പണം കടംകൊടുക്കുന്നത് ഒഴിവാക്കണം. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂലമായ വിജയം വന്നു ചേരും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കുമെങ്കിലും അധ്വാനം വേണ്ടി വരും. അശ്രാന്തപരിശ്രമത്തിന്റെ ഫലമായി എല്ലാ കാര്യങ്ങളും ശുഭമായി തീരും. കടം കൊടുക്കേണ്ട സാഹചര്യം ഉണ്ടാകുമെങ്കിലും രേഖാപരമായിട്ടുള്ള കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. ആദ്ധ്യാത്മിക–ആത്മീയ ചിന്തകൾ മനസമാധാനത്തിന് വഴിയൊരുക്കും.

വ്യക്തിതാൽപര്യം പ്രസ്ഥാനത്തിന് ഗുണകരമായിത്തീരും. എല്ലാ കാര്യങ്ങളും ക്ഷമയോടും ആത്മസംയമനത്തോടും ചെയ്യണം എന്നുള്ളത് ഈ മാസത്തിൽ മാത്രമല്ല ഈ വർഷം മുഴുവന്‍ വേണ്ടി വരും എന്ന ധാരണയോടു കൂടി തൊഴിൽപരമായിട്ടുള്ള േമഖലകളെയും കുടുംബത്തെയും പരിഗണിക്കേണ്ടതായ സാഹചര്യം കാണുന്നു. സന്ധിവേദന, നീർക്കെട്ട് തുടങ്ങിയവ കാണുന്നു. വ്യായാമ മുറകൾക്ക് പ്രാധാന്യം നൽകും.English Summary :  Thiruvonam Birth Star / Monthly Prediction in february by Kanippayyur 
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA