sections
MORE

ഉത്രാടം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം ഉത്രാടം നക്ഷത്രക്കാർക്കെങ്ങനെ?
uthradam
SHARE

ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ പലവിധത്തിലുള്ള സങ്കീർണ വിഷയങ്ങളെ അഭിമുഖീകരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. വ്യാപാരത്തിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. ഗവൺമെന്റിനോട് ബന്ധപ്പെട്ട കരാർ ജോലികളിൽ ഒപ്പു വയ്ക്കും. നിശ്ചയദാർഢ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂല വിജയം കൈവരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ഭാവനകൾ യാഥാർഥ്യമാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം എന്നിവയിലെല്ലാം തന്നെ കൃത്യതയോടെയും ലക്ഷ്യപ്രാപ്തിയോടെയും അവതരിപ്പിക്കാനുള്ള സാധ്യത കാണുന്നു.

വ്യാപാരവിതരണവിപണന മേഖലകളിൽ സാമ്പത്തികപുരോഗതി ഉണ്ടാകുന്നതു വഴി 2022–ല്‍ പൂർത്തീകരിക്കുന്ന ബൃഹത് പദ്ധതികളുടെ പ്രാരംഭ നടപടിക്രമങ്ങൾ തുടങ്ങി വയ്ക്കുവാനുള്ള അവസരങ്ങൾ ഉണ്ടാകും. വർഷങ്ങൾക്കു മുന്‍പ് വാങ്ങിയ ഭൂമിക്ക് ഏറെക്കുറെ തൃപ്തികരമായിട്ടുള്ള വിലയ്ക്ക് വില്പന സാധിക്കും. വസ്തുതകൾക്ക് നിരക്കാത്ത തരത്തിലുള്ള ചില സുഹൃത്ബന്ധങ്ങൾ ഒഴിവാക്കാനുള്ള സാധ്യത കാണുന്നു. തന്മൂലം മാതാപിതാക്കളിൽ നിന്ന് അനുമോദനം വന്നു ചേരും.

വാതനാഡിരോഗപീഡകളെ കൊണ്ട് അസ്വസ്ഥത അനുഭവപ്പെടാൻ ഇടയുള്ളതിനാൽ യാത്രകൾ ഒഴിവാക്കി കൊണ്ടുള്ള ജോലിക്ക് പരിശ്രമിക്കുകയും ഈ മാസത്തിൽ തന്നെ അത് ലഭിക്കാനുള്ള യോഗവും കാണുന്നു. കാർഷികമേഖലകളിൽ നിന്ന് ആദായം വർധിക്കും. സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിച്ചുകൊണ്ട് തൊഴിൽപരമായ മേഖലകൾക്ക് മാറ്റം വരുത്തുവാനുള്ള സാധ്യത കാണുന്നു. വിദ്യാർഥികൾക്കും, ഗവേഷകർക്കും, ശാസ്ത്രജ്ഞർക്കും അനുകൂലമായ വിജയം കൈവരിക്കും. വിദേശത്ത് താമസിക്കുന്നവർക്ക് അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെടുന്നതുവഴി ജന്മനാട്ടിലേക്ക് തിരിച്ചെത്തേണ്ടതായ സാഹചര്യം കാണുന്നു. ജന്മനാട്ടിൽ ലാഭശതമാനവ്യവസ്ഥകളോട് കൂടിയിട്ടുള്ളതായ കർമമമണ്ഡലങ്ങൾക്ക് തുടക്കം കുറിക്കുവാൻ ഇടവരുമെങ്കിലും ആത്മാർഥ സുഹൃത്തിനെ ഉൾപ്പെടുത്തണമോ എന്നുള്ള ആശങ്ക ഉള്ളതിനാൽ തൽക്കാലത്തേക്ക് ചില മേഖലകൾ ഒഴിവാക്കുവാനുള്ള സാധ്യത കൂടി കാണുന്നു.

അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. മറ്റു ചിലർ വാസ്തുസംബന്ധമായ ദോഷങ്ങളാൽ വീട് വാടകയ്ക്ക് കൊടുത്ത് മറ്റൊരു വീട്ടിലേക്ക് താമസം മാറുവാനോ ഭൂമി വാങ്ങി ഗൃഹം നിർമിക്കുവാനോ ഉള്ള സാഹചര്യം കാണുന്നു. കുടുംബത്തിൽ സമാധാന അന്തരീക്ഷം, തൊഴിൽപരമായിട്ടുള്ള മേഖലകളിൽ ക്രമാനുഗതമായ പുരോഗതിക്കുള്ള സാധ്യതകൾ എന്നിവ എല്ലാ പ്രകാരത്തിലും വന്നു ചേരുവാൻ ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.
English Summary :  Uthradam Birth Star / Monthly Prediction in february by Kanippayyur തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA