sections
MORE

സമ്പൂർണ വാരഫലം (ഫെബ്രുവരി 16 -22)

HIGHLIGHTS
  • അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ ?
star-prediction-feb-16-to-22
SHARE

അശ്വതി:

ഔദ്യോഗികരംഗത്ത് അംഗീകാരം നേടും. ആഗ്രഹങ്ങള്‍ സഫലമാകും. ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവിടും. വിദേശയാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും, ഊഹക്കച്ചവടത്തിൽ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . രോഗശമനമുണ്ടാകും.

ഭരണി:

കലാകായിക രംഗങ്ങളിൽ  പ്രവര്‍ത്തിക്കുന്നവർ  സാമൂഹിക സേവനത്തിൽ  പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. സർക്കാരിൽനിന്ന്  ആനുകൂല്യങ്ങൾ  ലഭിക്കും. വിദ്യാർഥികൾക്ക്  പരീക്ഷകളില്‍ ഉന്നതവിജയം. ഭൂമി ഇടപാടിൽ  ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവർക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും.

കാർത്തിക :

ബിസിനസിൽനിന്നു നേട്ടം. മനസുഖം വർദ്ധിക്കും . ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയിൽനിന്നു  ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകൾ  നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങൾ  ഭംഗിയായി പൂർത്തീകരിക്കുവാൻ  സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.

രോഹിണി:

തൊഴിൽമേഖലയിൽ  അഭിവൃദ്ധി, ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. മനസിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ  കൃത്യത പുലർത്തും . കടം നൽകിയ  പണം തിരികെ ലഭിക്കും.

മകയിരം:

അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമ്മാണം  പൂർത്തീകരിക്കും. വിദേശത്തുനിന്ന് നാട്ടിൽ  തിരിച്ചെത്താന്‍ സാധിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക്  പ്രശസ്തി. സാധിച്ചെടുക്കാൻ  വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബ ബന്ധങ്ങൾ  അടുക്കും.

തിരുവാതിര:

ശത്രുക്കള്‍ക്കുമേൽ  വിജയം. ഭക്ഷണസുഖം ഉണ്ടാകും. ഗൃഹോപകരണങ്ങൾ  വാങ്ങും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീര്‍ഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാന്‍ സാധിക്കും. ഉദ്യോഗാർഥികള്‍ക്ക് ജോലി ലഭിക്കും. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും. വ്യാപാര വിജയം.

പുണർതം:

ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക്  അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കള്‍ മിത്രങ്ങളായി മാറും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ, വിലപിടിപ്പുള്ള വസ്തുക്കൾ  സമ്മാനമായി ലഭിക്കും.

പൂയം:

പ്രവര്‍ത്തനരംഗത്ത് ഉയർച്ച  അനുഭവപ്പെടും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ  ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങൾ  കൈവരിക്കും. പണമിടപാടുകളിൾ  നേട്ടങ്ങൾ.

ആയില്യം:

ഔദ്യോഗികരംഗത്ത് തിരിച്ചടികൾ . വിദേശയാത്രകൊണ്ട്  നേട്ടങ്ങൾ  ഉണ്ടാവില്ല. പ്രവർത്തിക്കുന്ന മേഖലയിൽ നിന്ന് ഉദ്ദേശിച്ച നേട്ടങ്ങൾ  ലഭിക്കുവാൻ  സാദ്ധ്യത കുറവ് . വിരുന്നുകാര്‍ മുഖേന ബുദ്ധിമുട്ടുകള്‍. കുടുംബത്തില്‍ അസ്വസ്ഥതകൾ. ഉദരസംബന്ധമായ വൈഷമ്യങ്ങള്‍ നിരന്തരം അലട്ടും.

മകം:

വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക്  വിവാഹക്കാര്യത്തിൽ  തീരുമാനം. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും.

പൂരം:

കലാരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ  എത്താൻ  സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ  നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവർത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ  ഒഴിവാകും.

ഉത്രം:

കടം നൽയ പണം തിരികെ ലഭിക്കും. ബന്ധു സമാഗമം ഉണ്ടാകും. സർക്കാരിൽ നിന്നും  ആനുകൂല്യങ്ങൾ  ലഭിക്കും. വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും ഗുണാനുഭവം.

അത്തം:

വിദ്യാർഥികൾക്കു  മത്സരപ്പരീക്ഷകളിൽ  ഉന്നത വിജയം. ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. കർമ്മരംഗം പുഷ്ടിപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഇരുചക്രവാഹനങ്ങൾ വാങ്ങിക്കും.

ചിത്തിര:

ഊഹക്കച്ചവടത്തില്‍ വിജയം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയിൽ നിന്ന് ധനലാഭം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. സ്വന്തം ഗൃഹത്തിൽ നിന്നും മാറി നിൽ‌ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും.

ചോതി:

ഗൃഹനിർമ്മാണം പുരോഗമിക്കും. വിദേശത്തുപോകാൻ  ശ്രമിക്കുന്നവർക്ക്  അതു സാധിക്കും. സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. പ്രവർത്തനരംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കും.

വിശാഖം:

പുതിയ സംരംഭങ്ങളിൽ  ഏർപ്പെട്ട്  വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും. ആത്മീയ ഗുരുക്കളുടെ സാന്നിദ്ധ്യം ഗൃഹത്തിലുണ്ടാകും. സ്വകർമ്മങ്ങളിൽ  താൽപര്യം വർധിക്കും. ശത്രുക്കൾക്കു മേൽ  വിജയം.

അനിഴം:

താൽക്കാലിക  ജോലി സ്ഥിരപ്പെടും. പരീക്ഷകളിൽ  ഉന്നത വിജയം. പണമിടപാടുകളിൽ  കൃത്യത പുലർത്തും.. പ്രണയബന്ധങ്ങൾ അംഗീകരിക്കും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണം ചെലവിടും. രോഗശമനം ഉണ്ടാകും.

തൃക്കേട്ട:

പിണങ്ങിക്കഴിഞ്ഞിരുന്ന ബന്ധുക്കൾ അനുകൂലരാകും. മനസിന്റെ  അസ്വസ്ഥത മാറി ശാന്തമാകും. ചികിത്സകളിൽ കഴിയുന്നവർക്കു ആശ്വാസം. സ്വകുടുംബത്തിൽ നിന്ന് അകന്നു കഴിയേണ്ടിവരും. പണമിടപാടുകളിൽ നേട്ടം.

മൂലം:

ബുദ്ധിപരമായ തീരുമാനങ്ങളെടുക്കും. ശത്രുക്കൾക്കുമേൽ  വിജയം കൈവരിക്കും. മനസിനു സുഖം നൽകുന്ന വാർത്തകൾ  കേൾക്കും.. അലസത വെടിഞ്ഞ് മുന്നേറാൻ  സാധിക്കും. വാക്കുതർക്കങ്ങളിലേർപ്പെട്ട് സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടർന്ന്  രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ വിജയം.

പൂരാടം:

സാമ്പത്തിക  നേട്ടം കൈവരിക്കും. പിരിഞ്ഞുകിട്ടാനുണ്ടായിരുന്ന കടം ലഭിക്കും. വീട്ടിലെ ആവശ്യങ്ങള്‍ക്കുള്ള ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങും. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക്  നേട്ടം. ഏർപ്പെട്ടിരിക്കുന്ന  തൊഴിലിൽ  നേട്ടം. ജീവിത സുഖം വർദ്ധിക്കും. തൊഴിൽപരമായ സ്ഥാനക്കയറ്റം ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.

ഉത്രാടം:

ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാം. സാമ്പത്തിക  ബാധ്യതകൾ  ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. ഇരുചക്രവാഹന ലാഭം. ജോലി സമ്പാദനത്തിനുള്ള  പരിശ്രമങ്ങൾ വിജയിക്കും. വ്യവഹാരങ്ങളിൽ  പരാജയം നേരിടാം. പൈതൃകസ്വത്തു ലഭിക്കും. അസ്വസ്ഥതകൾ  ശമിക്കും. ഉദരവ്യാധികളില്‍ നിന്നു മോചനം.

തിരുവോണം:

മെച്ചപ്പെട്ട വാരമായിരിക്കും. പല തരത്തില്‍ നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക്  അയവുണ്ടാകും. വിവാഹാദി തീരുമാനങ്ങൾ  കൈക്കൊള്ളും. ബന്ധുജനസന്ദർനം. ഭൂമി വിൽപ്പന വഴി നേട്ടം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. മാതാവിൽ നിന്നോ മാതൃബന്ധുക്കളിൽ നിന്നോ ആനുകൂല്യലാഭം. പ്രധാന കാര്യങ്ങൾക്കുള്ള  തീരുമാനം കൈക്കൊള്ളും.

അവിട്ടം:

സ്വദേശം വിട്ട് യാത്ര ചെയ്യേണ്ടിവരും. സ്വന്തം ബിസിനസില്‍ മികച്ച നേട്ടം. അനാവശ്യ ഭീതികളിൽനിന്ന് മോചനം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച, സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ വഴി കാര്യ സാധ്യം. പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കല്‍. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങല്‍.

ചതയം:

കർമ്മ രംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയിൽ നിന്ന് ന്നു നേട്ടം. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദർശനം ഇവ നടത്തും. തൊഴില്‍രംഗത്തു മികവു പുലർത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും.

പൂരുരുട്ടാതി:

രോഗദുരിതങ്ങളിൽനിന്ന്  മോചനം. പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും. ഭക്ഷണത്തിൽ  താല്പര്യമേറും. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവര്‍ത്തിക്കും. ഒന്നിലധികം മാർഗങ്ങളിലൂടെ ധനാഗമം.

ഉതൃട്ടാതി:

വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ ശ്രദ്ധ കുറയും. ബന്ധുക്കള്‍വഴി കാര്യസാധ്യം. പ്രണയബന്ധങ്ങൾക്ക് അംഗീകാരം. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. മുമ്പ് കടം നൽകിയിരുന്ന പണം തിരികെ കിട്ടും. ഗൃഹനിർമ്മാണത്തിൽ  പുരോഗതി. വാക്കുതർക്കങ്ങളിൽ  പരാജയം നേരിടാൻ  ഇടയുണ്ട്.

രേവതി:

പലതരത്തിലുള്ള സാമ്പത്തിക വിഷമതകൾ  അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ദനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടും. സ്വയം തൊഴിൽ  ചെയ്യുന്നവർക്ക്  പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ  നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വര്‍തിക്കും. സാഹിത്യരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും.

English Summery : Weekly Star Prediction By Sajeev Shatharam 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA