sections
MORE

അവിട്ടം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം അവിട്ടം നക്ഷത്രക്കാർക്കെങ്ങനെ?
Avittam
SHARE

അവിട്ടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തില്‍ പല വിഷയങ്ങളിലും തീരുമാനം സ്വീകരിക്കുവാനുള്ള സാധ്യതയുണ്ട് . എന്നാൽ മറ്റുള്ളവർക്ക് വിപരീതമായി തോന്നുവാൻ ഇടവരുമെങ്കിൽ പോലും സ്വന്തം മനസാക്ഷിക്ക് യുക്തം എന്ന് തോന്നുന്ന തീരുമാനം സ്വീകരിക്കുന്നത് ഭാവിയിലേക്ക് ഗുണകരമായി തീരുവാനുള്ള സാധ്യത കാണുന്നു. വ്യവസായികമായിട്ടുള്ള മേഖലകളിൽ പ്രതീക്ഷിച്ചപൊലെ നേട്ടമില്ലാത്തതിനാൽ തൽക്കാലത്തേക്ക‍് ചില മേഖലകളെല്ലാം ഒഴിവാക്കി മറ്റുള്ളവർക്കു വേണ്ടി ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ചു കൊടുക്കുവാനുള്ള തീരുമാനം കൈകൊള്ളുവാനും സാധ്യതയുണ്ട്. ഉദ്യോഗത്തിൽ സ്ഥാനകയറ്റം ലഭിക്കുമങ്കിലും പിരശീലനത്തിന്റെ ഭാഗമായി ഫെബ്രുവരി മാസം മുതൽ ഗൃഹത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടതായ സാഹചര്യങ്ങളൊ മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നു പോകാൻ തക്കവണ്ണം ദൂര ദേശ വാസമോ വേണ്ടി വരുവാനിടയുണ്ട്.

വിദേശബന്ധമുള്ള കർമ്മ മണ്ഡലങ്ങളില്‍ ഏർപ്പെടുവാനിടവരുമെങ്കിലും സുതാര്യമായ പ്രവർത്തനങ്ങൾ കാഴ്ചവക്കവാൻ തക്കവണ്ണമുള്ള വ്യക്തികളില്ലാത്തതിനാൽ ഈ മേഖലകൾ ഉപേക്ഷിക്കുവാനുള്ള സാധ്യത കാണുന്നുണ്ട്. എന്നാൽ വിദേശത്തു താമസിക്കുന്നവർക്ക് സ്ഥിരം താമസിക്കുവാനുള്ള അനുമതി ലഭിക്കുന്നതു വഴി കുടുംബാംഗങ്ങളെ വരുന്ന അദ്ധ്യായന വർഷം അവിടേക്കു കൊണ്ടുപോകുവാനുള്ള സാധ്യത കാണുന്നു. ഗൃഹം അന്വേഷിക്കുവാനും കണ്ടെത്തുവാനും താമസമാക്കുവാനും യോഗമുണ്ട്. വ്യക്തി താല്‍പര്യം പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. വിദ്യാർത്ഥികള്‍ക്കും, ഗവേഷകർക്കും ചെറു തടസ്സങ്ങള്‍ അനുഭവപ്പെടുമെങ്കിലും അന്തിമമായിട്ട് അനുകൂലമായിട്ടുള്ള സാഹചര്യങ്ങൾ വന്നു ചേരും. മാതാപിതാക്കളുടെ നിർബന്ധത്താൽ ചില വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനും വഴിപാടുകൾ നടത്താനുമുള്ള സാഹചര്യങ്ങൾ കാണുന്നുണ്ട്.

സംയുക്ത സംരംഭങ്ങളിൽ നിന്നും യുക്തി പൂർവം പിന്മാറുവാൻ തീരുമാനിക്കുന്നതു വഴി ഒരു പക്ഷെ സാമ്പത്തികമായ നേട്ടം ഉണ്ടായി തീരും. ഈ ഒരു സമ്പത്ത് പൂർവികമായിട്ടുള്ള സ്വത്ത് വാങ്ങുവാനോ അല്ലെങ്കിൽ ജന്മനാട്ടിൽ നിക്ഷേപമെന്ന രീതിയിൽ ഒരു ഭൂമി വാങ്ങുവാനോ തീരുമാനിക്കുവാനും. പ്രാഥമിക സംഖ്യ കൊടുത്ത് കരാർ എഴുതുവാനും യോഗമുണ്ട്. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം കൈകൊള്ളുവാനും. ഒരു പക്ഷെ മൂന്ന്, നാല് മാസത്തിന് ശേഷം പുതിയതായിട്ട് വന്നു ചേരുന്ന വാഹനം വാങ്ങിക്കുവാനുള്ള തീരുമാനം കൈകൊള്ളുവാനും. സാധ്യതയുണ്ട്.

ഏതൊരു കാര്യത്തെയും കാര്യ കാരണ സഹിതം മനസ്സിലാക്കി ചെയ്യുന്ന കർമ്മ മണ്ഡലങ്ങളിൽ എല്ലാം തന്നെ പുരോഗതി ഉണ്ടാകുവാനും വിജയം കൈവരിക്കുവാനുമുള്ള സാധ്യത കാണുന്നു. ഇന്റർവ്യൂ ,സന്ധി സംഭാഷണം കലാകായിക മത്സരങ്ങളിൽ എല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കും. മറ്റു ചിലർക്ക് കലാകായിക മത്സരങ്ങൾക്ക്ണ്ടതായ സാഹചര്യങ്ങള്‍ക്കു കൂടി സാധ്യത കാണുന്നുണ്ട്. ആധുനിക സംവിധാനവും പൗരാണിക സമ്പ്രദായവും സമന്വയിപ്പിച്ചു കൊണ്ട് ചെയ്യുന്ന കർമ്മ മണ്ഡലങ്ങളിലെല്ലാം തന്നെ പിൻതള്ളപ്പെടുന്ന അവസ്ഥ വിശേഷങ്ങളെ അതിജീവിക്കുവാന്‍ സാധിക്കും. ത്വക്ക് രോഗപീഡകളെ കൊണ്ട് അസ്വാസ്യം അനുഭവപ്പെടുവാനുള്ള യോഗമുണ്ടെങ്കിലും ആധുനിക ചികിത്സയോടൊപ്പം തന്നെ ഭക്ഷണക്രമീകരണവും പൗരാണിക ചികിത്സാ സമ്പ്രദായവും ആവിഷ്കരിക്കുവാനുള്ള യോഗം കാണുന്നു.

വസ്തുതകൾക്ക് നിരക്കാത്ത കർമ്മ മണ്ഡലങ്ങളിൽ നിന്നും യുക്തി പൂർവം പിന്മാറുന്നത് ഏതു പ്രകാരത്തിലും നന്നായിരിക്കും. സാമ്പത്തികമായിട്ടുള്ള മേഖലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വഴി ആത്മവിശ്വാസം വർധിക്കുവാൻ സാധ്യത കാണുന്നു. കുടുംബത്തിന് സമാധാനം, സ്വസ്ഥത ,ദാമ്പത്യ സൗഖ്യം എന്നിവ ഉണ്ടായി തീരും. അമിത വേഗതയിലുള്ള വാഹന ഉപയോഗം ഒഴിവാക്കണം. വരവും ചെലവും തുല്യമായിരിക്കാനാണ് ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നത്. സുഖമമാകും എന്നു തോന്നുന്ന പല കാര്യങ്ങൾക്കും കൂടുതൽ പ്രയത്നം വേണ്ടി വരും . കർമ്മ മണ്ഡലങ്ങളിൽ പുതിയതായിട്ടുള്ള പദ്ധതികൾ ഏറ്റെടുക്കുവാനുള്ള സാധ്യത കൂടി അവിട്ടം നക്ഷത്രകാർക്ക്ഈ മാസം യോഗം കാണുന്നുണ്ട്.

English Summary :  Avittam Birth Star / Monthly Prediction in february by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA