sections
MORE

ചതയം ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം ചതയം നക്ഷത്രക്കാർക്കെങ്ങനെ?
Chathayam
SHARE

ചതയം നക്ഷത്രത്തില്‍ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ മാനസികമായിട്ടുള്ള സംഘർഷങ്ങളും തൊഴിൽപരമായിട്ടുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിത്തീരും. ഔദ്യോഗിക ജീവിതത്തിൽ മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ കൂടി ജോലി ചെയ്യേണ്ടതായ സാഹചര്യങ്ങളോ അവധി ദിനങ്ങളിൽ കൂടി ജോലി ചെയ്യേണ്ടതായ സാഹചര്യങ്ങളൊ ഉണ്ടായിതീരും. തന്മൂലം കുടുംബാംഗങ്ങളിലും നിന്നും അപ്രീതികരങ്ങളായിട്ടുള്ള വചനങ്ങള്‍ കേൾക്കുവാനിടവരുമെങ്കിലും ക്ഷമയോടു കൂടിയുള്ള സമീപനത്താൽ മാതാപിതാക്കളിൽ നിന്നും അനുമോദനങ്ങൾ കേൾക്കുവാനിടയുണ്ട്. വ്യാപാര, വിപണന, വിതരണ മേഖലകളൊടു ബന്ധപ്പെട്ട് അശ്രാദ്ധ പരിശ്രമം നടത്തുന്ന പക്ഷം തല്‌ക്കാലത്തേക്ക് പണം കടം വാങ്ങേണ്ടി വരില്ല.

ഗതാഗത നിയമം തെറ്റിക്കുന്നതു വഴി പിഴ അടക്കേണ്ടതായ സാഹചര്യങ്ങൾ വന്നു ചേരും. അറിവും, കഴിവും പ്രാപ്തിയും അവസരങ്ങളും വന്നു ചേർന്നാലും വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിക്കുകയില്ല. ഇനി അവതരിപ്പിക്കുന്ന പക്ഷം അതിൽ നിന്നു ഫലപ്രാപ്തി കുറയാം.പൊതുവേ ചതയം നക്ഷത്രക്കാർക്ക് അഗ്നി, ആയുധം, ധനം, വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ വളരെ സൂക്ഷിക്കേണ്ടതാണ്.നിലവിലുള്ള സ്ഥാപനത്തിൽ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക ഒഴിഞ്ഞുമാറി പുനര്‍ നിയമനം ലഭിക്കുന്നതു വഴി ആശ്വാസകരമായിട്ടുള്ള അന്തരീക്ഷം സംജാതമാകുവാനിടയുണ്ട്. സഹജമായ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും.

പണം കടം കൊടുക്കുന്നതും, ജാമ്യം നിൽക്കുന്നതും സ്വന്തം ഉത്തരവാദിത്തം മറ്റൊരാളെ ഏൽപ്പിക്കുന്നതും നന്നല്ലാത്തതാണ്. എല്ലാ വിധത്തിലുള്ള സങ്കീർണമായിട്ടുള്ള വിഷയങ്ങളെയും അഭിമുഖീകരിക്കുവാനുള്ള അവസരം ഉണ്ടായിത്തീരും. എന്നു മാത്രമല്ല സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥന്റെയും സഹായ സഹകരണങ്ങളെ കൊണ്ട് ഏറ്റെടുക്കുന്ന കാര്യങ്ങളിലെല്ലാം തന്നെ സമ്പൂർണ വിജയം കൈവരിക്കാം. സ്ഥാപനത്തിന്റെ ഒരു വിഭാഗത്തിന്റെ ചുമതലകൾ ഏറ്റെടുക്കുവാന്‍ തക്കവണ്ണമുള്ള അവസരം വന്നു ചേരുവാനും സാധ്യത കാണുന്നു. അന്യ ദേശത്തു വസിക്കുന്ന പുത്രപൗത്രാതികളൊടൊപ്പം താമസിക്കുവാൻ തക്കവണ്ണം ഫെബ്രുവരി മാസത്തിൽ രണ്ടാമത്തെ പകുതിയിൽ യാത്ര പുറപ്പെടുവാനുള്ള അവസരം ഉണ്ടായിത്തീരും.

ആത്മാഭിമാനത്തിലുപരി അബദ്ധങ്ങളെ അതിജീവിക്കുന്നതിനു കൂടി ഈ ഒരു മാസത്തിൽ യോഗം കാണുന്നുണ്ട്. ബന്ധുമിത്രാതികളുടെ ആവശ്യങ്ങൾ കൂടി തൊഴിൽപരമായിട്ടുള്ള മേഖലകളൊടനുബമായി അനുവർത്തിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടായിത്തീരും. തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും ഈശ്വര പ്രാർഥനകളൊടു കൂടിയും കുടുംബാംഗങ്ങളും ഗുരുകാരണവന്മാരും മേലധികാരികളും നിർദേശിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ പരിഗണിച്ചു കൊണ്ടും വിപരീതമായിട്ടുള്ള സാഹചര്യങ്ങളെയും അതിജീവിച്ച് എല്ലാം ശുഭപരിസമാപ്തിയിൽ എത്തിക്കുവാനുള്ള കഴിവും പ്രാപ്തിയും ഫെബ്രുവരി മാസത്തിൽ ഉണ്ടാകുവാൻ ചതയം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

English Summary:  Chathayam Birth Star / Monthly Prediction in february by Kanippayyur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA