sections
MORE

പൂരുരുട്ടാതി ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം പൂരുരുട്ടാതി നക്ഷത്രക്കാർക്കെങ്ങനെ?
Pururuttathi
SHARE

ഈ നക്ഷത്രക്കാർക്ക് ഈ മാസത്തിൽ സ്ഥാനകയറ്റം ലഭിക്കുവാനോ മറ്റു ചിലരിൽ നിന്നും അവസരങ്ങൾ വന്നു ചേരുവാനോ സാധ്യത ഉണ്ട് . വ്യാപാര വിപണന വിതരണ മേഖലകളിൽ നിന്നും സാമ്പത്തിക നേട്ടം കുറവുള്ളതിനാൽ ധനകാര്യ സ്ഥാപനത്തിൽ നിന്നോ വ്യക്തികളിൽ നിന്നോ പണം കടം വാങ്ങുവാള്ള സാഹചര്യങ്ങൾ ഉണ്ടായി തീരും.

കഴിഞ്ഞവർഷം നിർത്തിവച്ചിട്ടുള്ളതായ കർമ്മപദ്ധതികൾക്ക് പുനരാരംഭിക്കുവാനുള്ള സാഹചര്യം ഉണ്ടാകുമെങ്കിലും. പ്രതീക്ഷിച്ച പോലെ നേട്ടം കുറവുള്ളതുകൊണ്ട് ചില കരാറു ജോലികളിൽ ഒപ്പു വയ്ക്കുവാൻ ഇടവരും. എന്നാൽ ബൃഹത് പദ്ധതികള്‍ ഉപേക്ഷിക്കുകയായിരിക്കും നന്നാവുക. ഔദ്യോഗികമായിട്ടുള്ള മേഖലകളിൽ നിലവിലുള്ള സ്ഥാപനത്തിൽ ഒരു വിഭാഗത്തിന്റെ പൂർണ ഉത്തരവാദിത്തവും ചുമതല ഏറ്റെടുക്കുന്ന പക്ഷം കീഴ്ജീവനക്കരെ നിയമിക്കുവാനുള്ള അനുവദി നേടുവാനിടയുണ്ട്.

ഈ മാസം മുഴുവൻ അഹോരാത്രം പ്രവർത്തിക്കേണ്ടതായ സാഹചര്യം ഉണ്ടായി തീരും കുടുംബാംഗങ്ങളുടെ കാര്യങ്ങൾ എല്ലാം തന്നെ മാതാപിതാക്കളെ ഏല്‍പ്പിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാവും. അസുഖങ്ങൾ പല പ്രകാരത്തിലും വന്നു ചേരുവാനിടവരുമെങ്കിലും നിസ്സാര ചികിത്സകളെ കൊണ്ട് രോഗ വിമുക്തി വരുവാനിടയുണ്ട്. ഭക്ഷണക്രമീകരണങ്ങളിൽ നിന്നുള്ള അപാകതകളെ കൊണ്ട് സ്വല്പം അസ്വാസ്ഥ്യം അനുഭവപ്പെടും. വിരുന്നു സൽ്ക്കാരത്തിലും ആരാധനാലയത്തിലും, ഉത്സവാഘോഷങ്ങളിലും പങ്കെടുക്കുവാനിടവരുമെങ്കിലും. നേതൃത്വ സ്ഥാനത്തു നിന്ന് ഒഴിഞ്ഞു മാറുന്നത് നന്നായിരിക്കും.

വിപുലമായുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുവാനുള്ള അവസരം ഉണ്ടായി തീരും. വിദേശ യാത്ര സഫലമാകുവാനുള്ള യോഗം കാണുന്നുണ്ട്. അന്യദേശത്തോ വിദേശത്തോ താമസിക്കുന്ന പുത്ര പൗത്രാദികൾ അധ്യായന വർഷത്തിന്റെ അവധികാലത്ത് വന്നു ചേരുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നതു വഴി. ഗൃഹത്തിന്റെ അറ്റകുറ്റപണികൾ തുടങ്ങുവാനുള്ള അവസരം ഉണ്ടാവാം. സഹജമായിട്ടുള്ള കഴിവുകൾക്ക് അംഗീകാരം ലഭിക്കും. ഏതു കാര്യത്തെയും കാര്യകാരണങ്ങൾ മനസ്സിലാക്കി കൊണ്ട് പ്രവർത്തിക്കുന്ന പക്ഷം എല്ലാം ശുഭമാവാനുള്ള സാധ്യത കാണുന്നു. കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും സ്വന്തം ഉത്തരവാദിത്തം മറ്റുള്ളവരെ ഏല്‍പ്പിക്കുന്നതും അബദ്ധമായി തീരും. വാഹനം മാറ്റി വാങ്ങുവാനുള്ള സാധ്യത കാണുന്നു. വ്യക്തമായിട്ടുള്ള നിർദേശവും ഉപദേശവും സ്വീകരിച്ചു ചെയ്യുന്ന കർമ്മ മണ്ഡലങ്ങൾ എല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കുവാനുള്ള സാധ്യത കൂടി പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ കാണുന്നു.

English Summary:  Pooruruttathi Birth Star / Monthly Prediction in february by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA