sections
MORE

ഇന്നത്തെ നക്ഷത്രഫലം 16 February 2020

HIGHLIGHTS
  • ഇന്ന് നിങ്ങൾക്ക് എങ്ങനെ? ദിവസഫലം
Sunday-Prediction
SHARE

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

കാര്യപരാജയം, അപകടഭീതി, മനപ്രയാസം ഇവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രം.

ഇടവം

(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ ഫലവത്താവാം.

മിഥുനം

(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കർക്കടകം

(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രം.

ചിങ്ങം

(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടാം.

കന്നി

(ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ ഫലവത്താവാം.

തുലാം

(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നു. സായാഹ്നം മുതൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടാം.

വൃശ്ചികം

(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ധനു

(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യതടസ്സം, ചെലവ്, ധനതടസ്സം, അലച്ചിൽ ഇവ കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങള്‍ കുറേശ്ശെ മെച്ചപ്പെടാം.

മകരം

(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു.

കുംഭം

(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.

മീനം

(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സായാഹ്നം മുതൽ കാര്യങ്ങൾ കുറേശ്ശെ മെച്ചപ്പെടാം. 

English Summery : Sunday / Daily Prediction by G. Jayachandra Raj

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA