sections
MORE

രേവതി ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം രേവതി നക്ഷത്രക്കാർക്കെങ്ങനെ?
Revathi
SHARE

രേവതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ നിലവിലുള്ള ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടു ലഭിക്കുന്നതു വഴി കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണം സാഹചര്യങ്ങൾ ഉണ്ടായി തീരും. ദമ്പതികൾക്ക് ചില സാഹചര്യങ്ങള്‍ കൊണ്ട് ഒരാളെങ്കിലും ജോലി രാജി വെച്ച് ഒരുമിച്ചു താമസിക്കുവാനുള്ള  സാധ്യത കാണുന്നുണ്ട്. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. കർമ്മ മണ്ഡലങ്ങളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകുന്നതു വഴി ആശ്വാസകരമായിട്ടുള്ള സാധ്യതകൾ തൊഴിൽ മേഖലകളിലും കുടുംബത്തിലും ഉണ്ടാകുവാനിടയുണ്ട്. കാർഷിക മേഖലകളിൽ നിന്നും ആദായം വർധിക്കുന്നത് വഴി വിപലമാക്കുവാനുള്ള സാധ്യത കാണുന്നു. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും. നിലവിലുള്ള വ്യവസായം വിൽപന ചെയ്ത് ഉൽപ്പന്നങ്ങൾ മറ്റൊരു സ്ഥാപനത്തിൽ ഉൽപ്പാദിപ്പിക്കുവാനുള്ള തീരുമാനം കൈകൊള്ളുവാനുംള്ള സാധ്യതകൾ കാണുന്നുണ്ട്. ഈ മാസത്തിന്റെ ഒടുവിൽ അതിനു വേണ്ടതായിട്ടുള്ള സാഹചര്യങ്ങളും ഏറെക്കുറെ തൃപ്തികരമായി വിൽക്കുവാനുള്ള സാധ്യത കൂടി കാണുന്നതുമുണ്ട്. 

വിരുന്നു സൽക്കാരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കുന്നത്.  ഉന്നതരെ പരിജയപ്പെടുവാനുള്ള സാഹചര്യങ്ങള്‍, തൊഴിൽ മേഖലകൾക്ക് ഒരു വഴിത്തിരിവ് എന്നിവ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങാനുള്ള സാധ്യത കാണുന്നു. അന്യദേശത്തു വസിക്കുന്ന പുത്രപൗത്രാതികളൊടൊപ്പം ദിവസങ്ങളൊളം താമസിക്കുവാൻ സാധ്യതയുണ്ട്. 2, 3 മാസത്തിനുള്ളിൽ തന്നെ പുണ്യതീർത്ഥ, ഉല്ലാസ, വിനോദ യാത്രകൾക്കു വേണ്ടി സജീകരണങ്ങൾ ഒരുക്കുവാനോ ആയതിനു വേണ്ടി ഏർപ്പാടുകൾ ഒക്കെ ചെയ്യുവാനോ സാധ്യത കാണുന്നുണ്ട്. അസുഖങ്ങൾ ഉണ്ടൊ എന്ന് അനാവശ്യമായ തോന്നലുകൾ  ഒഴിവാക്കാൻ തക്കവണ്ണം പ്രവർത്തിക്കുവാനുള്ള വഴിയൊരുക്കും.

 ബഹുമുഖ പ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയ്യാറാകുന്നത് വ്യക്തിപരമായിട്ടും  സമൂഹത്തിന് കൂടി ഉപകാരപ്രദമായിട്ടു വന്നു ചേരുവാനുള്ള സാധ്യത കാണുന്നുണ്ട്. സഹജമായിട്ടുള്ള കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വസ്തുതകൾക്ക് നിരക്കാത്ത കർമ്മമണ്ഡലങ്ങളിൽ നിന്നും യുക്തിപൂര്‍വം പിന്മാറി കൊണ്ട് ചെയ്യുന്ന  കർമ്മമണ്ഡലങ്ങളിൽ  അനുകൂലമായുള്ള വിജയം കൈവരിക്കുവാനുള്ള സാധ്യത കാണുന്നു. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും. പരീക്ഷ ഇന്റർവ്യൂ മുതലായവയിലൊക്കെ തന്നെ 2, 3 മാസത്തിനുള്ളിൽ നടക്കുന്ന ഈ വക കാര്യങ്ങൾക്കെല്ലാം തന്നെ ആത്മവിശ്വാസത്തൊടു കൂടി അവലംബിക്കുവാനുള്ള സാധ്യത കാണുന്നു. വിശേഷപ്പെട്ട ദേവാലയ ദർശനം ഈ മാസത്തിനുള്ളിൽ നടത്തുവാനും വേണ്ടതായിട്ടുള്ള വഴിപാടുകൾ ഏൽപ്പിക്കുവാനുള്ള സാധ്യത കൂടി കാണുന്നു. 

സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങള്‍  ഏറ്റെടുക്കുവാനുള്ള സാധ്യതയുണ്ട് .മിക്ക ദിവസങ്ങളിലും വളരെ വൈകി മാത്രമേ ജോലി കഴിഞ്ഞ് ഗൃഹത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു. ഫെബ്രുവരി മാസത്തിലും അതുപൊലെ തന്നെ മാർച്ച് മാസത്തിന്റെ ആദ്യത്തെ പകുതിയിലും ഔദ്യോഗികമായിട്ടുള്ള മേഖലകളിൽ ചുമതലകളും യാത്രാക്ലേശവും സമ്മർദ്ദവും ഒക്കെ വർധിക്കുവാനിടയുണ്ട്. ക്ഷമയോടു കൂടി ആത്മസമീപനം പാലിച്ചു കൊണ്ടു സ്വീകരിക്കുന്ന പക്ഷം എല്ലാം ശുഭ പരിസമാപ്തിയിൽ എത്തിക്കുവാനുള്ള സാധ്യതയും കാണുന്നു. കുടുംബത്തിന് സമാധാനപരമായിട്ടുള്ള അന്തരീക്ഷം സംജാതമാകുവാനിടയുണ്ട്. കർമ്മ മണ്ഡലങ്ങളിൽ നിന്നും സാമ്പത്തികമായിട്ടുള്ള പുരോഗതി ഉണ്ടാകുന്നതു വഴി ആശ്വാസം ഉണ്ടായിത്തീരും എന്നു മാത്രമല്ല. കടം വാങ്ങിയ സംഖ്യ തിരിച്ചു കൊടുക്കുവാനുള്ള സാധ്യത കൂടി കാണുന്നതും  ഈ ഒരു ഫെബ്രുവരി മാസത്തിൽ രേവതി നക്ഷത്രകാർക്ക് യോഗം കാണുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA